'ഞങ്ങള്‍ നാലാമത്തെ കുഞ്ഞിനെ ദത്ത് എടുത്തു, അവന്‍ ഒരു അപാര സുന്ദരനാണ്'; വിശേഷം പങ്കിട്ട് വിസ്മയ മോഹൻലാൽ!

മോഹൻലാലിന്റെ പാത പിന്തുടർന്ന് മൂത്ത മകൻ പ്രണവ് മോഹൻലാൽ സിനിമയിലെത്തിയെങ്കിലും എഴുത്തിന്റെയും വരകളുടെയും ലോകമാണ് മകൾ വിസ്മയയ്ക്ക് ഇഷ്ടം. തായ് ആയോധന കലയിലും വിസ്മയ പ്രാവിണ്യം നേടിയിട്ടുണ്ട്. ലോകം അറിയുന്ന സൂപ്പർസ്റ്റാറിന്റെ മക്കളാണെങ്കിലും അതിന്റെ താരപ്രൗഢിയിൽ ജീവിക്കാൻ പ്രണവിനും വിസ്മയയ്ക്കും ഇഷ്ടമല്ല.

രണ്ടുപേരും എപ്പോഴും അവരുടെ താൽപര്യങ്ങളും ഇഷ്ടങ്ങളും പിന്തുടർന്നാണ് ജീവിക്കുന്നത്. പലരും നിർബന്ധിക്കുമ്പോൾ‌ മാത്രമാണ് പ്രണവ് സിനിമകളിൽ അഭിനയിക്കുന്നത് എന്നാണ് മോഹൻലാൽ തന്നെ മുമ്പൊരിക്കൽ പറഞ്ഞിട്ടുണ്ട്.

യാത്രകളാണ് പ്രണവിന് ഏറെ ഇഷ്ടം. പുതിയ യാത്രകളെ കുറിച്ച് പ്ലാൻ ചെയ്യുമ്പോൾ അതിനായി പണം കണ്ടെത്താനാണ് പ്രണവ് സിനിമകളിൽ അഭിനയിക്കുന്നത്. ഷൂട്ടിങ് പൂർത്തിയാക്കിയ ശേഷം യാത്ര പുറപ്പെടും. ഒരിക്കൽ പോലും സിനിമയുടെ പ്രമോഷന് വേണ്ടി മാധ്യമങ്ങൾക്ക് മുമ്പിൽ പ്രണവ് പ്രത്യക്ഷപ്പെട്ടിട്ടില്ല.

Vismaya Mohanlal

അതുപോലെ തന്നെയാണ് വിസ്മയയും. അഭിനയം പരീക്ഷിക്കാൻ വിസ്മയ ഇതുവരെ ശ്രമിച്ചിട്ടില്ല. പക്ഷെ ചേട്ടൻ പ്രണവിനൊപ്പം നിരവധി യാത്രകൾ വിസ്മയ നടത്തിയിട്ടുണ്ട്. ചെന്നൈയിലായിരുന്നു പ്രണവിന്റെയും വിസ്മയയുടെയും കുട്ടിക്കാലം. മുതിർന്നപ്പോൾ പഠനത്തിനും മറ്റുമായി വിദേശ രാജ്യങ്ങളിലേക്ക് പോയി.

വളരെ വിരളമായി സിനിമാ മേഖലയിലുള്ളവരുടെ വിവാഹം പോലുള്ള ചടങ്ങുകൾ വരുമ്പോൾ മാത്രമാണ് പ്രണവും വിസ്മയയും മാധ്യമങ്ങൾക്ക് മുമ്പിൽ പ്രത്യക്ഷപ്പെടാറുള്ളത്. പ്രണവിനെ ഏറ്റവും അവസാനമായി ആരാധകർ കണ്ടത് ഹൃദയത്തിന്റെ നിർമാതാവ് വിശാഖ് സുബ്രഹ്മണ്യത്തിന്റെ വിവാഹ നിശ്ചയ ചടങ്ങിലാണ്.

പ്രണവും വിസ്മയയും സോഷ്യൽമീഡിയയിൽ സജീവമാണ്. താൻ എഴുതിയ പുസ്തകങ്ങളെ കുറിച്ചും താൻ വരച്ച ചിത്രങ്ങളെ കുറിച്ചുമുള്ള വിശേഷങ്ങൾ വിസ്മയ ഇൻസ്റ്റ​ഗ്രാം വഴിയാണ് പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. അത്തരത്തിൽ കഴിഞ്ഞ ദിവസം വിസ്മയ പങ്കുവെച്ച ഒരു ഫോട്ടോയും അതിന് നൽകിയ ക്യാപ്ഷനുമാണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്.

താൻ വീണ്ടും ഒരു പെറ്റ് ഡോ​ഗിനെ ദത്തെടുത്ത സന്തോഷമാണ് വിസ്മയ പങ്കിട്ടത്. വിസ്മയയ്ക്ക് നിരവധി വളർത്ത് നായകളുണ്ട്. കാസ്‌പെരോ എന്നാണ് പുതുതായി ദത്തെടുത്ത വളർത്ത് നായയ്ക്ക് വിസ്മയ നൽകിയിരിക്കുന്ന പേര്. ഞങ്ങള്‍ നാലാമത്തെ കുഞ്ഞിനെ ദത്ത് എടുത്തു. അവന്‍ ഒരു അപാര സുന്ദരനാണ് എന്നാണ് വിസ്മയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

vismaya mohanlal

സൂര്യാസ്ഥമയം നോക്കി നില്‍ക്കുന്ന കാസ്‌പെരോയുടെ ഏതാനും ചിത്രങ്ങളും താരപുത്രി പങ്കുവെച്ചിട്ടുണ്ട്. കമന്റ് ബോക്‌സ് ഓഫാണ്. വിനീത് ശ്രീനിവാസന്റെ ഭാര്യ ദിവ്യ അടക്കം നിരവധി സെലിബ്രിറ്റികളും പോസ്റ്റിന് ലൈക്കുമായി എത്തി. അടുത്തിടെ വിസ്മയ എഴുതി പുറത്തിറക്കിയ ​ഗ്രെയ്ൻസ് ഓഫ് സ്റ്റാർഡസ്റ്റിന്റെ മലയാളം പരിഭാഷയായ നക്ഷത്രധൂളികള്‍ മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ചിരുന്നു.

അച്ഛന്‍ എന്ന നിലയില്‍ തനിക്ക് ഏറെ അഭിമാനം തോന്നുന്നുവെന്നാണ് മകളെ കുറിച്ച് മോഹന്‍ലാല്‍ അന്ന് പറഞ്ഞത്. കവയിത്രി റോസ്‌മേരിയാണ് പുസ്തകം വിവര്‍ത്തനം ചെയ്തത്. പെന്‍ഗ്വിന്‍ ബുക്‌സാണ് ഗ്രെയ്ൻസ് ഓഫ് സ്റ്റാർഡസ്റ്റ് പ്രസിദ്ധീകരിച്ചത്.

പ്രണവ് മോഹൻലാൽ ഇപ്പോൾ പോർച്ചു​ഗൽ യാത്രയിലാണ്. അവിടെ നിന്നും പകർത്തിയ ചിത്രങ്ങൾ അടുത്തിടെ പ്രണവ് സോഷ്യൽമീ‍ഡിയയിൽ പങ്കിട്ടിരുന്നു. ഹൃദയത്തിന് ശേഷം പ്രണവ് അഭിനയിക്കാൻ പോകുന്ന മലയാള സിനിമ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന വർഷങ്ങൾക്ക് ശേഷമാണ്. വര്‍ഷങ്ങള്‍ക്ക് ശേഷത്തിന്റെ ഷൂട്ടിങ് ഓക്ടോബർ 26ന് തുടങ്ങുമെന്നാണ് വിവരം.

ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നവരിൽ മറ്റൊരാൾ ധ്യാൻ ശ്രീനിവാസനാണ്. എറണാകുളത്ത് വെച്ചാകും ചിത്രീകരണത്തിന് തുടക്കമാവുക. പ്രണവിനും ധ്യാനിനും ഒപ്പം അജു വർ​ഗീസ്, കല്യാണി പ്രിയദർശൻ, ബേസിൽ ജോസഫ്, നീരജ് മാധവ്, നിത പിള്ള, അർജുൻ ലാൽ, നിഖിൽ നായർ, നിവിൻ പോളി എന്നിവരും അഭിനയിക്കുന്നു.

More from Filmibeat

Read more about: vismaya mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X