പടുകൂറ്റൻ പാറയിൽ അതിസാഹസീകമായി കയറി പ്രണവ്, ലക്ഷത്തിലൊന്നെ ഇതുപോലെ കാണൂവെന്ന് ആരാധകർ!

സിനിമാ താരങ്ങൾക്ക് ലഭിക്കുന്നപ്പോലെ തന്നെ അവരുടെ കുടുംബത്തിനും ആരാധകർ നിരവധിയാണ്. താരങ്ങളുടെ മക്കൾക്കാണ് ആരാധകർ എപ്പോഴും കൂടുതൽ. താര പുത്രന്മാരുടയും പുത്രിമാരുടേയും വിശേഷങ്ങൾ അറിയാൻ അവരുടെ സോഷ്യൽമീഡിയ പേജുകൾ പിന്തുടരുന്നവരും നിരവധിയാണ്.

മലയാളത്തിലെ താരങ്ങളുടെ മക്കളിൽ ഏറ്റവും പ്രധാനിയാണ് പ്രണവ് മോഹൻലാൽ. അച്ഛനോളം തന്നെ ആരാധകർ പ്രണവിനുമുണ്ട്. അച്ഛൻ ലോകമറിയുന്ന പ്രതിഭയാണെങ്കിൽ കൂടിയും പ്രണവ് നയിക്കുന്നത് വളരെ സിംപിളായ ജീവിതമാണ്.

അതുകൊണ്ട് തന്നെയാണ് പ്രണവിന്റെ ജീവിതം വളരെ അധികം സോഷ്യൽമീഡിയ ആഘോഷിക്കുന്നതും. മുപ്പത്തിരണ്ടുകാരനായ പ്രണവ് ബാലതാരമായി സിനിമയിൽ തിളങ്ങിയിട്ടുണ്ട്. 2002ൽ പുറത്തിറങ്ങിയ ഒന്നാമൻ, പുനർജനി എന്നീ സിനിമകളിലാണ് പ്രണവ് ബാലതാരമായി വരവറിയിച്ചത്.

പുനർജനിയിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും പ്രണവും നേടിയിരുന്നു. ബാലതാരമായി രണ്ട് സിനിമകൾ പൂർത്തിയാക്കിയ പ്രണവ് പിന്നീട് പഠനത്തിലേക്കും മറ്റും തിരിഞ്ഞു.

ബാലതാരമായി തുടക്കം

ശേഷം സിനിമയിൽ സഹസംവിധായകനായി പ്രവർ‌ത്തിച്ചു. യാത്രകൾ ഇഷ്ടപ്പെടുന്ന പ്രണവ് അതിനുള്ള പണം കണ്ടെത്തുന്നതിന് വേണ്ടിയാണ് ഇടയ്ക്ക് സിനിമയുടെ അണിയറ‌യിൽ പ്രവർത്തിക്കുന്നത്.

സാ​ഗർ ഏലിയാസ് ജാക്കി എന്ന മോഹൻലാൽ ചിത്രത്തിൽ പ്രണവ് ചെറിയ വേഷം ചെയ്തിരുന്നു. പിന്നീട് പാപനാശം, ലൈഫ് ഓഫ് ജോസൂട്ടി എന്നീ സിനിമകളിൽ പ്രണവ് ജീത്തു ജോസഫിന്റെ സഹസംവിധായകനായിരുന്നു.

പിന്നീട് നായകനായി പ്രണവ് അഭിനയത്തിലേക്ക് മടങ്ങിയെത്തി. 2018ൽ തിയേറ്ററുകളിലെത്തിയ ആദി എന്ന സിനിമയിലൂടെയായിരുന്നു പ്രണവിന്റെ നായകനായുള്ള രണ്ടാം വരവ്.

പടുകൂറ്റൻ പാറയിൽ അതിസാഹസീകമായി കയറി പ്രണവ്

ജീത്തു ജോസഫ് തന്നെയാണ് ത്രില്ലർ ​ഗണത്തിൽപ്പെടുന്ന സിനിമ സംവിധാനം ചെയ്തത്. ചിത്രത്തിൽ ജിപ്സി വുമൺ എന്നൊരു ​ഗാനവും പ്രണവ് എഴുതിയിരുന്നു. ആദി വലിയ വിജയമായിരുന്നു. ശേഷം 2019ൽ ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന സിനിമയിൽ പ്രണവ് നായകനായി.

അരുൺ ​ഗോപി സംവിധാനം ചെയ്ത സിനിമ പരാജയമായിരുന്നു. പിന്നീട് 2021ലാണ് പ്രണവ് അഭിനയിച്ച മറ്റൊരു സിനിമ റിലീസിനെത്തുന്നത്.

അത് പ്രിയദർശൻ സംവിധാനം ചെയ്ത മരക്കാർ‌ അറബിക്കടലിന്റെ സിംഹമായിരുന്നു. മോഹൻലാൽ ടൈറ്റിൽ റോളിലെത്തിയ സിനിമയിൽ മോഹൻലാലിന്റെ ചെറുപ്പമാണ് പ്രണവ് അവതരിപ്പിച്ചത്.

ലക്ഷത്തിലൊന്നെ ഇതുപോലെ കാണൂവെന്ന് ആരാധകർ

സിനിമ റിലീസ് ചെയ്തപ്പോൾ മോഹൻലാലിനേക്കാൾ ശ്രദ്ധിക്കപ്പെട്ടത് പ്രണവായിരുന്നു. പിന്നീട് വിനീത് ശ്രീനിവാസന്റെ ഹൃദയത്തിൽ പ്രണവ് നായകനായി. പ്രണവിന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമയായിട്ടാണ് ഹൃദയം കണക്കാക്കപ്പെടുന്നത്.

പൊതുവെ അഭിമുഖങ്ങളിലൊന്നും പ്രത്യക്ഷപ്പെടാത്ത പ്രണവിന്റെ വിശേഷങ്ങൾ അദ്ദേഹത്തിന്റെ സോഷ്യൽമീഡിയ വഴിയും സുഹൃത്തുക്കൾ വഴിയുമാണ് ആരാധകർ അറിയുന്നത്.

ഇപ്പോൾ പ്രണവ് വീണ്ടും വാർത്തകളിൽ നിറയുകയാണ്. ഇൻസ്റ്റ​​ഗ്രാമിൽ പ്രണവ് തന്നെ പങ്കുവെച്ച ഒരു സാഹസീക വീഡിയോയാണ് അതിന് കാരണം. കൂറ്റൻ പാറയിൽ വളരെ ഈസിയായി പ്രണവ് കയറുന്ന വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്.

Recommended Video

ഹൃദയം കണ്ട് പൊട്ടിക്കരഞ്ഞ് സുചിത്ര മോഹൻലാൽ | FilmiBeat Malayalam
വൈറലായി വീഡിയോ

പടുകൂറ്റൻ പാറയിൽ യാതൊരു സുരക്ഷ സംവിധാനവുമില്ലാതെയാണ് പ്രണവ് കയറുന്നത്. പൊതുവെ സാഹസീകതയും മാർഷൽ‌ ആർട്സും ഇഷ്ടമുള്ള വ്യക്തിയാണ് പ്രണവ്. വീഡിയോ വൈറലായതോടെ നിരവധി പേരാണ് കമന്റുകളുമായി രം​ഗത്തെത്തിയത്.

'മല്ലു സ്പൈഡർമാൻ വീണ്ടും വന്നല്ലോ, ചെക്കൻ വേറെ ട്രാക്കാണ്, അയാൾ അയാളുടെ ഇഷ്ടത്തിന് ലൈഫ് എഞ്ചോയ് ചെയ്യുന്നു' എന്നിങ്ങനെയാണ് കമന്റുകൾ. നേരത്തെ ടോൺസായിയിലെ മലയിടുക്കിലൂടെ കയറുന്ന പ്രണവിൻറെ വീഡിയോ വൈറലായിരുന്നു.

2017ലെ തായ്‌ലാൻഡ് യാത്രയ്ക്കിടെ എടുത്ത വീഡിയോയായിരുന്നു പ്രണവ് പങ്കുവെച്ചത്. ഹിമാലയൻ വഴികളിലൂടെ ഒരു ബാ​ഗും തോളിൽ തൂക്കി യാത്രകൾ നടത്തുന്ന പ്രണവിനെ ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്.

More from Filmibeat

Read more about: pranav mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X