ഭാര്യയുടെ തിരിച്ച് വരവിന് കാരണമായത് ഞാനാണ്; പതിനാറ് വയസുള്ള മകളുണ്ട്, സുഖമില്ലാത്ത മകളെ കുറിച്ച് മനു വര്‍മ്മ
മുപ്പത്തിയഞ്ച് വര്‍ഷത്തോളമായി സിനിമയിലും സീരിയലിലുമൊക്കെ സജീവ സാന്നിധ്യമായിട്ടുള്ള നടനാണ് മനു വര്‍മ്മ. ചെറിയ പ്രായത്തില്‍ തന്നെ അഭിനയിച്ച് തുടങ്ങിയ നടന്‍ ഇപ്പോള്‍ കൂടുതലായും സീരിയലുകളാണ് ചെയ്യുന്നത്. താരത്തിന്റെ ഭാര്യയും നടിയുമായ സിന്ധു വര്‍മ്മയും സീരിയല്‍ ലോകത്ത് തന്നെ സജീവമായി തുടരുകയാണ്.
അതേ സമയം താരദമ്പതിമാരുടെ കുടുംബ ജീവിതത്തെ കുറിച്ച് കൂടുതലായ വിവരങ്ങളൊന്നും പുറത്ത് വന്നിട്ടില്ല. സുഖമില്ലാത്തൊരു മകളുടെ മാതാപിതാക്കളാണ് ഞങ്ങളെന്ന് പറയുകയാണ് മനു വര്‍മ്മയിപ്പോള്‍. ഗായകന്‍ എംജി ശ്രീകുമാര്‍ അവതാരകനായിട്ടെത്തുന്ന പറയാം നേടാം എന്ന പരിപാടിയില്‍ അതിഥിയായി എത്തിയതായിരുന്നു മനു. പ്രണയ വിവാഹത്തെ കുറിച്ചുള്ള ചോദ്യത്തിനിടയിലാണ് മകളെ കുറിച്ചും നടന്‍ സൂചിപ്പിച്ചത്.

സിന്ധു വര്‍മ്മയുമായിട്ടുള്ളത് പ്രണയവിവാഹമായിരുന്നോ എന്നാണ് അവതാരകന്‍ ചോദിച്ചത്. 'പ്രണയ വിവാഹമായിരുന്നു. ഞാനും ഭാര്യയും ഒരുമിച്ച് ഷോര്‍ട്ട് ഫിലിമില്‍ അഭിനയിച്ചിട്ടുണ്ട്. ബാലതാരമായിട്ടാണ് സിന്ധു അഭിനയ രംഗത്തേക്ക് എത്തുന്നത്. എട്ടാം ക്ലാസ് മുതല്‍ പഠിത്തത്തില്‍ ശ്രദ്ധിക്കാന്‍ വേണ്ടി അഭിനയം നിര്‍ത്തി.
പത്താം ക്ലാസ് കഴിഞ്ഞ സമയത്താണ് ശ്രീകൃഷ്ണ ജയന്തിയ്ക്ക് വേണ്ടി ഒരു ഷോര്‍ട്ട് ഫിലിം എടുക്കുന്നത്. അതില്‍ മുടി ഒരുപാട് വേണ്ട കുട്ടിയെ വേണം. ആദ്യം ഫിക്‌സ് ചെയ്ത കുട്ടി എന്തോ പറഞ്ഞ് ഒഴിവായി'.

ഇതോടെയാണ് സിന്ധുവിനെ കുറിച്ച് അറിയുന്നത്. വളരെ നിര്‍ബന്ധിച്ചാണ് അഭിനയിക്കാന്‍ വിളിച്ചോണ്ട് വരുന്നത്. തിരുവല്ല പരശുരാമന്‍ ക്ഷേത്രത്തിലെ ശ്രീകോവിലിന്റെ മുന്നില്‍ വച്ചാണ് ആ ചിത്രം ഷൂട്ട് ചെയ്തത്. അതിലൊരു ഡയലോഗ് 'ഇനി മുതല്‍ ഞാന്‍ അങ്ങയുടെ പാദദാസിയായിക്കോളാം' എന്നാണ്. അത് അര്‍ഥവത്തായി പോയി.

അങ്ങനെ വലിയ പ്രണയമാണെന്ന് പറയന്‍ പറ്റില്ല. കണ്ടു ഇഷ്ടപ്പെട്ടു, ഭാര്യയായി. അങ്ങനെയാണ് നടി സിന്ധു വര്‍മ്മ തന്റെ ഭാര്യായയി വന്നതെന്ന് നടന്‍ മനു വര്‍മ്മ പറയുന്നു. സിന്ധുവിന്റെ തിരിച്ച് വരവിന് കാരണക്കാരിയായത് ഞാനാണ്. ഞങ്ങള്‍ക്ക് സുഖമില്ലാത്തൊരു കുഞ്ഞുണ്ട്. അവളെ നോക്കുന്നതിന് വേണ്ടിയാണ് സിന്ധു ചെറിയൊരു ഇടവേള എടുത്തത്.
Recommended Video

മനു വര്‍മ്മയുടെയും സിന്ധുവിന്റെയും ഇളയമകളാണത്. അവള്‍ക്ക് പതിനാറ് വയസാണ്. ജനിച്ചപ്പോള്‍ മുതലുള്ള അസുഖം കാരണം എഴുന്നേറ്റ് നടക്കാനോ സംസാരിക്കാനോ ഒന്നിനും സാധിക്കില്ല. കട്ടിലില്‍ തന്നെയാണ്. നടക്കാന്‍ സാധിക്കാത്തത് കൊണ്ട് വീല്‍ചെയറില്‍ കൊണ്ട് നടക്കാം. ഈ പതിനാറ് വര്‍ഷവും മകള്‍ ബെഡില്‍ തന്നെയായിരുന്നു. ഫിസിയോ തെറാപ്പിയൊക്കെ ചെയ്യുന്നുണ്ട്.
സാധാരണ കുട്ടികളെ പോലെ വളര്‍ച്ചയൊക്കെ മകള്‍ക്കുണ്ട്. ഇപ്പോള്‍ മകളുടെ കാര്യങ്ങളൊക്കെ നോക്കാനായി ഒരാളെ വീട്ടില്‍ നിര്‍ത്തിയിരിക്കുകയാണെന്നും മനു പറയുന്നു. മകളെ കൂടാതെ തനിക്ക് രണ്ട് ആണ്‍ മക്കള്‍ കൂടിയുണ്ടെന്നും നടന്‍ വ്യക്തമാക്കി.


Click it and Unblock the Notifications











