അഭിനയിച്ച് കാണിച്ചു, സിനിമയിലെടുത്തു, ഫാസില്‍ വിളിച്ചില്ലായിരുന്നെങ്കില്‍?... മോഹന്‍ലാല്‍ പറയുന്നു

ഇന്നും ഓര്‍ത്തിരിക്കുന്ന ഒരുപിടി നല്ല ചിത്രങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച സംവിധായകനാണ് ഫാസില്‍. അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ ഇന്നും കണ്ണില്‍ നിന്നും മനസില്‍ നിന്നും മായില്ല. സംവിധാന രംഗത്തും നിര്‍മാണ രംഗത്തും സജീവമായി നിന്ന ഫാസില്‍ അവസാനം പ്രൊഡ്യൂസ് ചെയ്ത ചിത്രം മലയന്‍കുഞ്ഞാണ്.

ഫാസില്‍ ആദ്യം സംവിധാനം ചെയ്ത ചിത്രം 1980ല്‍ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ ആണ്. നടന്‍ മോഹന്‍ലാലിന്റെയും ആദ്യം റിലീസ് ആയ ചിത്രവും ഇത് തന്നെയാണ്. തുടര്‍ന്ന് മോഹന്‍ലാലിനെയും മമ്മൂട്ടിയെയും നായകനാക്കി നിരവധി ചിത്രങ്ങള്‍ ഫാസില്‍ സംവിധാനം ചെയ്തു. ഇരുവരെയും ഒരുമിച്ച് ചെയ്ത ഹരികൃഷ്ണന്‍സ് ആണ് ഫാസിലിന്റെ കരിയറില്‍ അവസാനത്തെ ഹിറ്റ് നല്‍കിയ ചിത്രം.

FAZIL

മണിച്ചിത്രത്താഴ്, നോക്കെത്താ ദൂരത്ത് കണ്ണും നട്ട്, അനിയത്തി പ്രാവ്, എന്റെ സൂര്യപുത്രിക്ക്, എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക്, പൂവിന് പുതിയ പൂന്തെന്നല്‍ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങള്‍ ഫാസില്‍ സംവിധാനം ചെയ്തു. ഇപ്പോഴിതാ മോഹന്‍ ലാല്‍ എന്ന നടനെ ആദ്യമായി സ്‌ക്രീനിലെത്തിച്ച ഫാസിലിനെക്കുറിച്ച് മോഹന്‍ലാലും മമ്മൂട്ടിയും പറയുന്ന വാക്കുകളാണ് വൈറല്‍ ആകുന്നത്.

മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തില്‍ ഫാസില്‍ തന്നെ തെരഞ്ഞെടുത്തില്ലായിരുന്നെങ്കില്‍ താന്‍ ഇന്ന് ഇവിടെ നില്‍ക്കുമോ എന്ന് അറിയില്ലെന്നാണ് മോഹന്‍ലാല്‍ പറയുന്നത്. തിരനോട്ടം എന്ന ചിത്രത്തിലാണ് മോഹന്‍ലാല്‍ ആദ്യമായി അഭിനയിക്കുന്നതെങ്കിലും റീലീസ് ആയത് മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ ആണ്. കഴിഞ്ഞവര്‍ഷം മഴവില്‍ മനോരമയിലെ മഴവില്‍ എന്റര്‍ടൈന്‍മെന്റ് അവാര്‍ഡ്‌സ് എന്ന പരിപാടിയില്‍ ഫാസിലിന് അവാര്‍ഡ് നല്‍കുന്ന വേളയിലാണ് മോഹന്‍ലാലും മമ്മൂട്ടിയും ഫാസിലിനെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെച്ചത്.

'1980ലാണ് മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ റിലീസ് ആയത്. ഏതാണ്ട് 44 വര്‍ഷങ്ങള്‍ക്ക് മുമ്പ്. അന്ന് ഞാന്‍ ആലപ്പുഴയില്‍ ഈ സിനിമയുടെ ഓഡീഷന്‍,അന്ന് ഓഡീഷന്‍ എന്ന പേരൊന്നും അറിയില്ല. അവിടെ ചെന്ന് അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ ഒക്കെ ചെയ്തിട്ട് ഞാന്‍ തിരിച്ചു പോന്നു. എനിക്കറിയില്ല, ഞാന്‍ സിനിമയില്‍ വരുമെന്ന് ഒരിക്കലും പ്രതീക്ഷിച്ച ആളല്ല. അദ്ദേഹം അന്ന് ഓക്കെ പറഞ്ഞില്ലായിരുന്നെങ്കില്‍ ഇന്ന് ഈ സ്റ്റേജില്‍ നിന്നുകൊണ്ട് ഇങ്ങനെ സംസാരിക്കാന്‍ മോഹന്‍ലാല്‍ എന്ന ഒരാള്‍ ഉണ്ടാവില്ലായിരുന്നു. എന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്.

എന്നാല്‍ 1980കളില്‍ ഫാസില്‍ പുതുമുഖങ്ങളെ തേടുന്ന വിവരം താന്‍ അറിഞ്ഞില്ലല്ലോ എന്നാണ് മമ്മൂട്ടി ഇതിന് മറുപടിയായി പറഞ്ഞത്. കണ്ടിരുന്നെങ്കില്‍ എന്ത് സംഭവിക്കും എന്ന് അറിയില്ല. പക്ഷെ കണ്ടില്ല. എന്തുതന്നെയായാലും അദ്ദേഹത്തിന്റെ സിനിമകളില്‍ അഭിനയിക്കാന്‍ അവസരം കിട്ടി. ഫാസിലിനൊപ്പമുള്ള സൗഹൃദം അതുപോലെ അനുഭവിക്കാന്‍ അവസരം കിട്ടിയിട്ടുള്ള ഒരാള്‍ കൂടിയാണ് താന്‍ എന്നും മമ്മൂട്ടി പറഞ്ഞു.

FAZIL

ഫാസിലിനൊപ്പം ചേര്‍ന്ന് ചെയ്ത സിനിമകള്‍ വിജയങ്ങളായിരുന്നു. എനിക്ക് ചേരുന്ന വേഷങ്ങള്‍, അല്ലെങ്കില്‍ എന്നെ പ്രേക്ഷകര്‍ കാണാന്‍ ഇഷ്ടപ്പെടുന്ന വേഷങ്ങളില്‍ അവതരിപ്പിക്കാന്‍ ഫാസില്‍ ശ്രമിച്ചിട്ടുണ്ട്. ഫാസിലിനൊപ്പം അവസാനമായി അഭിനയിക്കുന്ന ചിത്രം ഹരികൃഷ്ണന്‍സ് ആണ്. ഹരികൃഷ്ണന്‍സില്‍ ഹരിയും ഹരിയുടെ കിണ്ണനും ഇന്ന് ഇവിടെ ഉണ്ട്.

സത്യത്തില്‍ രണ്ട് പേര്‍ക്കും മീരയെ കിട്ടുകയും ചെയ്തു. എന്നാല്‍ കിട്ടിയതുമില്ല. ഇപ്പോഴും മീരയെ കിട്ടാതെ രണ്ട് പേരും താടിയും വളര്‍ത്തി നടക്കുകയാണെന്ന് തമാശയില്‍ പറഞ്ഞു. ഒട്ടും കുറവോ കൂടുതലോ ഇല്ലാതെ രണ്ട് പ്രധാനപ്പെട്ട ആളുകളെ ഒരുപോലെ അവതരിപ്പിക്കുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. അതില്‍ ഫാസില്‍ വിജയിച്ചുവെന്നും മമ്മൂട്ടി പറഞ്ഞു.

More from Filmibeat

Read more about: fazil
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X