പോലീസില്‍ ജോലി ഉണ്ടായിരുന്നു, അത് വേണ്ടെന്ന് വെച്ചതാണ്! ഭാര്യ ലക്ഷ്മിയെ കുറിച്ചും നടന്‍ മിഥുന്‍ രമേഷ്
എല്ലായിപ്പോഴും ചിരിച്ച് കൊണ്ട് മാത്രം സംസാരിക്കുന്ന താരമാണ് മിഥുന്‍ രമേഷ്. ഒരു ചാനല്‍ പരിപാടിയില്‍ അവതാരകനായി വന്നതിന് ശേഷമാണ് നടന്‍ സോഷ്യല്‍ മീഡിയയില്‍ ആരാധകരുടെ പ്രിയങ്കരനാവുന്നത്. ഇതിന് പുറമേ റേഡിയോ ജോക്കിയായിട്ടും ഭാര്യ ലക്ഷ്മിയുടെ കൂടെ റീല്‍സ് വീഡിയോയലുമൊക്കെ താരം പ്രത്യക്ഷപ്പെടാറുണ്ട്.
ഇപ്പോഴിതാ തന്റെ ജീവിതത്തിലെ രസകരമായ സംഭവങ്ങളെ പറ്റി സംസാരിക്കുകയാണ് താരമിപ്പോള്‍. ഭാര്യ ലക്ഷ്മിയുടെ കൂടെ ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലൂടെ യൂട്യൂബിലെ കണ്ടന്റിനെ പറ്റിയും തങ്ങളുടെ ജീവിതത്തെ കുറിച്ചുമൊക്കെ ഇരുവരും മനസ് തുറന്നിരിക്കുകയാണിപ്പോള്‍.

ഹേറ്റേഴ്‌സ് ഇല്ലാത്തതിന്റെ കാരണത്തെ കുറിച്ചും അഭിമുഖത്തില്‍ മിഥുനും ലക്ഷ്മിയും സംസാരിച്ചിരുന്നു. 'എല്ലാ കാര്യത്തിലും രണ്ട് അഭിപ്രായം ഉണ്ടെന്ന് പറയുന്ന പോലെ തന്നെ തീര്‍ച്ചയായും ഇഷ്ടമില്ലാത്ത ആളുകളും ഉണ്ടാകും. ഞാന്‍ ഉറക്കെ ചിരിക്കുന്നത് ഇഷ്ടമില്ലാത്ത എത്രയോ ആളുകള്‍ ഉണ്ട്.
ചില ആളുകള്‍ക്ക് ഇഷ്ടമാകും ചിലര്‍ക്ക് ഇഷ്ടമാകില്ല. ഞാന്‍ എപ്പോഴും പറയുന്നൊരു കാര്യമുണ്ട്. ചില ആളുകളെ നമുക്ക് ഇഷ്ടമാവുകയും അല്ലാത്തതുമൊക്കെ ഉണ്ടാകും. പക്ഷെ നമ്മളെ അവഗണിക്കുന്നതാണ് ഏറ്റവും വലിയ സങ്കടം. ഇഗ്നോര്‍ ചെയ്യാപ്പെടാതെ പോവുക എന്നതാണ് വലിയ കാര്യമെന്ന് മിഥുന്‍ പറയുന്നത്.
ലക്ഷ്മി കണ്ടന്റ് ചെയ്യാന്‍ മാത്രമേ സംസാരിക്കൂ എന്നൊരു വിചാരം പലര്‍ക്കുമുണ്ട്. അങ്ങനെയല്ല. പിന്നെ ആവശ്യത്തിലധികം സംസാരിക്കാന്‍ ഒരാള്‍ കൂടെയുള്ളത് കൊണ്ടായിരിക്കും അവള്‍ കുറച്ച് മിണ്ടാതെ ഇരിക്കുന്നതെന്ന് മിഥുന്‍ പറയുന്നു. ലക്ഷ്മിയുടെ കണ്ടന്റുകളില്‍ വരുന്നതില്‍ കൂടുതലും ഞങ്ങളുടെ സ്വന്തം ജീവിതത്തില്‍ സംഭവിക്കുന്ന അബദ്ധങ്ങള്‍ തന്നെയാണെന്ന് താരങ്ങള്‍ പറയുന്നു.
മുന്‍വിധികള്‍ ഇല്ലാതെ കണ്ടന്റുകള്‍ ചെയ്യുന്നത് തന്നെയാണ് ലക്ഷ്മിയുടെ വലിയ പ്രത്യേകത. യൂട്യൂബ് ഇത്രത്തോളം സജീവമാകുന്നതിന് മുന്‍പേ ലക്ഷ്മി വീഡിയോസ് ചെയ്യാറുണ്ടായിരുന്നു. പിന്നെ ഇതിന്റെ താഴെ കമന്റുകളായി എന്ത് വരുമെന്ന് നോക്കിയിട്ടല്ല വീഡിയോ ചെയ്യുന്നത്.
രാവിലെ ഞാന്‍ ഉറക്കത്തില്‍ നിന്നും എഴുന്നേറ്റ് വരുമ്പോള്‍ തന്നെ ലക്ഷ്മി വീഡിയോ ചെയ്യാനായി വരുമെന്ന് മിഥുന്‍ പറയുമ്പോള്‍ ആ സമയത്തേ പുള്ളിയെ ഞങ്ങള്‍ക്ക് കിട്ടാറുള്ളുവെന്നാണ് ലക്ഷ്മി പറയുന്നത്. മോള്‍ ഞങ്ങളുടെ കൂടെ വീഡിയോ ചെയ്യണമെങ്കില്‍ മോട്ടിവേഷന്റെ കൂടെ വലിയ സാധനങ്ങള്‍ വാങ്ങി കൊടുക്കേണ്ടിയും വരാറുണ്ട്.
അവള്‍ക്ക് ആവശ്യമുള്ള സാധനങ്ങളുണ്ടാവും. ഇതുപോലൊരു സാധനം വാങ്ങി തന്നേ എന്നൊക്കെയുള്ള പലവിധ ഡിമാന്‍ഡുകളുമായിട്ടാണ് മകള്‍ വരിക. അങ്ങനെ കൊടുക്കുകയാണെങ്കില്‍ നല്ല സന്തോഷത്തോടെ ചെയ്യാമെന്നാണ് അവള്‍ പറയുക. മിഥുന്‍ ചേട്ടനാണെങ്കില്‍ എപ്പോഴും ചിരിച്ചും സന്തോഷത്തോടെയും സംസാരിക്കുന്ന ആളാണെന്ന് ലക്ഷ്മി പറയുന്നു.

പോലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലി ചെയ്തിരുന്നതിനെ പറ്റിയും മിഥുന്‍ പറയുകയാണ്. 'എന്റെ അച്ഛന്‍ പോലീസുകാരനായത് കൊണ്ട് മരണശേഷം അച്ഛന്റെ ജോലി എനിക്ക് കിട്ടി. ഐജി ഓഫീസില്‍ ആയിരുന്നു നിയമനം. എന്നാല്‍ അഞ്ച് വര്‍ഷത്തേക്ക് ലീവ് എഴുതി കൊടുത്തു.
എന്തായാലും ആ ജോലിയ്ക്ക് ഞാന്‍ പോവില്ലെന്ന് കരുതി അത് എഴുതി കൊടുത്തിട്ട് അവിടെ നിന്നും ഇറങ്ങി. പിന്നെയാണ് ദുബായിലേക്ക് വരികയും ഇവിടെ സെറ്റിലാവുകയും ചെയ്യുന്നത്. ആ ജോലി മിഥുന്‍ ചേട്ടന്‍ കളഞ്ഞതില്‍ വലിയ പ്രശ്‌നം തോന്നുന്നില്ല. അവര്‍ രക്ഷപ്പെട്ടു. അല്ലായിരുന്നെങ്കില്‍ കള്ളന്മാരെ ചിരിച്ച് പേടിപ്പിച്ചേനെ. എന്നാണ് ലക്ഷ്മി പറയുന്നത്.
ലക്ഷ്മി കുറച്ച് ഇന്‍ട്രോവേര്‍ട്ട് ആണെന്നാണ് മിഥുന്‍ പറയുന്നത്. എന്നോട് മാത്രമാണ് കൂടുതല്‍ സംസാരിക്കാറുള്ളത്. ആകെ ഫോണില്‍ വിളിച്ചാല്‍ മൂന്ന് പേരുടെ കോളുകള്‍ മാത്രമേ ലക്ഷ്മി നോക്കാറുള്ളു. അത്ര പോലും സംസാരിക്കാന്‍ ഇഷമല്ല. എന്നാല്‍ വീഡിയോയില്‍ കാണുന്ന ആളേ അല്ല ലക്ഷ്മിയെന്നാണ് താരം പറയുന്നത്.
ദുബായില്‍ വന്നതിന് ശേഷമാണ് ജീവിത്തില്‍ ഒരുപാട് അംഗീകാരങ്ങള്‍ കിട്ടിയത്. സാമ്പത്തികമായി ഉയര്‍ന്നതിനൊപ്പം തന്നെ പോപ്പുലാരിറ്റിയും കിട്ടി. ദുബായില്‍ മീഡിയ എന്നത് വെറും മീഡിയ അല്ല. വലിയ വാല്യൂ തന്നെയാണ്. ടെലിവിഷന്‍ ഷോ ചെയ്തതാണ് കരിയറില്‍ വലിയ ബ്രേക്ക് ഉണ്ടാക്കിയത്. പ്രത്യേകിച്ചും കോമഡി ഉത്സവമാണെന്നും മിഥുന്‍ പറയുന്നു.


Click it and Unblock the Notifications











