'എൻ്റെ രാജകുമാരിക്ക് ജന്മദിനാശംസകൾ'; ലാലേട്ടൻ പൊതുവെ ഈ സൈസ് എടുക്കാറില്ലലോ ഇന്നെന്തുപറ്റിയെന്ന് ആരാധകർ!
മിടുക്കിയാണ് നടൻ മോഹൻലാലിന്റെ പുത്രി വിസ്മയ മോഹൻലാൽ. വിദേശവാസത്തിനിടെയുള്ള ചില ചിത്രങ്ങൾ വിസ്മയ സോഷ്യൽ മീഡിയയിൽ ഇടയ്ക്കിടെ പോസ്റ്റ് ചെയ്യാറുണ്ട്. സഹോദരൻ പ്രണവിനെ പോലെ ലളിത ജീവിതം ഇഷ്‌ടപ്പെട്ടുന്ന വ്യക്തിയാണ് വിസ്മയ എന്ന മായ. പ്രകൃതിയെ സ്നേഹിക്കുന്ന അതിനോടിണങ്ങി ജീവിക്കുന്ന വ്യക്തി കൂടിയാണ് മായ. സർവോപരി എഴുത്തുകാരിയെന്ന് പറഞ്ഞില്ലെങ്കിൽ പൂർണമാവില്ല. ഗ്രെയ്ൻസ് ഓഫ് സ്റ്റാർഡസ്റ്റ് എന്ന പേരിൽ വിസ്മയ ഒരു കവിതാസമാഹാരം എഴുതിയിരുന്നു.
ഇംഗ്ലീഷിലെ പുസ്തകം നക്ഷത്രധൂളികൾ എന്ന പേരിൽ മലയാളത്തിൽ വായിക്കാൻ ലഭ്യമാണ്. നാട്ടിൽ കുടുംബം മുഴുവൻ പങ്കെടുത്ത ചടങ്ങിലാണ് വിസ്മയ തന്റെ പുസ്തകപ്രകാശനം ചെയ്തത്. കോപ്പികളിൽ ഒരെണ്ണം കളിക്കൂട്ടുകാരൻ കൂടിയായ ചാലു ചേട്ടൻ എന്ന് വിളിക്കുന്ന ദുൽഖർ സൽമാന് അയച്ചുകൊടുക്കുകയും ചെയ്‌തിരുന്നു.

ഇടയ്ക്ക് തായ്‌ലൻഡിൽ പോയി മോതായ് ചെയ്ത് ശരീരഭാരം കുറച്ച വിശേഷവും വിസ്മയ പോസ്റ്റ് ചെയ്തിരുന്നു. കഠിന പരിശ്രമത്തിലൂടെയാണ് വിസ്മയ അത്തരമൊരു നേട്ടം കൈവരിച്ചത്. ചിത്ര രചനയിലും പ്രാവീണ്യമുള്ളയാളാണ് വിസ്മയ. സിനിമ ലോകത്ത് സജീവമല്ലെങ്കിലും ഏറെ ആരാധകരുള്ള താരപുത്രിയാണ് വിസ്മയ. ഇപ്പോഴിതാ മകളുടെ പിറന്നാൾ ദിനത്തിൽ മോഹൻലാൽ ഇൻസ്റ്റഗ്രാമിൽ പങ്കിട്ട കുറിപ്പാണ് വൈറലാകുന്നത്.
വിസ്മയയുടെ മനോഹരമായ ചിത്രത്തിനൊപ്പമായിരുന്നു മോഹൻലാലിന്റെ ആശംസ കുറിപ്പ്. എന്റെ രാജകുമാരിക്ക് ജന്മദിനാശംസകള്‍... നീ എപ്പോഴും സ്നേഹവും സന്തോഷവും കൊണ്ട് അനുഗ്രഹീതയായിരിക്കട്ടെ എന്നാണ് താരം കുറിച്ചത്. താരങ്ങള്‍ ഉള്‍പ്പടെ നിരവധിയാളുകളാണ് മോഹന്‍ലാലിന്റെ പോസ്റ്റിന് മറുപടിയുമായി എത്തുന്നത്.
നിരവധി ആരാധകർ വിസ്മയയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നിട്ടുണ്ട്. മണിക്കൂറുകൾക്കുള്ളിൽ ഒന്നര ലക്ഷത്തിന് മുകളിൽ ലവ് ആണ് ചിത്രത്തിന് ലഭിച്ചത്. വളരെ വിരളമായി മാത്രമെ മക്കളുടെ പിറന്നാൾ ദിനത്തിൽ മോഹൻലാൽ ആശംസ കുറിപ്പ് പങ്കിടാറുള്ളു. അതുകൊണ്ട് തന്നെ വിസ്മയ്ക്കുള്ള പിറന്നാൾ ആശംസ പോസ്റ്റ് കണ്ട് ആരാധകരും സർപ്രൈസ്ഡായി. ലാലേട്ടൻ പൊതുവെ ഈ സൈസ് എടുക്കാറില്ലലോ ഇന്നെന്തുപറ്റിയെന്നാണ് ഒരു ആരാധകൻ ചോദിച്ചത്.
ഈ കുട്ടി സിംഗിളാണോ ലാലേട്ടാ... എന്നായിരുന്നു മറ്റൊരാളുടെ സംശയം. ഇതാരാ ലാലേട്ടാ നമ്മള്‍ അറിയാത്ത ഒരു കുഞ്ഞ്?, മോള്‍ടെ കല്യാണം എന്നാണ് എന്നിങ്ങനെ വേറെയും നിരവധി കമന്റുകൾ പോസ്റ്റിന് വന്നിട്ടുണ്ട്. അച്ഛന്റെ ചെല്ലക്കുട്ടി വിസ്മായയാണെന്നാണ് പോസ്റ്റിൽ നിന്നും വ്യക്തമാകുന്നത്.

കാരണം ഇതുവരെയും പ്രണവിന് പിറന്നാൾ ആശംസിച്ച് കുറിപ്പൊന്നും മോഹൻലാൽ പങ്കുവെച്ചിട്ടില്ല. പൊതുവെ പെൺമക്കൾക്ക് അച്ഛനോടാണ് പ്രിയം എന്നാണല്ലോ പറയപ്പെടുന്നത്. രണ്ട് വർഷം മുമ്പും മകൾക്ക് പിറന്നാൾ ആശംസ കുറിപ്പുമായി മോഹൻലാൽ എത്തിയിരുന്നു. കഴിഞ്ഞ ദിവസം തന്റെ അമ്മ സുചിത്രയുടെയും ആന്റിയുടെയും സ്വപ്നസാക്ഷാത്കാരത്തിന് സാക്ഷിയായ സന്തോഷം പങ്കിട്ട് വിസ്മയ എത്തിയിരുന്നു.
ബ്രിട്ടീഷ് റോക്ക്/പോപ്പ് ഗായകനായ റോഡ് സ്റ്റിവാർട്ടിന്റെ പെർഫോമൻസ് ആസ്വദിക്കുന്ന സുചിത്ര മോഹൻലാലിന്റെ വീഡിയോയാണ് വിസ്മയ പങ്കിട്ടത്. എൻ്റെ അമ്മയുടെയും ആന്റിയുടെയും സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കുന്നു. എൻ്റെ അമ്മയ്ക്ക് ഇത് എത്രമാത്രം പ്രധാനമാണെന്ന് അമ്മയെ അറിയുന്നവർക്ക് അറിയാം എന്നാണ് അമ്മയുടെ ഫാൻഗേൾ മൊമന്റിന്റെ വീഡിയോ പങ്കിട്ട് വിസ്മയ കുറിച്ചത്.


Click it and Unblock the Notifications