മോഹന്‍ലാലിനെ നായകനാക്കി നാല് വമ്പന്‍ ചിത്രങ്ങള്‍, പൂര്‍ത്തിയാകും മുമ്പേ അവര്‍ യാത്രയായി

By Sanviya

സിനിമയെ ജീവന് തുല്യം സ്‌നേഹിക്കുന്ന സംവിധായകനായിരുന്നു രാജേഷ് പിള്ള. ഇനിയും പുതിയ ചിത്രങ്ങള്‍ മാത്രമായിരുന്നു രാജേഷ് പിള്ളയുടെ മനസില്‍. മോഹന്‍ലാലിനെ വച്ച് ഒരു സിനിമയൊരുക്കുന്നതും രാജേഷ് പിള്ളയുടെ സ്വപ്‌നമായിരുന്നു. ലൂസിഫര്‍ എന്ന പേരിലുള്ള ഈ ചിത്രത്തിന് പുതു ജീവന്‍ നല്‍കാനുള്ള ശ്രമത്തിലാണ് രാജേഷ് പിള്ള യാത്രയാകുന്നത്.

ഇങ്ങനെ മലയാള സിനിമയില്‍ നിന്ന് നമ്മെ വിട്ട് പിരിഞ്ഞ പലരും അവരുടെ സ്വപ്‌നം പൂര്‍ത്തിയാകാതെയാണ് വിട പറഞ്ഞത്. മലയാള സിനിമയുടെ പ്രിയങ്കരനായ പ്രേം നസീറിനും അങ്ങനെ ഒരു സ്വപ്‌നം ഉണ്ടായിരുന്നുവത്രേ. പുതുതലമുറയിലെ താരങ്ങളായി മോഹന്‍ലാല്‍-മമ്മൂട്ടിയെ വച്ചായിരുന്നുവേത്ര ആ പ്രോജക്ട്. തുടര്‍ന്ന് കാണൂ...

പ്രേം നസീര്‍

മോഹന്‍ലാലിനെ നായകനാക്കി നാല് വമ്പന്‍ ചിത്രങ്ങള്‍, പൂര്‍ത്തിയാകും മുമ്പേ അവര്‍ യാത്രയായി

മോഹന്‍ലാലിനെയും മമ്മൂട്ടിയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരു സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് പ്രേം നസീര്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ മോഹന്‍ലാലിനെയും മമ്മൂട്ടിയെയും ഒന്നിച്ചുള്ള ഒരു ചിത്രത്തിന് പിന്നീട് പല തടസങ്ങളുമുണ്ടായി. അതിന് ശേഷം മോഹന്‍ലാലിനെ മാത്രം വച്ചുക്കൊണ്ടൊരു ചിത്രം. അതിന്റെ പ്രീ പ്രോഡക്ഷന്‍ വര്‍ക്കുകളും ആരംഭിച്ചതാണ്. എന്നാല്‍ ആ ആഗ്രഹം പൂര്‍ത്തിയാക്കാതെയാണ് പ്രേം നസീര്‍ വിട പറയുന്നത്.

ലോഹിത ദാസ്

മോഹന്‍ലാലിനെ നായകനാക്കി നാല് വമ്പന്‍ ചിത്രങ്ങള്‍, പൂര്‍ത്തിയാകും മുമ്പേ അവര്‍ യാത്രയായി

കിരീടത്തിന്റെ വിജയത്തിന് ശേഷവും ലോഹിത ദാസ്, സിബി മലയില്‍, മോഹന്‍ലാല്‍ ചിത്രം വീണ്ടും ഉണ്ടായി. അവരുടെ എല്ലാ ചിത്രങ്ങലും വിജയമായിരുന്നു. പിന്നീട് ലോഹിത ദാസ് മോഹന്‍ലാലിനെ നായകനാക്കി ഭീഷ്മര്‍ എന്ന ചിത്രം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഭീഷ്മര്‍ പൂര്‍ത്തിയാക്കാതെ ലോഹിത ദാസും യാത്രയായി.

ഗിരീഷ് പുത്തഞ്ചേരി

മോഹന്‍ലാലിനെ നായകനാക്കി നാല് വമ്പന്‍ ചിത്രങ്ങള്‍, പൂര്‍ത്തിയാകും മുമ്പേ അവര്‍ യാത്രയായി

മോഹന്‍ലാലിനെ വച്ച് ഒരു പോലീസ് ചിത്രം ഒരുക്കാന്‍ ഗീരീഷ് പുത്തഞ്ചേരി തീരുമാനിച്ചിരുന്നു. ഹൈലൈറ്റ് എന്നായിരുന്നു ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ പ്രീ പ്രോഡക്ഷന്‍ വര്‍ക്കുകള്‍ നടക്കുമ്പോഴേ ഗിരീഷ് പുത്തഞ്ചേരി യാത്രയായി.

രാജേഷ് പിള്ള

മോഹന്‍ലാലിനെ നായകനാക്കി നാല് വമ്പന്‍ ചിത്രങ്ങള്‍, പൂര്‍ത്തിയാകും മുമ്പേ അവര്‍ യാത്രയായി

മോഹന്‍ലാലിനെ വച്ചുള്ള രാജേഷ് പിള്ളയുടെ സ്വപ്‌നമായിരുന്നു ലൂസിഫര്‍. മുരളി ഗോപിയായിരുന്നു ചിത്രത്തിന്റെ രചന. ചിത്രത്തിന് പുതുജീവന്‍ നല്‍കാനുള്ള ശ്രമത്തിനിടെയാണ് രാജേഷ് പിള്ളയും യാത്രയാകുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X