വിവാഹ വാര്‍ഷികത്തിൽ മോഹൻലാലിന്റ ഏഴിലം പാല സർപ്രൈസ്, ആ സ്ത്രീ ശബ്ദം ആരുടെ? സർപ്രൈസുമായി താരം

ഇത്തവണത്തെ മോഹൻലാലിന്റെ വിവാഹ വാർഷികത്തിന് അൽപം പ്രത്യേകതയുണ്ട്. പതിവിൽ നിന്ന് വിപരീതമായിട്ടായിരുന്നു ഈ വർഷം. ഷൂട്ടിങ്ങ് ഡബ്ബിങ്ങ് തിരക്കുകളില്ലാതെ കൂട്ടുകാരും യാത്രകളുമില്ലാതെ വീട്ടിനുളളിലായിരുന്നു താരദമ്പതിമാരുടെ ആഘോഷം. ലോക്ക് ഡൗണും കൊവിഡ് 19നും ജനജീവിതം ആകെ താറുമാറാക്കിയിരിക്കുകയാണ്. എങ്കിലും പതിവ് പോലെ പ്രിയതാരജോഡികൾക്ക് ആശംസ നേർന്ന് ആരാധകരും സിനിമലോകവും രംഗത്തെത്തിരുന്നു.

പ്രിയ താരത്തിനും പത്നിയ്ക്കും സോഷ്യൽ മീഡിയയിലൂടെ വിവാഹ ദിന ആശംസ അറിയിച്ചിരുന്നു. ഇപ്പോഴിത വിവാഹ വാര്‍ഷികദിനത്തില്‍ അടുത്ത കൂട്ടുകാർക്ക് മോഹൻലാലിന്റെ വക ഒരു സർപ്രൈസ് സമ്മാനം. ഈ ലോക്ക് ഡൗൺ കാലത്ത് താരത്തിന്റെ സർപ്രൈസ് കൂട്ടുകാരെ ഞെട്ടിച്ചിട്ടുണ്ട്.

 ഉഗ്രൻ പാട്ട്

വിവാഹ വാര്‍ഷികദിനത്തില്‍ അടുത്ത കൂട്ടുകാരെ തേടിയെത്തിയത് ലാലിന്റെ ഒരു സര്‍പ്രൈസ് ഒരു പാട്ടാണ്. മലയാളത്തിലെ എവർഗ്രീൻ പ്രണയഗാനമാണ് ലാൽ തന്റെ സ്വരത്തിൽ ആലപിച്ചിരിക്കുന്നത്. ശ്രീകുമാരന്‍ തമ്പി രചിച്ച് വേദ്പാല്‍ വര്‍മ ഈണമിട്ട ഏഴിലം പാല പൂത്തു പൂമരങ്ങള്‍ കുട പിടിച്ചു. യേശുദാസും പി.സുശീലയും പാടി അനശ്വരമാക്കിയ ഗാനമാണ് ലാൽ പാടിയിരിക്കുന്നത്

   കരോക്കയുടെ  അകമ്പടി

കരോക്കേയുടെ അകമ്പടിയോടെ ലാല്‍ അതിമനോഹരമായിട്ടാണ് ഗാനം ആലപിച്ചിരിക്കുന്നത്. നടൻ മധുവും വരലക്ഷ്മിയുമായിരുന്നു ഇന്നും നിത്യഹരിത ഹിറ്റായി തുടരുന്ന ഈ ഗാനരംഗത്തിൽ അഭിനയിച്ചിരുന്നത്. മധുവിനും ലാൽ പാടി അനശ്വരമാക്കിയ ഗാനം ലഭിച്ചിരുന്നു. മോഹൻലാലിന്റെ പാട്ട് ഇതാദ്യമായിട്ടല്ല സുഹൃത്തുക്കൾ കേൾക്കുന്നത്. എന്നാൽ ഇക്കുറി ഒരു സർപ്രൈസ് ഉണ്ടായിരുന്നു. പാട്ട് ലഭിച്ച എല്ലാവർക്കും അറിയേണ്ടത് മോഹൻലാലിനോടൊപ്പം പാടിയ പെൺ ശബ്ദത്തെ കുറിച്ചായിരുന്നു.

കാത്തിരുന്നു  കാണൂ

ഗാനം കേട്ട പലരും ഇതിനെ കുറിച്ച് ലാലിനോട് തന്നെ ചോദിച്ചു.കാത്തിരുന്നു കാണൂ എന്നായിരുന്നു താരത്തിന്റെ പതിവ് കുസൃതി ഉത്തരം . എന്നാൽ ഇത് അങ്ങനെ വെറുതെ വിടാൻ ആരും തയ്യാറായില്ല. ഗായിക കെഎസ് ചിത്ര മുതൽ സംവിധയകൻ പ്രിയദർശന്റെ മകൾ കല്യാണിയെ വരെ സംശയിച്ചവരുണ്ട്. എന്നാൽ ഇവരാരുമല്ലെങ്കിൽ ലാലട്ടന്റെ സഹധർമ്മിണി സുചിത്ര തന്നെയാണ് പാട്ടിന് പിന്നിൽ. പേരുകൾ അങ്ങനെ കൂടിക്കൂടി വരുമ്പോൾ ഈ സർപ്രൈസ് പൊട്ടിക്കാൻ മോഹൻലാൽ തയ്യാറായില്ല.

  ആദ്യമായി കണ്ടത്

മോഹൻലാലിനെ ആദ്യമായി കണ്ടതിനെ കുറിച്ച് സുചിത്ര വെളിപ്പെടുത്തിയിരുന്നു.മോഹന്‍ലാല്‍ എന്ന നടനെയാണ് ഞാന്‍ ആദ്യം കണ്ടത്. 'നാടോടിക്കാറ്റ്', 'ബോയിങ്ങ് ബോയിങ്ങ്' തുടങ്ങിയ രസകരമായ സിനിമകള്‍ ഇറങ്ങിയ കാലമായിരുന്നു അത്. അവധിയ്ക്ക് നാട്ടിൽ വരുമ്പോഴാണ് ഞാൻ മലയാള സിനിമകൾ കണ്ടിരുന്നത്.അവയില്‍ മോഹന്‍ലാലിന്റെ അഭിനയം കണ്ട് ഞാനും നാട്ടിലെ തിയേറ്ററിലിരുന്ന് ഒരുപാട് മലയാളികള്‍ക്കൊപ്പം ചിരിച്ചു തളര്‍ന്നു. എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് എന്ന സിനിമയാണ് തനിയ്ക്ക് ഏറ്റവും ഇഷ്ടമായത്. അങ്ങനെ മോഹൻലാൽ എന്ന നടനെ വല്ലാതെ എനിയ്ക്ക് ഇഷ്ടമായി. എന്നാൽ പ്രണയമൊന്നുമല്ല. സിനിമ കാണുന്ന ഏതൊരാൾക്കും തോന്നുന്ന ഇഷ്ടം മാത്രമായിരുന്നു അത്. പിന്നീട് അദ്ദേഹത്തിന്റെ എല്ലാ സിനിമകളും മുറതെറ്റിക്കാതെ ഞാൻ കാണുമായിരുന്നു-സുചിത്ര പറഞ്ഞു. മാതൃഭൂമി ഡോട്കോമിലൂടെയായിരുന്നു താരത്തിന്റ തുറന്നെഴുത്ത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X