'രണ്ട് കല്യാണം കഴിച്ചതുകൊണ്ട് ഇനി പറ്റില്ല, അടുത്ത ജന്മത്തിൽ നമുക്ക് ഒന്നാകാം'; വൈറലായി മനോജ് കെ ജയന്റെ കമന്റ്
സർഗത്തിലെ കുട്ടൻ തമ്പുരാനായി വന്ന് മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ നടനാണ് മനോജ് കെ ജയൻ. ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച നടന്മാരിലൊരാളായ മനോജ് കെ ജയൻ ഇപ്പോഴും നല്ല സിനിമകളുടെ ഭാഗമാകാറുണ്ട്.
ഒരു കാലത്ത് നായക നടനായി തിളങ്ങിയിരുന്ന താരം ഇപ്പോൾ സഹനടനായും വില്ലനായുമാണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്. നിരവധി സിനിമകളിൽ ജോഡിയായി അഭിനയിച്ച ശേഷമാണ് ഉർവ്വശിയും മനോജ് കെ ജയനും വിവാഹിതരായത്.

ഒരു മകൾ ഉണ്ടായ ശേഷമാണ് ജീവിതത്തിൽ നിന്നും ഇരുവരും വേർപിരിഞ്ഞത്. പിന്നീട് ഇരുവരും മറ്റൊരു ജീവിതത്തിലേക്ക് കടക്കുകയും ചെയ്തു. അടുത്തിടെ തന്റെ വിവാഹ ജീവിതത്തെ കുറിച്ചും ഉർവ്വശിയുമായുള്ള ബന്ധം അവസാനിപ്പിക്കാൻ ഉണ്ടായ കരണത്തെക്കുറിച്ചും മനോജ് കെ ജയൻ പറഞ്ഞിരുന്നു.
ഏറെ കാലത്തെ പ്രണയത്തിനൊടുവില്‍ ആയിരുന്നു ഉർവ്വശിയും മനോജ് കെ ജയനും ജീവിതത്തിൽ ഒന്നായത്. എന്നാൽ ഇരുവരും വര്‍ഷങ്ങള്‍ നീണ്ട ദാമ്പത്യം അവസാനിപ്പിക്കുകയായിരുന്നു.
'കുഞ്ഞാറ്റയെയുമെടുത്ത് ചെന്നൈയിൽ നിന്ന് നാട്ടിലേക്ക് വരുമ്പോൾ ഞാൻ അനുവാദം ചോദിച്ചത് ഉർവശിയുടെ അമ്മയോട് മാത്രമാണെന്നും' അദ്ദേഹം വ്യക്തമാക്കി. 'രണ്ടാംക്ലാസ് വരെ കുഞ്ഞാറ്റ ചെന്നൈയിലായിരുന്നു. വലിയ അപകടങ്ങളിലേക്ക് പോകാതെ എന്നെ പലപ്പോഴും ചേർത്തുനിർത്തിയത് ഉർവശിയുടെ അമ്മയാണ്' എന്നും മനോജ് പറഞ്ഞിട്ടുണ്ട്.
'ആരോടും ദേഷ്യവും വാശിയും മനസ്സിൽ വച്ചുകൊണ്ടിരുന്നിട്ട് എന്തുകാര്യം. ക്ഷമിക്കാനും പൊറുക്കാനും ഒരു ജന്മമല്ലേയുള്ളൂ. ആരോടും പരാതിയോ പരിഭവമോ ഇല്ല. പലരും പഴയ കാര്യങ്ങൾ പറഞ്ഞ് പരിഹസിക്കാനും കുത്തിനോവിക്കാനും വരും. അങ്ങനെ പറയുന്നതുകൊണ്ട് അവർക്ക് സന്തോഷം കിട്ടുമെങ്കിൽ ആയിക്കോട്ടെ.'

'എന്തുകേട്ടാലും പ്രതികരിക്കാറില്ല. അതൊന്നും ബാധിക്കില്ലെന്ന് നമ്മൾ തീരുമാനിച്ചാൽ മതി എന്നും' മനോജ് വ്യക്തമാക്കിയിട്ടുണ്ട്. ഉർവശിയുമായി പിരിഞ്ഞശേഷമാണ് ആശയെ മനോജ് വിവാഹം ചെയ്തത്. ഇപ്പോൾ മനോജിന്റേത് സന്തുഷ്ടമായ ദാമ്പത്യമാണ്.
സോഷ്യൽമീഡിയയിൽ സജീവമായ മനോജ് പങ്കുവെച്ച ഏറ്റവും പുതിയ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. പട്ടാമ്പിയിലെ എംഇഎസ് ഇന്റർനാഷനൽ സ്കൂളിൽ അതിഥിയായെത്തിയ താരം അധ്യാപകർക്ക് പുരസ്‌കാരം നൽകുന്നതിനിടെയാണ് രസകരമായ സംഭവമുണ്ടായത്.
പുരസ്‌കാരം സ്വീകരിക്കാൻ വേദിയിലെത്തിയ അധ്യാപിക മനോജ് കെ ജയന്റെ കടുത്ത ആരാധികയാണെന്നും വിവാഹം കഴിക്കാൻ വരെ ആഗ്രഹമുണ്ടായിരുന്നുവെന്നും അവതാരക മൈക്കിലൂടെ അനൗൺസ് ചെയ്യുകയുണ്ടായി. അതിന് മറുപടിയായിട്ടാണ് മനോജ് കെ ജയൻ നർമ്മത്തിൽ കലർന്ന ഡയലോഗിലൂടെയാണ് പ്രതികരിച്ചത്.
'ഈ പരിപാടിക്ക് ശേഷം ആങ്കർ ചെയ്ത ടീച്ചറും അവാർഡ് വാങ്ങിയ ടീച്ചറും തമ്മിൽ പിണങ്ങിയോ അതോ കൂടുതൽ ഇണങ്ങിയോ എന്നെനിക്കറിയില്ല. എന്തായാലും എംഇഎസ് ഇന്റർനാഷനൽ സ്കൂളിൽ നടന്ന ഈ സംഭവം ഏറെ രസകരമായിരുന്നു' എന്നാണ് വീഡിയോ പങ്കുവച്ച് മനോജ് കെ ജയൻ പറഞ്ഞത്.
'ആള്... സാറിന്റെ കട്ട ഫാനാണ് കേട്ടോ.... സാറിനെ കല്യാണം കഴിണമെന്ന് വരെ ആഗ്രഹിച്ച ആളാണ് എന്നാണ് അവതാരക അധ്യാപിക പുരസ്കാരം സ്വീകരിക്കാൻ സ്റ്റേജിൽ വന്നപ്പോൾ അനൗൺസ് ചെയ്തത്. ഇതുകേട്ട് പൊട്ടിച്ചിരിച്ച് മറുപടി നൽകി... വെരി സോറി.'
'രണ്ട് കല്യാണം കഴിച്ച് കഴിഞ്ഞു... ഇനി വളരെ ബുദ്ധിമുട്ടാണ്. ഒരു കല്യാണമെ കഴിച്ചിട്ടുള്ളെങ്കിൽ പിന്നേയും നമുക്ക് ആലോചിക്കാമായിരുന്നു.... ടീച്ചർ അടുത്ത ജന്മത്തിൽ...' എന്നാണ് മനോജ് കെ ജയൻ പറഞ്ഞത്. വീഡിയോ ആരാധകരും ഏറ്റെടുത്തു. ഏറ്റവും ഒടുവിൽ റിലീസിനെത്തിയ മനോജ് ചിത്രം മാളികപ്പുറമാണ്. ഉണ്ണി മുകുന്ദനായിരുന്നു ചിത്രത്തിൽ നായകൻ.


Click it and Unblock the Notifications