'അച്ഛനെപ്പോലെ ഡാൻസിൽ വിസ്മയയ്ക്കും കഴിവുണ്ട്'; വീഡിയോ പങ്കുവെച്ച് താരപുത്രി, അഭിനന്ദിച്ച് സെലിബ്രിറ്റികൾ!

താരങ്ങളെപ്പോലെ തന്നെ താരങ്ങളുടെ മക്കൾക്കും ആരാധകർക്ക് ഏറെയാണ്. മാതാപിതാക്കളുടെ പാത പിന്തുടർന്ന് ദുൽഖറിനെയും കീർത്തി സുരേഷിനെയും പോലുള്ള നിരവധി സ്റ്റാർ കിഡ്സ് അഭിനയത്തിലേക്ക് വരികയും സ്റ്റാർഡം നേടിയെടുക്കുകയും ചെയ്തിട്ടുണ്ട്.

എന്നാൽ അച്ഛന്റെ വഴിയെ സിനിമയിലേക്ക് വരാൻ ഒട്ടും താൽപര്യം പ്രകടപ്പിക്കാത്ത രണ്ടുപേരാണ് മോഹൻലാലിന്റെ മക്കളായ പ്രണവും വിസ്മയയും. നിരന്തരമായ അഭ്യർത്ഥനയെ തുടർന്ന് പ്രണവ് സിനിമയിൽ അഭിനയിക്കാൻ തുടങ്ങിയിട്ടുണ്ട്.

എന്നാൽ നടൻ എന്ന രീതിയിലുള്ള ജീവിത രീതിയോട് പ്രണവിന് താൽപര്യമില്ലെന്നും നിർബന്ധിച്ചിട്ടാണ് പ്രണവ് അഭിനയിക്കാൻ തയ്യാറാവുന്നതെന്നും മോഹൻലാൽ തന്നെ പറ‍ഞ്ഞിട്ടുണ്ട്. ബാലതാരമായി അഭിനയിച്ചപ്പോൾ തന്നെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം പ്രണവിന് ലഭിച്ചിട്ടുണ്ട്. ഒന്ന് പരിശ്രമിച്ചാൽ കഴിവുള്ള നടനായി പ്രണവിന് വളർന്ന് വരാൻ സാധിക്കുമെന്നാണ് ആരാധകർ പറയാറുള്ളത്. ഹൃദയം സിനിമയുടെ സക്സസ് തന്നെയാണ് ആരാധകർ അതിന് കാരണമായി പറയുന്നത്.

 Vismaya mohanlal

ഹൃദയം ടീം വീണ്ടും ഒന്നിക്കുന്ന വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന സിനിമയിലും പ്രണവാണ് നായകൻ. ആ സിനിമയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ. അധ്യാപനം, സാഹസീകത, യാത്ര തുടങ്ങിയവയോടാണ് പ്രണവിന് താൽപര്യം.

സെലിബ്രിറ്റി സ്റ്റാറ്റസ് തലക്ക് പിടിക്കാതെ വളരെ സിംപിൾ ലൈഫാണ് പ്രണവ് നയിക്കുന്നത്. അതുകൊണ്ട് തന്നെയാണ് എല്ലാ താരപുത്രന്മാരെക്കാളും ആരാധകർ പ്രണവിനുള്ളത്. പ്രണവിനെ പോലെ തന്നെയാണ് മോഹൻലാലിന്റെ മകൾ വിസ്മയയും. സെലിബ്രിറ്റി സ്റ്റാറ്റസിനോടും സിനിമയോടും താൽപര്യമില്ല. എപ്പോഴും പ്രൈവറ്റ് ലൈഫാണ് വിസ്മയയും ആ​ഗ്രഹിക്കുന്നത്.

പ്രണവിന്റെയും വിസ്മയയുടെയും ചിത്രങ്ങൾ പോലും വളരെ വിരളമായി മാത്രമാണ് സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെടാറുള്ളത്. ഇരുവരും സോഷ്യൽമീഡിയയിൽ സജീവമാണെങ്കിലും തന്റെ രചനകളും താൻ പകർത്തിയ ഫോട്ടോകളും മാത്രമാണ് വിസ്മയയും പ്രണവും സോഷ്യൽമീഡിയയിൽ പങ്കിടാറുള്ളത്.

താൻ നല്ലൊരു എഴുത്തുകാരിയാണെന്നത് വിസ്മയ ഇതിനോടകം തെളിയിച്ച് കഴിഞ്ഞിട്ടുള്ളത്. വിസ്മമയുടെ രചനകൾ അടങ്ങിയ പുസ്തകം പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ മനോഹരമായി നൃത്തം ചെയ്യുന്ന ഒരു വീഡിയോ പങ്കിട്ട് എത്തിയിരിക്കുകയാണ് വിസ്മയ.

 Vismaya mohanlal

ഇൻസ്റ്റ​ഗ്രാമിലാണ് നൃത്തം ചെയ്യുന്ന വീഡിയോ വിസ്മയ പങ്കിട്ടിരിക്കുന്നത്. മാര്‍ഷ്യല്‍ ആട്‌സിലും ക്ലേ ആര്‍ട്‌സിലും എഴുത്തിലുമൊക്കെ താൽപര്യമുള്ള വിസ്മയയ്ക്ക് നൃത്തത്തിലും കഴിവുണ്ടെന്നത് മോഹൻലാൽ ആരാധകർ പോലും താരപുത്രി വീഡിയോ പങ്കിട്ടപ്പോഴാണ് അറിയുന്നത്. ഗ്രെയിന്‍സ് ഓഫ് സ്റ്റാര്‍ ഡസ്റ്റ് പോയട്രി എന്ന കവിതയില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് കൊണ്ടാണ് വിസ്മയയുടെ ഡാന്‍സ്.

മനസിനും ശരീത്തിനും നല്‍കുന്ന എക്‌സസൈസാണ് ഡാന്‍സ് എന്നതാണ് കവിതയുടെ ആശയം. 'ഡാന്‍സ് ചെയ്യുമ്പോള്‍ മാത്രമാണ് എനിക്ക് എന്റെ തലയില്‍ നിന്ന് പുറത്തുകടക്കാന്‍ കഴിയുന്നത്', എന്നാണ് വിസ്മയ കുറിച്ചത്. സെലിബ്രിറ്റികൾ അടക്കം നിരവധി പേരാണ് താരപുത്രിയുടെ നൃത്തത്തെ അഭിനന്ദിച്ച് എത്തിയത്.

പക്ഷെ ആരാധകർക്ക് കമന്റ് ചെയ്യാൻ സാധിക്കില്ല. കാരണം താരപുത്രി കമന്റ് ബോക്സ് ഓഫ് ചെയ്ത് വെച്ചിരിക്കുകയാണ്. അച്ഛനെപ്പോലെ തന്നെ മെയ്വഴക്കം രണ്ട് മക്കൾക്കുമുണ്ടെന്നാണ് ആരാധകർ കുറിക്കുന്നത്. വിനീത് ശ്രീനിവാസന്റെ ഭാര്യ ദിവ്യ വിനീത് അടക്കമുള്ളവര്‍ വീഡിയോയ്ക്ക് ലൈക്ക് അടിച്ചിട്ടുണ്ട്.

കുറച്ചു നാളുകൾക്ക് മുമ്പാണ് വിസ്മയയുടെ ആദ്യ കവിതാ സമാഹാരമായ ഗ്രെയ്ൻസ് ഓഫ് സ്റ്റാർഡസ്റ്റ് പ്രകാശനം ചെയ്തത്. ഇതിന്റെ മലയാള പരിഭാഷയായ നക്ഷത്ര ധൂളികളും പുറത്തിറങ്ങിയിരുന്നു. വിസ്മയയുടെ കവിതാ സമാഹാരം ആമസോണിൽ വിൽപനയ്ക്കുണ്ട്. ഈ ലിങ്കും വിസ്മയയുടെ ഇൻസ്റ്റഗ്രാം പേജിൽ കാണാം. 151K ഫോളോവേഴ്സാണ് വിസ്മയ മോഹൻലാലിന്റെ ഇൻസ്റ്റഗ്രാം പേജിനുള്ളത്.

Read more about: mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X