For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'നമ്മളെപ്പോലെയല്ല ഭയങ്കര ബുദ്ധിയുള്ള കുട്ടിയാണ്'; കല്യാണിയെ പരിചയപ്പെടുത്തി മോഹൻലാൽ‌ അന്ന് പറഞ്ഞത്!

  |

  തെന്നിന്ത്യയിലെ ഏറ്റവും ഫാൻസുള്ള നായികമാരിൽ ഒരാളായി വളർന്നുകൊണ്ടിരിക്കുകയാണ് കല്യാണി പ്രിയദർശൻ. തല്ലുമാല എന്ന മലയാളം സിനിമയാണ് കല്യാണിയുടെ ഏറ്റവും പുതിയ വിശേഷം. ഖാലിദ് റഹ്‍മാന്‍ സംവിധാനം ചെയ്ത സിനിമയാണ് തല്ലുമാല.

  കല്യാണി പ്രിയദര്‍ശന്‍ നായികയാവുന്ന ചിത്രത്തിൽ നായകൻ മലയാളത്തിന്റെ സ്വന്തം ടൊവിനോ തോമസാണ്. ഓഗസ്റ്റ് 12ന് തിയേറ്ററുകളിലെത്താൻ പോകുന്ന സിനിമയുടെ ട്രെയിലറിനും പാട്ടിനുമെല്ലാം മികച്ച സ്വീകാര്യതയാണ് പ്രേക്ഷകരിലും നിന്നും ലഭിച്ചത്. ക്ലീന്‍ യു/എ സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.

  Also Read: 'പൈലറ്റ് വരെ വന്ന് കല്യാണം ആലോചിച്ചിരുന്നു, പക്ഷെ കാര്യത്തോട് അടുക്കുമ്പോൾ എനിക്ക് ഭയം വരും'; ഹനാൻ പറയുന്നു

  അനുരാഗ കരിക്കിന്‍ വെള്ളം, ഉണ്ട, ലവ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഖാലിദ് റഹ്‍മാന്‍റെ സംവിധാനത്തില്‍ എത്തുന്ന ചിത്രമാണിത്. മുഹ്‍സിന്‍ പരാരിയും അഷ്‍റഫ് ഹംസയും ചേര്‍ന്നാണ് രചന നിര്‍വഹിച്ചിരിക്കുന്നത്. ആഷിക് ഉസ്‍മാന്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ആഷിക് ഉസ്‍മാനാണ് നിര്‍മ്മാണം നിർവഹിച്ചിരിക്കുന്നത്.

  ഷൈന്‍ ടോം ചാക്കോ, ലുക്മാന്‍, ചെമ്പന്‍ വിനോദ് ജോസ്, ജോണി ആന്‍റണി, ഓസ്റ്റിന്‍, അസിം ജമാല്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിൽ ഇരുപത് വയസുകാരനായാണ് ടൊവിനോ എത്തുന്നത്.

  Also Read: 'കോമഡി സ്കിറ്റിനെതിരെ റിയാസ് സലീം, ആരെയും പോസ്റ്റാക്കാൻ താൻ വിചാരിച്ചിട്ടില്ലെന്ന് ദിൽഷ'; വീഡിയോ വൈറൽ!

  ദുബായിലും തലശ്ശേരിയിലും കണ്ണൂരിലെ പരിസരങ്ങളിലുമായിരുന്നു സിനിമയുടെ പ്രധാന രംഗങ്ങളുടെ ചിത്രീകരണം നടന്നത്. ഹൃദയത്തിനും ബ്രോ ഡാഡിക്കും ശേഷം കല്യാണിയുടേതായി തിയേറ്ററുകളിൽ എത്താൻ പോകുന്ന സിനിമ കൂടിയാണ് തല്ലുമാല.

  ചിത്രത്തിൽ വ്ലോ​ഗർ ബിപാത്തുവായിട്ടാണ് കല്യാണി എത്തുന്നത്. സിനിമാ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണെങ്കിലും കല്യാണി അഭിനയത്തിലേക്ക് ചുവടുവെച്ചത് തെലുങ്ക് സിനിമയിലൂടെയാണ്.

  നായികയാകും മുമ്പ് കല്യാണി സഹസംവിധായികയായും പ്രവർ‌ത്തിച്ചിട്ടുണ്ട്. അവതാരിക രേഖ മേനോൻ കല്യാണിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്.

  ആദ്യമായി കല്യാണിയെ കാണുമ്പോൾ മോഹൻലാലാണ് കല്യാണിയെ കുറിച്ച് തനിക്കൊരു പിക്ചർ തന്നത് എന്നാണ് രേഖ മേനോൻ പറയുന്നത്. തല്ലുമാല പ്രമോഷന്റെ ഭാ​ഗമായി രേഖ മേനോന്‍ കല്യാണിയുമായി അഭിമുഖം നടത്തിയിരുന്നു. മുമ്പ് ഹൃദയം റിലീസ് സമയത്തും കല്യാണിയെ രേഖ മേനോൻ ഇന്റർവ്യു ചെയ്തിരുന്നു.

  കല്യാണിയെ ചെന്നൈയിലെ വീട്ടിലെത്തിയാണ് രേഖ മേനോൻ ഇന്റർവ്യു ചെയ്തത്. 'ഒരു സുഹൃത്തിന്റെ കല്യാണിൽ പങ്കെടുക്കാൻ പോയപ്പോഴാണ് കല്യാണിയെ ഞാൻ ആദ്യമായി കണ്ടത്. അന്ന് സാക്ഷാൽ മോഹൻലാൽ കല്യാണിയെ ചൂണ്ടിക്കാ‌ട്ടിയിട്ട് എന്നോട് പറഞ്ഞു....'

  'ദാ ആ നിൽക്കുന്നത് ലിസിയുടേയും പ്രിയദർശന്റേയും മകളാണെന്ന്.... നമ്മളെപ്പോലെയല്ല... ഭയങ്കര ബുദ്ധിയുള്ള കുട്ടിയാണ്.. ന്യൂയോർക്കിൽ പഠിക്കുകയാണെന്നും അന്ന് അദ്ദേഹം കല്യാണിയെ കുറിച്ച് പറഞ്ഞപ്പോൾ‌ എന്നോട് പറഞ്ഞിരുന്നു' രേഖ മേനോൻ പറഞ്ഞു.

  നേരത്തെ മലയാളം എഴുതാനും വായിക്കാനും തനിക്ക് അറിയില്ലായിരുന്നുവെന്നും ലോക്ക് ഡൗൺ സമയത്താണ് എഴുതാനും വായിക്കാനും പഠിച്ചതെന്നും കല്യാണി പറഞ്ഞു. 'അച്ഛനാണ് എന്റെ ഏറ്റവും വലിയ വിമർശകൻ.'

  'പക്ഷെ ഇപ്പോഴൊക്കെ അദ്ദേഹം ഫാനായും മാറുന്നുണ്ട്. എനിക്ക് ഒരുപാട് പ്രതീക്ഷയുള്ള സിനിമയാണ് തല്ലുമാല.'

  'അതുകൊണ്ട് തന്നെ തിയേറ്ററുകളിൽ എത്തുമ്പോൾ എന്റെ പ്രതീക്ഷയും ജനങ്ങളുടെ പ്രതികരണവും ഒന്നായിരിക്കില്ലേയെന്ന് ആലോചിച്ച് ടെൻഷനുണ്ട്' കല്യാണി പറയുന്നു.

  Recommended Video

  തല്ലില്ല ഞാൻ കൊല്ലുകയെ ഉള്ളു.. | Shine Tom Chacko About Thallumaala Fight In Location | FilmiBeat

  ബ്രോ ഡാഡിയിൽ പൃഥ്വിരാജിന്റെ നായികയായിട്ടാണ് കല്യാണി എത്തിയത്. കല്യാണിയും പ്രണവും ഒന്നിച്ച ഹൃദയം 2022 ൽ തിയേറ്ററുകളിലെത്തി ഏറ്റവും കൂടുതൽ സെലിബ്രേറ്റ് ചെയ്യപ്പെട്ട ചിത്രങ്ങളിൽ ഒന്ന് കൂടിയായിരുന്നു.

  വിനീത് ശ്രീനിവാസനായിരുന്നു സിനിമ എഴുതി സംവിധാനം ചെയ്ത്. മാനാടാണ് ഏറ്റവും അവസാനം കല്യാണി അഭിനയിച്ച് തിയേറ്ററുകളിലെത്തിയ തമിഴ് സിനിമ. മാനാട് സൗത്ത് ഇന്ത്യയിൽ ഏറെ ശ്രദ്ധനേടുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്തിരുന്നു.

  Read more about: kalyani priyadarshan
  English summary
  actor Mohanlal's opinion about actress Kalyani Priyadarshan, latest video goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X