»   » ലാലേട്ടനും മകനും ഒന്നിച്ചാല്‍ സംഭവിക്കുന്നത് ഇതായിരിക്കും! അപ്പുവിന്റെ 'ചേട്ടച്ഛന്‍' സൂപ്പറാണ്!

ലാലേട്ടനും മകനും ഒന്നിച്ചാല്‍ സംഭവിക്കുന്നത് ഇതായിരിക്കും! അപ്പുവിന്റെ 'ചേട്ടച്ഛന്‍' സൂപ്പറാണ്!

Posted By:
Subscribe to Filmibeat Malayalam

മലയാള സിനിമയില്‍ താരകുടുംബങ്ങള്‍ ഒത്തിരിയുണ്ടെങ്കിലും നടനവിസ്മയം മോഹന്‍ലാലിനും മകന്‍ പ്രണവ് മോഹന്‍ലാലിനുമുള്ള ജനപ്രീതി വളരെ വലുതാണ്. ഒടിയന് വേണ്ടി മോഹന്‍ലാല്‍ ശരീരഭാരം കുറച്ചപ്പോള്‍ ആദ്യം കളിയാക്കലുകളായിരുന്നെങ്കിലും കഴിഞ്ഞ ദിവസം മോഹന്‍ലാല്‍ തന്നെ പുറത്ത് വിട്ട ചിത്രം കണ്ട് എല്ലാവരും അത്ഭുതപ്പെട്ടിരിക്കുകയാണ്.

മമ്മൂട്ടി മുഖ്യമന്ത്രിയാവുമോ? അങ്ങനെ ആകുന്നുണ്ടെങ്കില്‍ അത് ആന്ധ്രാപ്രദേശിന്റെ മുഖ്യമന്ത്രിയാണ്!

മകനൊപ്പം വ്യായമം ചെയ്യുന്ന മോഹന്‍ലാലിന്റെ ചിത്രമായിരുന്നു പുറത്ത് വന്നത്. ഒറ്റ ഒരു ചിത്രം കൊണ്ട് സോഷ്യല്‍ മീഡിയകളെയും ഇന്റര്‍നെറ്റിനെയും നിശ്ചലമാക്കാന്‍ അച്ഛനും മകനും കഴിഞ്ഞിരുന്നു. ഫോട്ടോയില്‍ കാണുമ്പോള്‍ ഇരുവരും സഹോദരന്മാരെ പോലെയുണ്ടെന്നാണ് ആരാധകരുടെ കമന്റുകള്‍.

പുറത്ത് വന്ന ചിത്രം

ഇന്നലെയായിരുന്നു മോഹന്‍ലാല്‍ മകന്‍ പ്രണവിനൊപ്പമുള്ള ഒരു ചിത്രം ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടത്. മോഹന്‍ലാല്‍ ആരാധകരും മലയാളത്തിലെ സിനിമാ പ്രേമികളും ഒരുപോലെ തന്നെ ചിത്രം ഏറ്റെടുക്കുകയും ചെയ്തതോടെ സോഷ്യല്‍ മീഡിയയെ നിശ്ചലമാക്കാന്‍ അതിന് കഴിഞ്ഞിരുന്നു.

സഹോദരന്മാര്‍

രാവിലെ വ്യായമത്തിനിറങ്ങിയ മോഹന്‍ലാലിനെ വര്‍ക്കൗട്ട് ചെയ്യാന്‍ പ്രണവ് സഹായിക്കുന്ന ചിത്രമായിരുന്നു താരം പുറത്ത് വിട്ടത്. തടി കുറഞ്ഞ മോഹന്‍ലാലിനെ ഇപ്പോള്‍ കണ്ടാല്‍ പ്രണവിന്റെ സഹോദരനാണെന്ന് പറയുകയുള്ളു. അത്രയധികം ലുക്കാണ് ലാലേട്ടന്‍ വരുത്തിയതെന്നാണ് ആരാധകര്‍ പറയുന്നത്.

വൈറലായ മറ്റൊരു ചിത്രം

മോഹന്‍ലാലിനും പ്രണവിനുമൊപ്പം കുടുംബ സുഹൃത്തായ സമീര്‍ ഹംസയുമുള്ള ഒരു ചിത്രം മോഹന്‍ലാല്‍ ചിത്രം പുറത്ത് വിടുന്നതിന് മുമ്പ് തന്നെ ഫാന്‍സ് പേജുകളിലൂടെ വൈറലായിരുന്നു. മൂന്ന് പേരും നടക്കാനിറങ്ങിയപ്പോഴുള്ള ചിത്രമായിരുന്നു അത്.

ഇതൊരു മറുപടിയാണ്

ഒടിയന് വേണ്ടി 18 കിലോയോളം ശരീരഭാരം കുറച്ച് പുതിയ ലുക്കിലെത്തിയ മോഹന്‍ലാലിന് നേരെ വലിയ വിമര്‍ശനങ്ങളുണ്ടായിരുന്നു. മീശ കളഞ്ഞാല്‍ തടി കുറയുമോ എന്നായിരുന്നു ചോദ്യങ്ങളുയര്‍ന്നിരുന്നത്. എന്നാല്‍ പുതിയ ചിത്രങ്ങള്‍ അത്തരക്കാരുടെ വായടപ്പിച്ചിരിക്കുകയാണ്.

പുതിയ സിനിമ

വി എ ശ്രീകുമാര്‍ മേനോന്റെ ഒടിയന് വേണ്ടിയാണ് ശരീരഭാരം കുറച്ചതെങ്കിലും അജോയ് വര്‍മ്മ സംവിധാനം ചെയ്യുന്ന സിനിമയിലും ലാലേട്ടന് ഇത്തരത്തിലുള്ള ലുക്കായിരിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്.

ആദി വരുന്നു

പ്രണവ് മോഹന്‍ലാല്‍ നായകനായി അരങ്ങേറ്റം കുറിക്കുന്ന ആദി റിലീസിന് വേണ്ടി ഒരുങ്ങുകയാണ്. ജനുവരി 26നാണ് സിനിമ തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നത്. ലാലേട്ടന്റെ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമ കൂടിയാണ് ആദി.

English summary
Actor Mohanlal and Pranav Mohanlal break the internet

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X