twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അമ്മയുടെ മരണ വിവരം അറിയാൻ ടിപ്സ് കൊടുക്കേണ്ട ഗതികേട് വന്നു, ആ സംഭവത്തെ കുറിച്ച് മണിയൻപിള്ള രാജു

    |

    മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് മണിയൻ പിളള രാജു. തലമുറ വ്യത്യാസമില്ലാതെ യൂത്തും കുടുംബപ്രേക്ഷകരും അദ്ദേഹത്തെ ഒരുപോലെ നെഞ്ചിലേറ്റിന്നുണ്ട്. 1975-ൽ പുറത്തിറങ്ങിയ ശ്രീകുമാരൻ തമ്പിയുടെ മോഹിനിയാട്ടം എന്ന ചിത്രത്തിലൂടെയാണ് നടൻ സിനിമയിൽ എത്തുന്നത്. എന്നാൽ നായകനായി അറിയപ്പെടുന്നത് 1981 ൽ പുറത്ത് ഇറങ്ങിയ ബാലചന്ദ്രമേനോൻ ചിത്രമായ മണിയൻ പിളള അഥവ മണിയൻ പിള്ളയിലൂടെയാണ്. അമ്മയുടെ ഒറ്റ നിർബന്ധം കൊണ്ടാണ് അദ്ദേഹം അന്ന് ബാലചന്ദ്രമേനോനെ കാണാൻ പോകുന്നത്. ഇന്നും പല അഭിമുഖങ്ങളിൽ അമ്മയുടെ നിർബന്ധത്തിന് വഴങ്ങി രാത്രി ഹോട്ടൽ മുറിയിൽ ബലാചന്ദ്രമേനോനെ കാണാൻ പോയതിനെ കുറിച്ച് പറയാറുണ്ട്.

    ഉപ്പും മുളകും നിർത്തിയത് ഒരു വരുമാനം ഇല്ലാതാക്കി, ബാലുവിനെ നേരത്തെ അറിയാം, മുരളി മാനിഷാദ പറയുന്നുഉപ്പും മുളകും നിർത്തിയത് ഒരു വരുമാനം ഇല്ലാതാക്കി, ബാലുവിനെ നേരത്തെ അറിയാം, മുരളി മാനിഷാദ പറയുന്നു

    മലയാള സിനിമയ്ക്ക് നിരവധി താരങ്ങളെ നൽകിയ സംവിധായകനാണ് ബാലചന്ദ്രമേനോൻ. അദ്ദേഹത്തിന്റെ മികച്ച കണ്ടെത്തലുകളിൽ ഒന്നായിരുന്നു മണിയൻപിള്ള രാജു. സുധീർ കുമാർ എന്ന പേരിലൂടെ സിനിമയിൽ എത്തിയ താരം രണ്ടാമത്തെ ചിത്രത്തിന് ശേഷം മണിയൻ പിള്ള രാജു ആയി മാറുകയായിരുന്നു. നടനെ തേടി മികച്ച അവസരങ്ങൾ തേടി എത്തുകയായിരുന്നു. ഇന്നും സിനിമയിൽ സജഡീവമാണ്. അഭിനേതാവ് മാത്രമല്ല നിർമ്മാതാവ് എന്ന റോളിലും അദ്ദേഹം തിളങ്ങി നിൽക്കുന്നുണ്ട്.

    ഐശ്വര്യ റായി ബച്ചന് ഇത്രയും സമ്പത്ത് ഉണ്ടോ, കോടികൾ വരുന്ന ഒന്നിലധികം വീടുകൾ, കാറുകൾ...ഐശ്വര്യ റായി ബച്ചന് ഇത്രയും സമ്പത്ത് ഉണ്ടോ, കോടികൾ വരുന്ന ഒന്നിലധികം വീടുകൾ, കാറുകൾ...

    അമ്മയുടെ വിയോഗം

    ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് മണിയൻ പിള്ള രാജുവിന്റെ അഭിമുഖമാണ്. അമ്മയുടെ വിയോഗ വാർത്ത അറിഞ്ഞതിനെ കുറിച്ചാണ് നടൻ പറയുന്നത്. കാൻ മീഡിയ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അമ്മയുടെ വിയോഗത്തെ കുറിച്ചും അത് കേട്ടപ്പോഴുണ്ടായ ഷോക്കിനെ കുറിച്ചും താരം വെളിപ്പെടുത്തിയത്. അമ്മയുടെ മരണ വിവരം ടിപ്സ് കൊടുത്ത് കേൾക്കേണ്ടി വന്നു എന്നാണ് നടൻ പറയുന്നത്. ക്യാൻസർ രോഗത്തെ തുടർന്നായിരുന്നു താരമാതാവിന്റെ വിയോഗം.

    ടിപ്സ് ചോദിച്ചു

    അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ... ''അമ്മയ്ക്ക് ക്യാൻസർ ആയിരുന്നു. നാട്ടിൽ ചികിത്സയിലായിരുന്നു. ഒരു ദിവസം രാത്രി 1. 30ന് തന്റെ റൂമിൽ ഒരാൾ തട്ടി വിളിച്ചു. തുറന്ന് നോക്കിയപ്പോൾ വെയിറ്റർ ആയിരുന്നു. നാട്ടിൽ നിന്ന് ഫോൺ വന്നത് പറയാൻ വേണ്ടിയായിരുന്നു വന്നത്. അമ്മ മരിച്ച പോയി എന്ന് അയാൾ എന്നോട് പറഞ്ഞു. ഇത് കേട്ട് താൻ ആകെ തകർന്ന് പോയി, ഈ സമയം അയാൾ എന്നോട് ടിപ്സും ചോദിച്ചു. അപ്പോൾ ഞാൻ ഓർത്തു ''അമ്മ മരിച്ച് പോയി ഒരു ദുഃഖ വാർത്ത പറയുന്നതിനും ഹോട്ടലിൽ ടിപ്സ് കൊടുക്കണോ എന്ന്''. സാധരണ ആഹാരം കൊണ്ടു വരുമ്പോഴോ റൂം ക്ലീൻ ചെയ്യുമ്പോഴോ ആണ് ടിപ്സ് കൊടുക്കുന്നത്. ഇങ്ങനെ അമ്മ മരിച്ച വിവരം പറയുന്നതിനും ടിപ്സ് ഉണ്ടോ എന്ന് ഞാൻ ആലോചിച്ചുവെന്ന് മണിയൻ പിള്ള രാജു'' പറയുന്നു.

    സുരേഷ്  ഗോപിയും വന്നു

    ''അമ്മയുടെ മരണ വിവരം അറിഞ്ഞ് ഞാൻ ഓടി ചെന്നത് ഷാജി കൈലാസിന്റേയും സുരേഷ് ഗോപിയുടേയും ബിജു മേനോന്റേയും അടുത്ത് ആയിരുന്നു. അവർ നേരത്തെ ഈ വിവരം അറിഞ്ഞു. നിർമ്മാവ് സുരേഷ് കുമാർ അവരെ വിവരം വിളിച്ച് പറഞ്ഞിരുന്നു. അപ്പോൾ തന്നെ തൊട്ട് അടുത്ത ദിവസം രാവിലെ 6.30 നുള്ള ഫ്ളൈറ്റിൽ എനിക്കും സുരേഷ് ഗോപിക്കും എടുത്തിരുന്നു. അന്ന് തനിക്ക് റൂമിൽ ഒറ്റയ്ക്ക് കിടക്കാൻ കഴിഞ്ഞില്ല. തനിക്ക് കൂട്ടായി ബിജു മേനോൻ റൂമിൽ വന്ന് കിടന്നുവെന്നും മണിയൻ പിള്ള രാജു പറഞ്ഞു.

    പേര്  മാറിയത്

    ഇതേ അഭിമുഖത്തിലാണ് സുധീർ കുമാറിൽ നിന്ന് മണിയൻ പിള്ള രാജുവിലേയ്ക്കുള്ള മാറ്റത്തെ കുറിച്ച് നടൻ പറഞ്ഞിരുന്നു. അവതാരകന്റെ ചോദ്യത്തിനായിരുന്നു പേരുമാറ്റത്തെ കുറിച്ച് വെളിപ്പെടുത്തിയത്. ഇത് കൂടാതെ തുടക്കകാലത്തിൽ നേരിടേണ്ടി വന്ന വെല്ലിവിളികളെ കുറിച്ചും താരം പറഞ്ഞിരുന്നു. സുധീർ കുമാർ എന്ന് ഇപ്പോൾ ആരും വിളിക്കാറില്ലെന്നും അങ്ങനെ ആരെങ്കിലും വിളിച്ചാൽ തിരിഞ്ഞു നോക്കാറുണ്ടെന്നും താരം പറയുന്നു. തനിക്ക് പേര് മാറ്റേണ്ടി വന്നിട്ടില്ലെന്നാണ് നടൻ പറയുന്നത്. മണിയൻപിള്ള അഥവ മണിയ പിളളയിൽ അഭിനയിച്ചതോടെ ഓട്ടോമാറ്റിക് ആയി പേര് മാറുകയായിരുന്നു. വീട്ടിൽ വിളിക്കുന്നത് രാജു എന്നാണ്. അതിനോടൊപ്പം മണിയൻ പിള്ള ചേർന്ന് വരുകയായിരുന്നു. ഇപ്പോള്‍ സുധീര്‍ കുമാര്‍ എന്ന പേരുള്ളത് പാസ്പോര്‍ട്ടിലും ബാങ്ക് അക്കൗണ്ടിലും ആധാര്‍കാര്‍ഡിലൊക്കെയാണെന്നും നടൻ പറയുന്നു.

    പരേതൻ എന്ന് വന്നു

    പേര് മാറ്റത്തെ കുറിച്ച് പറയവെ ജീവിച്ചിരുന്നപ്പോൾ 'പരേതൻ' എന്ന് മാസികയിൽ അടച്ചു വന്ന സംഭവത്തെ കുറിച്ചും താരം പറയുന്നുണ്ട്. നെടുമുടി വേണുവിന്റെ ഇന്റർവ്യൂവിൽ തമാശരൂപേണ അദ്ദേഹത്തിനോട് പറഞ്ഞ കാര്യം അച്ചടിച്ച് വന്നപ്പോൾ കാര്യമായി എന്നാണ് മണിയൻപിള്ള രാജു പറയുന്നത്. സംഭവത്തെ കുറിച്ച് നടൻ പറയുന്നത് ഇങ്ങനെ..."1975ല്‍ കലാകൗമുദി മാഗസിനിന്റെ റിപ്പോര്‍ട്ടറായിരുന്ന നെടുമുടി വേണു എന്റെ ഇന്റര്‍വ്യു എടുക്കാന്‍ വന്നു. അന്ന് സുധീര്‍കുമാര്‍ എന്നായിരുന്നു പേര്. സിനിമയിൽ ചാന്‍സ് ചോദിച്ച് നടക്കുന്ന സമയമായിരുന്നു. സുധീര്‍കുമാര്‍ എന്ന പേര് ഹാസ്യനടനാവാന്‍ ആഗ്രഹിക്കുന്ന എനിക്ക് ഒരു ഭാരമായി തോന്നുന്നില്ലേ, എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. ഹാസ്യനടന്മാര്‍ക്കൊക്കെ 'കുതിരവട്ടം പപ്പു' പോലെ തമാശ കലര്‍ന്ന പേര് വേണ്ടേ, എന്നായിരുന്നു ചോദിച്ചത്.

    അമ്മ  പേടിച്ചു

    അങ്ങനെയാണെങ്കില്‍ തമാശയ്ക്ക് വേണ്ടി എന്റെ പേര് പരേതന്‍ എന്ന് ഇടാം' എന്ന് ഞാന്‍ പറഞ്ഞു. അതുകേട്ട് നെടുമുടി വേണുവും ചിരിച്ചു. പക്ഷേ അതൊരു പാരയായി. അടുത്തയാഴ്ച കലാകൗമുദി വന്നു. ആരോ അതിന്റെ ഒരു കോപ്പി എന്റെ അമ്മയ്ക്ക് കൊണ്ടുകൊടുത്തു. അതില്‍ എന്റെ ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോട്ടോ കൊടുത്തിട്ട് മുകളില്‍ 'പരേതന്‍' എന്നെഴുതിയിരിക്കുന്നു. അമ്മ പേടിച്ച് പോയി. രണ്ട് വര്‍ഷം മദ്രാസില്‍ പഠിച്ച്, ചാന്‍സിന് വേണ്ടി അലഞ്ഞ്, ഒന്നും കിട്ടാതായപ്പൊൾ എന്തെങ്കിലും തിന്ന് ആത്മഹത്യ ചെയ്തതാണോ എന്ന് അമ്മ പേടിച്ചു. മാഗസിന്‍ വായിച്ചു നോക്കിയപ്പോഴാണ് കാര്യം മനസിലായതെന്നും'' അദ്ദേഹം പറയുന്നു.

    Recommended Video

    നവംബര്‍ 12ന് ദുല്‍ഖറിന്റെ കുറുപ്പ് ലോകമാകെ റിലീസ് | FilmiBeat Malayalam
    ബഹദൂറുമായുള്ള സംഭവം

    നടൻ ബഹദൂറും പേരുമാറ്റത്തെ കുറിച്ച് പറഞ്ഞിരുന്നതായും മണിയൻ പിള്ള രാജു പറയുന്നു. രാജു റഹീം എന്ന സിനിമ സെറ്റിൽവെച്ചായിരുന്നു അദ്ദേഹം പറഞ്ഞത്. സിനിമയിൽ സുധിർ എന്ന പേര് കൊണ്ട് രക്ഷപ്പെടില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഒപ്പം അദ്ദേഹത്തിൽ നിന്നുണ്ടായ മോശം അനുഭവത്തെ കുറിച്ചും നടൻ പറയുന്നുണ്ട്. അന്ന് പേര് മാറ്റാത്തെ കുറിച്ച് അദ്ദേഹം പറഞ്ഞപ്പോൾ നോക്കാം എന്നായിരുന്നു ഞാൻ പറഞ്ഞതെന്നും മണിയൻപിള്ള രാജു അഭിമുഖത്തിൽ പറയുന്നു

    Read more about: maniyanpilla raju
    English summary
    Actor Maniyanpilla Raju Opens Up About His Memories And Loss , Went Viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X