For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഭക്ഷണം കഴിക്കുമ്പോഴും അച്ഛൻ എന്നെ മടിയിൽ കിടത്തിയിരിക്കും, അച്ഛന് വേണ്ടി ഞാൻ കരഞ്ഞിട്ടുണ്ട്'; മനോജിന്റെ മകൾ‌!

  |

  ഒട്ടനവധി താരങ്ങൾ മലയാളത്തിൽ പരസ്പരം പ്രണയിച്ച് വിവാഹിതരായിട്ടുണ്ട്. ഒരുമിച്ച് സിനിമകൾ ചെയ്ത് കഴിയുമ്പോഴാണ് പലപ്പോഴും ഇത്തരത്തിൽ നടീനടന്മാർ തമ്മിലുള്ള പ്രണയം മൊട്ടിടുന്നത്. ചില പ്രണയങ്ങൾ വിവാഹത്തിലെത്തിയിട്ടുണ്ട്. മറ്റ് ചിലത് വിവാഹം കഴിഞ്ഞ് കുറച്ച് നാളുകൾ മാത്രം നീണ്ടുനിൽക്കുകയും പിന്നീട് ഇരുവരും വേർപിരിയികുകയും ചെയ്തിട്ടുണ്ട്.

  അത്തരത്തിൽ മലയാള സിനിമ ആഘോഷമാക്കിയ താരവിവാഹമായിരുന്നു മനോജ്.കെ.ജയന്‍-ഉര്‍വശി താരോഡിയുടേത്. ഇരുവരും ഒന്നിച്ച് അഭിനയിച്ച സിനിമകളെല്ലാം അക്കാലത്ത് ശ്രദ്ധിക്കപ്പെട്ടിരുന്നു.

  Also Read: അന്ന് ചാക്കോച്ചൻ ദേഷ്യപ്പെട്ടപ്പോൾ; ശാലിനി-അജിത്ത് പ്രണയമറിഞ്ഞത് ആ കോളിൽ നിന്നും; ജോമോൾ

  സിനിമയിലെ അടുപ്പത്തിലൂടെ ഇരുവരും പ്രണയത്തിലായതാണ്. 2000ത്തിലാണ് മനോജ് കെ ജയനും ഉര്‍വ്വശിയും വിവാഹിതരായത്. എന്നാല്‍ ഈ ബന്ധം അധികം നീണ്ടുനിന്നില്ല. 2008ല്‍ ഇരുവരും വേര്‍പിരിഞ്ഞു. നാടകീയ രംഗങ്ങളാണ് ഇരുവരുടേയും വിവാഹമോചനവുമായി ബന്ധപ്പെട്ട് നടന്നത്. മനോജിനും ഉര്‍വ്വശിക്കും ഒരു മകളുണ്ട് കുഞ്ഞാറ്റ.

  മകളുടെ അവകാശത്തിനായി ഇരുവരും നിയമപരമായി പോരാടുകയും അത് വലിയ വാർത്തയാവുകയം ചെയ്തിരുന്നു. അച്ഛന്‍ മനോജ് കെ ജയനൊപ്പം നില്‍ക്കാനാണ് മകള്‍ ആഗ്രഹിച്ചിരുന്നത്.

  ഒരു ദിവസം 10.30 മുതല്‍ നാല് വരെ മകളെ ഉര്‍വ്വശിയുടെ കൂടെ വിടണമെന്ന് അന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. മനോജ് കെ ജയന്‍ കോടതി വിധി അംഗീകരിക്കാന്‍ തയ്യാറാണെന്നും അറിയിച്ചു. മകളെ ഉര്‍വ്വശിക്കൊപ്പം വിടേണ്ട ദിവസം കൊച്ചിയിലെ കുടുംബ കോടതിയില്‍ മനോജ് കെ ജയന്‍ എത്തി.

  മകളെ ഉര്‍വ്വശിക്കൊപ്പം വിടാന്‍ തന്നെയായിരുന്നു തീരുമാനം. എന്നാല്‍ ഉര്‍വ്വശി എത്തിയത് മദ്യപിച്ച് അബോധാവസ്ഥയിലാണെന്നും ഇങ്ങനെയൊരു അവസ്ഥയില്‍ കുട്ടിയെ ഉര്‍വ്വശിക്കൊപ്പം വിടാന്‍ താന്‍ തയ്യാറല്ലെന്നും മനോജ് കെ ജയന്‍ നിലപാടെടുത്തു.

  കുടുംബ കോടതിയില്‍ അമ്മയ്ക്കൊപ്പം പോകാന്‍ താല്‍പര്യമില്ലെന്ന് കുഞ്ഞാറ്റയും എഴുതി നല്‍കി. കോടതിയിലെത്തിയ ഉര്‍വ്വശി പിന്നീട് തിരിച്ചുപോകുകയായിരുന്നു.

  കോടതി വളപ്പില്‍വച്ച് ഉര്‍വ്വശിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് അന്ന് മനോജ് കെ ജയന്‍ ഉന്നയിച്ചത്. ഇപ്പോഴിത മനോജ് കെ ജയന്റെ മകൾ കുഞ്ഞാറ്റ താൻ അച്ഛനെ ഇത്രത്തോളം സ്നേഹിക്കുന്നതിനുള്ള കാരണം എന്താണ് വെളിപ്പെടുത്തിയ വീഡിയോയാണ് സോഷ്യൽമീഡിയയിൽ‌ വൈറലാകുന്നത്.

  Also Read: 'ബിജു മേനോന്റെ വേഷം ഷമ്മിക്ക് കൊടുക്കണമെന്ന് തിലകൻ ചേട്ടന് വാശി, അത് വലിയ പ്രശ്‌നമായി': ദിനേശ് പണിക്കർ

  മഴവിൽ മനോരമയിൽ മുമ്പ് സംപ്രേഷണം ചെയ്തിരുന്ന കഥ ഇതുവരം പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെയാണ് കുഞ്ഞാറ്റ അച്ഛനെ കുറിച്ച് വാതോരാതെ സംസാരിച്ചത്. 'അച്ഛനാണ് എന്നെ കുളിപ്പിക്കുന്നതും പല്ല് തേപ്പുക്കുന്നതുമെല്ലാം.'

  'വണ്ടിയോടിക്കാൻ അച്ഛന് നല്ല എക്സ്പീരിയൻസാണ്. അതുകൊണ്ട് എപ്പോഴും അച്ഛൻ‌ എന്നെ ഒരു കൈയ്യും കൊണ്ട് പിടിച്ച് മടിയിൽ ഇരുത്തിയിരിക്കും. മറ്റെ കൈകൊണ്ടാണ് അച്ഛൻ മറ്റെല്ലാ കാര്യങ്ങളും ചെയ്യുന്നത്. അച്ഛൻ ഊണ് കഴിക്കുമ്പോഴും എന്നെ മടിയിൽ കിടത്തിയിരിക്കും.'

  'അച്ഛനും കഴിക്കും എനിക്കും തരും. കുറച്ച് നാളുകളെയായുള്ളു വേറെ പ്ലേറ്റിൽ കഴിച്ച് തുടങ്ങിയിട്ട്. അതിന് മുമ്പ് അച്ഛൻ വാരിതരികയായിരുന്നു. അച്ഛൻ എനിക്ക് അടുത്തിടെ ഒരു സർപ്രൈസ് തന്നു. ഡെലിവറി കഴിഞ്ഞ് ന്യൂ ബോൺ ബേബീസിന്റെ കൈയ്യിൽ ഹോസ്പിറ്റലിൽ നിന്നും കെട്ടുന്ന ബാഡ്ജ് അത് ഇത്ര വർഷമായിട്ടും അച്ഛൻ സൂക്ഷിച്ച് വെച്ചിട്ടുണ്ട്.'

  '1999 മുതൽ അത് അച്ഛന്റെ കൈയ്യിലുണ്ട്. അത് കണ്ടപ്പോൾ എനിക്ക് ഭയങ്കര സന്തോഷമായി. മാത്രമല്ല ഞാൻ പഠിക്കാൻ തുടങ്ങിയപ്പോൾ മുതലുള്ള ഐഡന്റിറ്റി കാർഡ്, യൂണിഫോം, എക്സാം പേപ്പേഴ്സ് എല്ലാം അച്ഛൻ ഇപ്പോഴും ഭദ്രമായി സൂക്ഷിച്ചിട്ടുണ്ട്.'

  'അച്ഛനെ മിസ് ചെയ്യുന്നത് എനിക്ക് ഒട്ടും ഇഷ്ടമല്ല. അച്ഛൻ ഷൂട്ടിങിനായി വിദേശത്ത് പോകുമ്പോൾ എനിക്ക് അച്ഛനെ വല്ലാതെ മിസ് ചെയ്യാറുണ്ട്. ഒന്ന്, രണ്ട് മാസത്തേക്കൊക്കെയായിരിക്കും അച്ഛന്റെ ആ യാത്രകൾ.'

  'അതുകൊണ്ട് തന്നെ ഞാൻ ഒരുപാട് കരഞ്ഞിട്ടുമുണ്ട് അച്ഛൻ അങ്ങനെ പോകുന്നതിൽ. പക്ഷെ ഇപ്പോൾ പ്രാക്ടീസായി. അച്ഛന് അത്തരം യാത്രകൾ ആവശ്യമാണെന്ന് മനസിലാക്കി ഞാൻ അഡ്ജസ്റ്റ് ചെയ്യാൻ തുടങ്ങി. അച്ഛനെ എനിക്ക് ഒരുപാട് ഇഷ്ടമാണ്' കുഞ്ഞാറ്റ പറ‍ഞ്ഞു.

  Read more about: manoj k jayan
  English summary
  Actor Manoj K Jayan And Urvashi Daughter Open Up About Her Bonding With Father Video Goes Viral-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X