അന്നത്തെ ആ തീരുമാനമാണ് എല്ലാവരുടെയും ഇന്നത്തെ സന്തോഷത്തിന് പിന്നിൽ, മൂന്ന് മക്കൾക്കൊപ്പവും മനോജിന്റെ വീഡിയോ!

സിനിമയിൽ നിന്ന് തന്നെ ജീവിത പങ്കാളികളെ കണ്ടെത്തിയവർ നിരവധിയാണ്. അക്കൂട്ടത്തിൽ ചിലർ ഇന്നും സന്തുഷ്ടകരമായ ജീവിതം നയിക്കുമ്പോൾ മറ്റ് ചിലർ ഒരുമിച്ചുള്ള യാത്ര ദുഷ്കരമായതിനാൽ വേർപിരി‍ഞ്ഞു.

തങ്ങൾക്ക് പ്രിയപ്പെട്ട താരങ്ങൾ യഥാർത്ഥ ജീവിതത്തിലും ഒന്നിച്ചുവെന്നത് ആരാധകർക്കും സന്തോഷം പകർന്നിരുന്നുവെങ്കിലും പിന്നീട് അവർ വിവാഹമോചനം നേടി എന്നത് പ്രേക്ഷകരേയും വിഷമിപ്പിച്ചു. അത്തരത്തിൽ ഒരു കാലത്ത് സന്തുഷ്ടകരമായ ദാമ്പത്യ ജീവിതം നയിക്കുകയും പിന്നീട് വേർപിരിയുകയും ചെയ്ത രണ്ടുപേരാണ് മനോജ് കെ ജയനും ഉർവശിയും.

ഇരുവരും ഒരുമിച്ച് നിരവധി സിനിമകളിൽ അഭിനയിക്കുകയും പിന്നീട് പ്രണയത്തിലാവുകയും ചെയ്തവരാണ്. തെന്നിന്ത്യയിൽ നായികയായി തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു ഉർവശിയുടെ വിവാഹം. ശേഷം മകൾ കുഞ്ഞാറ്റ പിറന്നു. മകൾ വലുതായപ്പോഴേക്കും ഇരുവർക്കും ഇടയിൽ പ്രശ്നങ്ങൾ ഉടലെടുക്കുകയും താരങ്ങൾ പിരിയാൻ തീരുമാനിക്കുകയുമായിരുന്നു.

Manoj K Jayan

അന്ന് കുഞ്ഞാറ്റയുടെ കസ്റ്റഡി മനോജ് കെ ജയനായിരുന്നു. ഇടയ്ക്ക് അമ്മയ്ക്കൊപ്പം സമയം ചിലവഴിക്കാൻ മകൾ കുഞ്ഞാറ്റ പോകും. ആദ്യം ബന്ധം തകർന്ന് വർഷങ്ങൾ‌ക്ക് ശേഷം ഇരുവരും മറ്റൊരു ജീവിതം തെരഞ്ഞെടുത്ത് സന്തോഷകരമായി ജീവിക്കുകയാണ്. രണ്ട് ഇടങ്ങളിലാണ് കഴിയുന്നതെങ്കിലും അച്ഛന്റേയും അമ്മയുടെയും സ്നേഹവും കരുതലും ഒരുപോലെ കുഞ്ഞാറ്റയ്ക്ക് അനുഭവിക്കാൻ കഴിയുന്നുണ്ട്.

മക്കളുടെ സന്തോഷത്തിന് വളരെ അധികം പ്രധാന്യം എന്നും മനോജ് കെ ജയൻ നൽകിയിരുന്നു. രണ്ടാം വിവാഹത്തിൽ ഒരു മകൻ കൂടി മനോജിനുണ്ട്. ഇപ്പോഴിതാ മനോജ് കെ ജയൻ ശിശുദിനാഘോഷങ്ങളുടെ ഭാ​ഗമായി സോഷ്യൽമീഡിയയിൽ പങ്കിട്ട വീഡിയോയാണ് ശ്രദ്ധനേടുന്നത്.

മൂന്ന് മക്കൾക്കൊപ്പം സന്തോഷത്തോടെ ചിരിച്ച് ഉല്ലസിക്കുന്ന മനോജ് കെ ജയനാണ് ചിത്രത്തിലുള്ളത്. കുഞ്ഞാറ്റ, ആശയുടെ മകൾ, മനോജിന്റെയും ആശയുടെയും മകൻ എന്നിവരാണ് മനോജിനൊപ്പമുള്ളത്. മക്കൾക്കൊപ്പമുള്ള മനോജിന്റെ വീഡിയോയ്ക്ക് നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. മൂന്ന് കുട്ടികളെയല്ല നാല് കുട്ടികളെയാണ് തങ്ങൾ വീഡിയോയിൽ കാണുന്നതെന്നാണ് ചിലർ കുറിച്ചത്.

സോഷ്യൽമീഡിയയിൽ ആക്ടീവായ നിൽക്കുന്ന കാര്യത്തിൽ മനോജ് കെ ജയൻ ഒരുപടി മുന്നിലാണ്. മുമ്പും മക്കൾക്കും ഭാര്യയ്ക്കും ഒപ്പമുള്ള രസകരമായ വീഡിയോകൾ മനോജ് കെ ജയൻ പങ്കിട്ടിരുന്നു. മക്കളുടെ പഠനവുമായി ബന്ധപ്പെട്ട് മനോജിന്റെ ഭാര്യ കഴിഞ്ഞ കുറച്ച് നാളുകളായി വിദേശത്താണ് താമസം.

manoj k jayan, urvashi

ഷൂട്ടിങ് തിരക്ക് ഒഴിയുമ്പോൾ മനോജും ഇടയ്ക്ക് അവിടേക്ക് യാത്ര നടത്തും. കുഞ്ഞാറ്റ അടുത്തിടെ ഉർവശിയെ കാണാൻ ചെന്നൈയിലെ വീട്ടിൽ എത്തിയിരുന്നു. മകൾ വന്ന സന്തോഷം സോഷ്യൽമീഡിയ വഴി ഉർവശിയും പങ്കിട്ടിരുന്നു. രണ്ടാം വിവാഹത്തിൽ ഉർവശിക്ക് ഒരു ആൺകുഞ്ഞുണ്ട്. ഉർവശിയുടെ രണ്ടാം വിവാഹം അധികം ആരെയും അറിയിക്കാതെയായിരുന്നു.

2013 ന് നവംബറിലാണ് ശിവപ്രസാദുമായുള്ള വിവാഹം നടന്നത്. ഒരു സ്വകാര്യത വേണമെന്ന് തോന്നി അതുകൊണ്ടാണ് വിവാഹക്കാര്യം അധികമാരെയും അറിയിക്കാതിരുന്നതെന്നാണ് ഉർവ്വശി പറഞ്ഞത്. ഇഷാൻ എന്നാണ് ഉർവശിയുടെ മകന്റെ പേര്. തേജലക്ഷ്മി എന്നാണ് കുഞ്ഞാറ്റയുടെ പേര്. മനോജ് കെ ജയന്റെ പുതിയ വീഡിയോ വൈറലായതോടെ അന്നത്തെ ആ തീരുമാനമാണ് എല്ലാവരുടെയും ഇന്നത്തെ സന്തോഷത്തിന് പിന്നിൽ എന്നാണ് ആരാധകരുടെ കമന്റുകൾ.

'ആരോടും ദേഷ്യവും വാശിയും മനസിൽ വെച്ചുകൊണ്ടിരുന്നിട്ട് എന്തുകാര്യം. ക്ഷമിക്കാനും പൊറുക്കാനും ഒരു ജന്മമല്ലേയുള്ളൂ. ആരോടും പരാതിയോ പരിഭവമോ ഇല്ല. പലരും പഴയ കാര്യങ്ങൾ പറഞ്ഞ് പരിഹസിക്കാനും കുത്തിനോവിക്കാനും വരും. അങ്ങനെ പറയുന്നതുകൊണ്ട് അവർക്ക് സന്തോഷം കിട്ടുമെങ്കിൽ ആയിക്കോട്ടെ.'

'എന്ത് കേട്ടാലും പ്രതികരിക്കാറില്ല. അതൊന്നും ബാധിക്കില്ലെന്ന് നമ്മൾ തീരുമാനിച്ചാൽ മതി', എന്നാണ് ഒരിക്കൽ മനോജ് കെ ജയൻ ഒരു അഭിമുഖത്തിൽ പറഞ്ഞത്. ഉർവശി ഇപ്പോഴും സഹനടിയായും കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചും തെന്നിന്ത്യൻ സിനിമകളിൽ സജീവമാണ്.

Read more about: manoj k jayan urvashi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X