രണ്ടരപാക്കറ്റ് ബീഡി വലിച്ചിരുന്ന മമ്മൂക്ക, വർഷങ്ങൾക്കിപ്പുറം ഞാൻ സിഗരറ്റ് വലിക്കുന്നത് കണ്ടപ്പോൾ: മനു വർമ
മമ്മൂട്ടിയെക്കുറിച്ച് സഹപ്രവർത്തകർക്ക് പല അഭിപ്രായങ്ങളാണ്. ചിലർക്ക് മമ്മൂട്ടി ദേഷ്യക്കാരനാണെങ്കിൽ ചിലർക്ക് വളരെ സ്നേഹവും കരുതലുമുള്ള മനുഷ്യനാണ്. മമ്മൂട്ടിയെ അടുത്തറിഞ്ഞവർ താരത്തെക്കുറിച്ച് വാചാലരാകാറുണ്ട്. കഴിഞ്ഞ ദിവസങ്ങളിലായി മമ്മൂട്ടിയാണ് സോഷ്യൽ മീഡിയയിലെ സജീവ ചർച്ചാ വിഷയം. നടന് ചില ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന വിവരം പുറത്ത് വന്നിരുന്നു. താരത്തിന് ചെറിയ ചില ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നെന്നും ഇപ്പോൾ കുഴപ്പമില്ലെന്നും നടൻ മോഹൻലാൽ കഴിഞ്ഞ ദിവസം വ്യക്തമാക്കുകയുണ്ടായി. മമ്മൂട്ടിക്കൊപ്പമുള്ള അനുഭവങ്ങൾ പങ്കുവെക്കുകയാണ് നടൻ മനു വർമ.
തന്നോട് വളരെയധികം സ്നേഹമുള്ള വ്യക്തിയാണ് മമ്മൂട്ടിയെന്ന് മനു വർമ പറയുന്നു. മാസ്റ്റർ ബിൻ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു നടൻ. നീലഗിരി ഉൾപ്പെടെയുള്ള സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചപ്പോഴുള്ള അനുഭവമാണ് മനു വർമ പങ്കുവെച്ചത്. എന്തോ ക്ലാഷ് വന്ന് മമ്മൂക്കയ്ക്ക് ഞാൻ ഒരു ഇടികൊടുക്കുന്ന സീനുണ്ട്. എനിക്കന്ന് 21 വയസേയുള്ളൂ. മമ്മൂട്ടിയെ ഇടിക്കാനുള്ള ധെെര്യം ഇല്ലായിരുന്നു. ഞാൻ രണ്ട് പഞ്ച് കൊടുത്തിട്ടും ശരിയാകുന്നില്ല. ഇടിക്കെടാ എന്ന് ശശിയേട്ടൻ. അവസാനം ഞാൻ ഒരു ഇടി ഇടിച്ചു. പുള്ളി കമിഴ്ന്ന് വീണു. ഇത് നല്ല ഇടിയായിപ്പോയി എന്ന് പുള്ളി. മാപ്പ് തരണം എന്ന് ഞാൻ. എന്നോട് യാതൊരു സ്നേഹക്കുറവും ഇല്ലായിരുന്നു.

ഫയർമാൻ എന്ന സിനിമ തുടങ്ങുമ്പോൾ വന്നപ്പോൾ തന്നെ ഞങ്ങളെ വിഷ് ചെയ്തു. എന്നോടുള്ള സ്നേഹം വെളിയിൽ കാണിക്കില്ല പുള്ളി. എല്ലാവർക്കും സീൻ കൊടുത്തിട്ടില്ലേ പ്രോംമ്റ്റിംഗ് ഇല്ല എന്ന് പറഞ്ഞു. പുള്ളി എന്നെ നോക്കുന്നുണ്ട്. കാരണം ഞാൻ പ്രോംമ്റ്റിംഗ് ഇല്ലാതെ പറയും. ദീപു കരുണാകരനാണ് സംവിധായകൻ. രാത്രിയിൽ ഞാനും മമ്മൂക്കയും മാത്രമുള്ള സീനുണ്ട്. സയന്റിഫിക്കായ ഡയലോഗാണ്. ഇടയ്ക്ക് എന്നോട് തെറ്റിപ്പോയി. മമ്മൂക്കയുടെ കെെ പിടിച്ച് സോറി മമ്മൂക്ക എന്ന് പറഞ്ഞു.
അതിനെന്താടാ, അവനല്ലാതെ തന്നെ കൊനിഷ്ട് പിടിച്ച ഡയലോഗാണ് പറയുന്നത് പ്രോംപ്റ്റ് ചെയ്തൂടെ എന്ന് മമ്മൂക്ക. നല്ല സ്നേഹമാണ്, എന്റെ പൊന്നിക്കയാണ് മമ്മൂക്കയെന്നും മനു വർമ വ്യക്തമാക്കി. വഴക്ക് എനിക്ക് കേട്ടിട്ടില്ല. ഒരിക്കൽ സിഗരറ്റ് വലിക്കുന്നത് കണ്ടിട്ട് നിർത്തിക്കൂടെടാ എന്ന് ചോദിച്ചു. ഫയർമാൻ സിനിമയുടെ സമയത്താണത്. പക്ഷെ നീലഗിരി സിനിമയുടെ സമയത്ത് മമ്മൂക്ക വലിക്കുമായിരുന്നു. നീലഗിരിയുടെ സമയത്ത് രണ്ടരപ്പാക്കറ്റ് ഗണേശ് ബീഡി അദ്ദേഹം വലിക്കുമായിരുന്നു.

അന്ന് സിഗരറ്റ് വലിക്കില്ല. നന്ദി വീണ്ടും വരിക എന്ന സിനിമയിൽ അഭിനയിക്കുമ്പോൾ ജോൺ പ്ലേയേർസ് ആയിരുന്നു അന്ന് വലിച്ചതെന്നും മനു വർമ ഓർത്തു. ഊട്ടിയിലായിരുന്നു ഷൂട്ട്. പക്ഷെ മമ്മൂക്കയ്ക്ക് ഭക്ഷണം വരിക കോഴിക്കോട്ട് നിന്നാണ്. ഭക്ഷണം കഴിക്കുമ്പോൾ എല്ലാവരെയും വിളിക്കുമായിരുന്നെന്നും മനു വർമ വ്യക്തമാക്കി.
താൻ പുകവലിക്കാറുണ്ടായിരുന്നെന്നും പിന്നീട് നിർത്തിയതാണെന്നും മമ്മൂട്ടി നേരത്തെ തുറന്ന് പറഞ്ഞിട്ടുണ്ട്. 73 കാരനായ മമ്മൂട്ടി ആരോഗ്യ കാര്യങ്ങളിൽ വളരെ ശ്രദ്ധ കൊടുക്കുന്ന നടനാണ്. മമ്മൂട്ടിക്ക് കുടലിൽ ക്യാൻസർ ബാധിച്ചു എന്നായിരുന്നു കഴിഞ്ഞയാഴ്ച പ്രചരിച്ച അഭ്യൂഹം. എന്നാൽ പിന്നീട് താരത്തിന്റെ ടീം ഈ വാർത്ത നിഷേധിച്ചു. ബസൂക്കയാണ് മമ്മൂട്ടിയുടെ റിലീസ് ചെയ്യാനിരിക്കുന്ന സിനിമ. കഴിഞ്ഞ ദിവസം ബസൂക്കയുടെ ട്രെയിലർ പുറത്തിറങ്ങി.


Click it and Unblock the Notifications