മദ്യപാനം നിർത്തിയിട്ട് 16 വർഷം, മകൾ വളർന്നതോടെ ആ ശീലം ഉപേക്ഷിച്ചു, ഭീകര മദ്യപാനിയല്ല, ഒരു ബാറിലും പോകാറുമില്ല!
നായകനായും ഉപനായകനായും പ്രതിനായകനുമായി ഏകദേശം 200ന് മുകളിൽ സിനിമകളിൽ അഭിനയിച്ച് വിസ്മയിപ്പിച്ച പ്രതിഭയാണ് ഗായകൻ കൂടിയായ മനോജ് കെ ജയൻ. അദ്ദേഹത്തിന്റെ കരിയറിൽ സംഭവിച്ച ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നായിരുന്നു അനന്തഭദ്രത്തിലെ ദിഗംബരൻ. ആ കഥാപാത്രത്തിലേക്ക് മനോജ് കെ ജയനെ അല്ലാതെ മറ്റാരെയും ഇന്ന് മലയാളികൾക്ക് സങ്കൽപ്പിക്കാനാവില്ല.
പൃഥ്വിരാജാണ് നായക വേഷം ചെയ്തതെങ്കിലും സിനിമ കണ്ടിറങ്ങിയവരുടെ മനസിൽ കയറി കൂടിയത് മനോജിന്റെ പ്രകടനവും തിര നുരയും എന്ന പാട്ടുമാണ്. ഇപ്പോഴിതാ അനന്തഭദ്രം സിനിമയെ കുറിച്ചും മദ്യപാനം നിർത്താനുള്ള കാരണത്തെ കുറിച്ചും മനോജ് കെ ജയൻ പറഞ്ഞ വാക്കുകൾ വൈറലാകുന്നു. എംജി ശ്രീകുമാർ അവതാരകനായ പറയാം നേടാം പരിപാടിയിൽ അതിഥിയായി താരം എത്തിയപ്പോഴുള്ളതാണ് വീഡിയോ.

തിര നുരയും ചുരുൾ മുടിയിൽ തുടങ്ങിയ വരികളെല്ലാം ഈ പാട്ട് ആരെങ്കിലും പാടാൻ പറഞ്ഞാൽ ഞാൻ പാടും. പക്ഷെ പാട്ടിൽ അടുത്തതായി വരുന്ന സ്വരങ്ങൾ പാടാൻ സാധിക്കാറില്ല. അതൊരു വലിയ ഗതികേടായി എനിക്ക് ഫീൽ ചെയ്തു. അതുകൊണ്ട് ഈയിടെ കുത്തിയിരുന്ന് എഴുതിയെടുത്ത് പഠിച്ചു. അത് കൂടി പാടിയാലല്ലേ ഒരു ഐശ്വര്യമുള്ളു.
പഠിച്ചുകൊണ്ടിരിക്കുകയാണിപ്പോൾ. ഇനിയൊരു വേദിയിൽ അത് പോളിഷ് ചെയ്ത് പാടണം. എന്നോട് കഥ പറഞ്ഞ് ഒരു വർഷത്തിനുശേഷമാണ് അനന്തഭദ്രത്തിന്റെ ഷൂട്ട് തുടങ്ങിയത്. ഡേറ്റ്സ് മാറി പോയതുകൊണ്ടാണത്. ഞാൻ അതിനിടയിൽ ആറ്, ഏഴ് വേറെ പടം ചെയ്ത് കഴിഞ്ഞു. ഉടയോൻ സിനിമയുടെ സെറ്റിൽ നിന്ന് വന്നാണ് അനന്തഭദ്രത്തിൽ അഭിനയിച്ചുകൊണ്ടിരുന്നത്. അതിന്റെ ഷൂട്ട് പൊള്ളാച്ചിയിലും അനന്തഭദ്രത്തിന്റേത് വരിക്കാശ്ശേരി മനയിലുമായിരുന്നു.
രാവിലെയും ഉച്ചയ്ക്ക് ശേഷവുമായിരുന്നു രണ്ടിന്റെയും ഷൂട്ട്. ഉടയോന്റെ ഷൂട്ട് കഴിയുമ്പോൾ ഞാൻ അനന്തഭദ്രത്തിന്റെ സെറ്റിലേക്ക് വരും. വളരെ കോൺട്രാസ്റ്റ് ക്യാരക്ടേഴ്സായിരുന്നു രണ്ടും. കാറിൽ ഇരുന്നാണ് ദിഗംബരന്റെ ഗസ്ച്ചേഴ്സ് പോലും ആലോചിച്ചത്. സെറ്റിലെത്തിയപ്പോഴാണ് എനിക്ക് പാട്ടുണ്ടെന്ന് അറിഞ്ഞത്. അപ്പോൾ ഞെട്ടി. ഹെവി പാട്ടുമാണല്ലോ.
മേക്കപ്പ് കഴിഞ്ഞ് കണ്ണാടി നോക്കിയപ്പോഴാണ് ആ ക്യാരക്ടറിലേക്ക് ഞാൻ കയറിയത്. ഞാൻ ആ കഥാപാത്രമായി ആദ്യം അവർ എടുത്തത് ആ സിനിമയിലെ എന്റെ പാട്ട് സീനാണ്. വലിയ ഐഡിയയൊന്നും ഉണ്ടായിരുന്നില്ല കഥാപാത്രത്തെ കുറിച്ച് മനോജ് പറഞ്ഞു. മദ്യപാന സദസുകളിൽ പങ്കെടുക്കാറുണ്ടോയെന്ന് ചോദിച്ചപ്പോൾ മറുപടി ഇങ്ങനെയായിരുന്നു... ഇരിക്കാൻ പോലും സമയം തരാതെയാണ് സന്തോഷ് ശിവൻ ചേട്ടൻ ആ സിനിമ എടുത്ത് തീർത്തത്.

ഷൂട്ടിനുശേഷം ചെറിയ മദ്യപാന സദസുണ്ടാകുമായിരുന്നു. അന്ന് ഞാൻ സ്മോൾ കഴിക്കുന്ന സമയമായതുകൊണ്ട് ആ സദസിൽ പങ്കെടുത്തിട്ടുണ്ട്. ഒരു സ്മോൾ അടിച്ച് പിരിഞ്ഞ അവസാനത്തെ പടം അതാണ്. അനന്തഭദ്രത്തിനും രാജമാണിക്യത്തിനും ശേഷം ഞാൻ മദ്യപാനം നിർത്തി. ഞാൻ ഒരു ഭീകര മദ്യപാനിയല്ല. രണ്ട് പെഗ് ഒക്കയെ കഴിക്കാറുള്ളു.
കേരളത്തിലെ ഒരു ബാറിലും ഞാൻ പോകാറില്ല. ഞാൻ എന്റെ സ്ഥലത്തിരുന്ന് ഒരു സോഡാമേക്കറൊക്കെ മേടിച്ച് വെച്ചാണ് മദ്യപിക്കാറുള്ളത്. രണ്ട് പെഗ് കഴിച്ചുകൊണ്ട് ടിവി കാണും. എനിക്ക് ഞാൻ മാത്രമായിരുന്നു കമ്പനി. മോള് വളർന്നശേഷമാണ് മദ്യപാനം നിർത്തിയത്. പതിനാറ് വർഷമായി മദ്യപാനം എന്ന ശീലം ഞാൻ വേണ്ടെന്ന് വെച്ചിട്ട്. പുകവലിയും ഇല്ലെന്നും താരം പറഞ്ഞു.
സന്തോഷ് ശിവൻ സംവിധാനം ചെയ്ത അനന്തഭദ്രം ഒരു സാധാരണ കഥയല്ല. ഇത് കേരളത്തിന്റെ തനത് തന്ത്രവിദ്യയും പുരാണങ്ങളുടെയും ഭൂതപ്രേത വിശ്വാസങ്ങളുടെയും ലോകത്തിലേക്ക് നമ്മളെ കൂട്ടിക്കൊണ്ടുപോകുന്ന ഒരു ദൃശ്യയാത്ര തന്നെയാണ്.


Click it and Unblock the Notifications

















