ദീപക്കിന് പറ്റിയ പെണ്ണാണെന്ന് അന്നേ തോന്നി! വിരുന്നിനെത്തിയ താരദമ്പതിമാരെ കുറിച്ച് നടന്‍ മനോജ്

വളരെ കുറഞ്ഞ കാലം കൊണ്ട് മലയാള സിനിമയില്‍ ശ്രദ്ധേയരായി മാറിയ താരങ്ങളാണ് ദീപക് പറമ്പോലും അപര്‍ണ ദാസും. ഇരുവരും ഒരുമിച്ച് സിനിമകളില്‍ അഭിനയിച്ചതോടെയാണ് പ്രണയത്തിലാവുന്നത്. ഇക്കഴിഞ്ഞ മാസം ഇരുവരും വിവാഹിതരാവുകയും ചെയ്തു. മലയാള സിനിമയിലെ പ്രമുഖരടക്കം പങ്കെടുത്ത ചടങ്ങിലായിരുന്നു താരവിവാഹം.

അതേ സമയം വിവാഹത്തിന് ശേഷമുള്ള റിസപ്ഷനും വിരുന്ന് സത്കാരങ്ങളുമൊക്കെയായി ഓടി നടക്കുകയായിരുന്നു താരങ്ങള്‍. അങ്ങനെ ബന്ധുവീട്ടില്‍ വിരുന്നിനെത്തിയത് പോലെ തന്റെ വീട്ടിലേക്ക് വന്ന താരദമ്പതിമാരെ കുറിച്ച് പറയുകയാണ് നടന്‍ മനോജ്. ചെറുതും വലുതുമായി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള നടനാണ് മനോജ് കെ യു.

deepak-manoj

മനോജും ദീപക്കുമായിട്ടുള്ള പരിചയവും സ്‌നേഹവുമൊക്കെ പങ്കുവെച്ച് കൊണ്ടാണ് നടനിപ്പോള്‍ ഒരു പോസ്റ്റ് പങ്കുവെച്ചത്. മാത്രമല്ല വിവാഹക്കാര്യം അറിഞ്ഞപ്പോള്‍ തന്നെ അപര്‍ണ ദീപക്കിന പറ്റിയ പെണ്‍കുട്ടിയാണെന്ന് താന്‍ മനസുകൊണ്ട് പറഞ്ഞുവെന്നാണ് സോഷ്യല്‍ മീഡിയിയലൂടെ പങ്കുവെച്ച കുറിപ്പിലൂടെ നടന്‍ പറയുന്നത്. എഴുത്തിന്റെ പൂര്‍ണരൂപം വായിക്കാം...

'ചെക്കനെ പണ്ടേ അന്നൂരില്‍ പല സ്ഥലത്ത് വെച്ച്, പ്രത്യേകിച്ച് തെയ്യ പറമ്പുകളില്‍ കണ്ടപ്പോഴൊക്കെ സുഹൃത്തുക്കളായ സുധീറിന്റെയും, സുനിലിന്റെയും മരുമകനാണെന്നുള്ള ബന്ധം മാത്രമേ ഉണ്ടായിരുന്നുള്ളൂ. തട്ടത്തിന്‍ മറയത്ത് കണ്ടപ്പോള്‍ സ:മനോജ് ആയി ചെക്കന്‍ നന്നായിട്ടുണ്ടല്ലോ, എന്ന് മനസ്സ് കൊണ്ട് പറഞ്ഞു.

തെയ്യം ഉണ്ടെന്നറിഞ്ഞാല്‍ അവിടുത്തേക്ക് പാഞ്ഞെത്താറുള്ള ചെക്കനെ പിന്നീടും പലവട്ടം കണ്ടു. ജയസൂര്യ നായകനായ ഫുട്‌ബോള്‍ താരം വി.പി. സത്യന്റെ കഥ പറഞ്ഞ 'ക്യാപ്റ്റന്‍' എന്ന സിനിമയിലെ ഷറഫലിയുടെ കഥാപാത്രമായി ചെക്കനെ കണ്ടപ്പോള്‍ ഒരുപാട് ഇഷ്ടവും അഭിമാനവും തോന്നി. സിനിമ കണ്ട ഉടനെ അവനെ വിളിച്ച് അഭിനന്ദിക്കുകയും ചെയ്തു.

വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയില്‍ സജീവമായതോടെ ഞാന്‍ ദീപക്കിന്റെ സുഹൃത്തും, സഹോദരനും, സഹപ്രവര്‍ത്തകനും ഒക്കെയായി
' കണ്ണൂര്‍ സ്‌ക്വാഡ് ' എന്ന സിനിമയില്‍ ഒന്നിച്ചഭിനയിക്കുകയും ചെയ്തു. ഈ മാസം അവസാനം റിലീസിനൊരുങ്ങുന്ന ' ആനന്ദ് ശ്രീബാല' എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ് അപര്‍ണ്ണയെ പരിചയപ്പെടുന്നത്.

aparna-das

സെറ്റിലെ ഔപചാരിക പരിചയപ്പെടല്‍ കഴിഞ്ഞ്, കൂടുതല്‍ സംസാരിക്കുന്നതിനിടയില്‍ കല്യാണ കാര്യം സംസാരിച്ച അപര്‍ണ്ണ പറഞ്ഞു 'മനോജേട്ടാ ഞാന്‍ കണ്ണൂര്‍ക്ക് വരുന്നുണ്ട്. അവിടെയാ ചെക്കന്‍ - ദീപക്ക്'. ദീപക്കിന്റെ കല്യാണക്കാര്യം അറിഞ്ഞിരുന്നെങ്കിലും ഇതാണ് പെണ്ണെന്ന് അപ്പോഴാണ് അറിയുന്നത്.

കല്യാണം കഴിഞ്ഞു. റിസപ്ഷനും കഴിഞ്ഞു. ഇനി ബന്ധു വീട് സന്ദര്‍ശനം. ദീപക്കിനെ സംബന്ധിച്ചിടത്തോളം ബന്ധുക്കളുടെ എണ്ണം നോക്കിയാല്‍ അത്ര പെട്ടെന്ന് തീര്‍ക്കാന്‍ പറ്റില്ല. ഇന്നലെ രണ്ടു പേരും വീട്ടിലെത്തി. തിരിച്ചു പോകുമ്പോള്‍ അപര്‍ണ്ണ പറഞ്ഞു ' മനോജേട്ടാ ഞാന്‍ വീണ്ടും വരും ഇത് വരെ തെയ്യം കണ്ടില്ല.

തെയ്യം കാണണം' തെയ്യം എന്ന് കേട്ടാല്‍ ഓടി കിതച്ചെത്തുന്ന ദീപക്കിന് പറ്റിയ പെണ്ണന്നെ... എന്ന് ഞാന്‍ മനസ്സും കൊണ്ടും പറഞ്ഞു.
ഒരുപാട് കളിയാട്ടവും, പെരുങ്കളിയാട്ടവും ഒന്നിച്ച് കാണാനുള്ള അവസരം രണ്ട് പേര്‍ക്കും ദൈവം ഉണ്ടാക്കി കൊടുക്കട്ടെ എന്ന് ആശംസയും പ്രാര്‍ത്ഥനയും...' മനോജ് പറഞ്ഞ് നിര്‍ത്തുന്നു.

ഇക്കഴിഞ്ഞ ഏപ്രിലിൽ ഗുരുവായൂര്‍ അമ്പലത്തില്‍ വച്ചാണ് താരങ്ങൾ വിവാഹിതരാവുന്നത്. സുഹൃത്തുക്കളുടെയും അടുത്ത ബന്ധുക്കളുടെയും സാന്നിധ്യത്തില്‍ വളരെ ലളിതമായിട്ടാണ് വിവാഹം നടത്തിയത്. പിന്നാലെ വിവാഹാഘോഷങ്ങളും നടത്തി.

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X