നൂറ് കോടി കിട്ടിയെന്ന് പറയും, ഇന്‍കംടാക്‌സ് വന്നാല്‍ സത്യമറിയാം! ഇനി 100 ദിവസത്തെ ചിത്രമുണ്ടാവില്ലെന്ന് മുകേഷ്

നൂറ് ദിവസം തിയേറ്ററില്‍ ഓടിയ ചിത്രം, നൂറ് കോടി കളക്ട് ചെയ്ത സിനിമ അത്തരത്തില്‍ പുത്തന്‍ സിനിമകളെ പറ്റി നിരവധി വാര്‍ത്തകളാണ് വരുന്നത്. നൂറും ഇരുന്നൂറും ആയിരം കോടിയുമൊക്കെ ബോക്‌സോഫീസില്‍ കളക്ട് ചെയ്ത സിനിമകളുണ്ടെന്നതാണ് ശ്രദ്ധേയം. എന്നാല്‍ ഇതൊക്കെ സിനിമയിലെ ഗിമ്മിക്കുകളാണെന്ന് പറയുകയാണ് നടന്‍ മുകേഷ്.

ഇനി മലയാളത്തില്‍ നൂറ് ദിവസം ഓടുന്ന സിനിമകളൊന്നും ഉണ്ടാവില്ലെന്നാണ് നടന്‍ പറയുന്നത്. ഏറ്റവും കൂടുതല്‍ തിയേറ്ററില്‍ ഓടിയ ചിത്രമായി മുകേഷിന്റെ തന്നെ ഗോഡ്ഫാദര്‍ നിലനില്‍ക്കുമെന്നും പുതിയ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തില്‍ മുകേഷ് പറഞ്ഞിരിക്കുകയാണ്.

mukesh

ഇനിയിവിടെ സിനിമകള്‍ നൂറ് ദിവസമൊന്നും ഓടത്തില്ല. സെന്ററുകള്‍ കൂടി. ഒടിടി വന്നു. ഇതോടെ ആരും തിയേറ്ററില്‍ പോകാതെയായി. ഗോഡ്ഫാദറിന്റെ റെക്കോര്‍ഡ് മലയാള സിനിമ ഉള്ളിടത്തോളം കാലം നിലനില്‍ക്കും. നാനൂറ്റി പതിനഞ്ച് ദിവസമായിരുന്നു ഗോഡ്ഫാദര്‍ തിയേറ്ററുകളില്‍ ഓടിയത്. ആ റെക്കോര്‍ഡ് എല്ലാ കാലവും നിലനില്‍ക്കും. ഇനി നൂറ് ദിവസമൊന്നും ഓടില്ല. അമ്പത് ദിവസം ഓടി എന്നൊക്കെ വെറുതേ പറയുന്നതാണ്.

പിന്നെ നൂറ് കോടി ക്ലബ്ബിലെത്തി, നൂറ്റമ്പത് കോടി എന്നൊക്കെയാണ് പലരും പറയുന്നത്. ഇന്‍കംടാക്‌സുകാര്‍ വരുമ്പോള്‍ അറിയാം സത്യം. സാറോ നൂറ് കോടി കിട്ടിയെന്ന് ഞങ്ങളല്ല, ശത്രുക്കള്‍ പറഞ്ഞതാണേ എന്ന് അവര്‍ പറയുമായിരിക്കും. സിനിമകള്‍ വലിയ വിജയമാവുന്നതൊക്കെ ഉണ്ട്. എന്നാല്‍ നൂറ് കോടി കിട്ടിയ പടമാണോ എങ്കില്‍ അതൊന്ന് കണ്ടേക്കാം എന്ന് വിചാരിക്കുന്നവരുണ്ട്. അവരെ സ്വാധീനിക്കാന്‍ വേണ്ടി പലതും ചെയ്യും. അത് സിനിമയുടെ ഒരു ടെക്‌നിക്ക് ആണെന്ന് മുകേഷ് പറയുന്നു.

കഴിവിനൊപ്പം ഭാഗ്യം കൂടി വേണമെന്ന് പറയുന്നിടത്ത് ഒരുപാട് കാര്യങ്ങളുണ്ട്. സിനിമയില്‍ നിലനില്‍ക്കാന്‍ വേണ്ടി ഒന്നും ചെയ്തിട്ടില്ല. അഭിനയിക്കുക മാത്രം ചെയ്യുന്നു. ചിലത് വിജയിക്കുന്നു, ചിലത് പരാജയപ്പെടുന്നു. ഒന്നും നമ്മുടെ കൈയ്യില്‍ അല്ല. ഇതിനെ പറ്റി മോഹന്‍ലാല്‍ പറഞ്ഞത് ഇങ്ങനെയാണ്, ഒരു സിനിമയില്‍ അഭിനയിച്ചാല്‍ അത് കഴിഞ്ഞു.

mukesh

ആ സിനിമ വിജയിക്കുകയോ പരാജയപ്പെടുകയോ ചെയ്താല്‍ അതാണ് ആ സിനിമയുടെ യോഗം. അല്ലാതെ വിജയിക്കുമ്പോള്‍ അഹങ്കരിയ്ക്കുകയും പരാജയപ്പെടുമ്പോള്‍ എന്നെ കൊണ്ട് കൊള്ളില്ലെന്ന് പറഞ്ഞാല്‍ പോയി. വിജയ, പരാജയങ്ങള്‍ വന്ന് കൊണ്ടിരിക്കും. അത് മൈന്‍ഡ് ചെയ്യാതെ ഇരിക്കുകയാണ് വേണ്ടത്.

ഇന്‍ഹരിഹര്‍ നഗര്‍ വിജയിച്ചതോടെ പിന്നെ എനിക്ക് വന്ന കഥകളെല്ലാം നാല് ചെറുപ്പക്കാരുടേതാണ്. കോടികള്‍ സിനിമയിലേക്ക് മുടക്കുന്നത് കൊണ്ട് നഷ്ടം വരാന്‍ പാടില്ല. എല്ലാവരും സേഫ് ആയിട്ട് നില്‍ക്കാനേ ശ്രമിക്കുകയുള്ളു. നാല് ചെറുപ്പക്കാരുടെ കഥ വിജയിച്ചല്ലോ. അപ്പോള്‍ പിന്നെ അതുപോലെയുള്ള സിനിമകള്‍ ഇനിയും വിജയിക്കുമെന്ന് കരുതിയാണ് അത്തരം കഥകള്‍ വന്നത്.

നാല് ചെറുപ്പക്കാരുടെ കഥകള്‍ കൊണ്ട് തന്നെ രണ്ട് മൂന്ന് സിനിമകള്‍ കഴിഞ്ഞതോടെ ഞാന്‍ കഥ കേള്‍ക്കുമ്പോള്‍ ശ്രദ്ധിച്ച് തുടങ്ങി. അതിന് ശേഷം കഥയുമായി വന്നവരോട് നാല് ചെറുപ്പക്കാരുടെ കഥയാണെങ്കില്‍ എനിക്ക് കേള്‍ക്കണ്ടെന്ന് പറഞ്ഞു. അപ്പോള്‍ അവര്‍ പറയും ഇത് നാല് പേരുടെ കഥയല്ല, ഇതില്‍ മൂന്ന് പേരേ ഉള്ളുവെന്ന്. അതും വേണ്ടെന്നാണ് ഞാന്‍ പറഞ്ഞത്. അങ്ങനെ ഞാനായിട്ട് തന്നെ അത്തരം സിനിമകള്‍ ഒഴിവാക്കിയെന്ന് മുകേഷ് പറയുന്നു.

More from Filmibeat

Read more about: mukesh മുകേഷ്
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X