ക്യാപ്റ്റന്‍ രാജുവിനെ പറ്റി കഥയിറക്കിയത് മുകേഷാണെന്ന് വന്നു! തെറ്റിദ്ധരിക്കപ്പെട്ടതിനെ കുറിച്ച് നടന്‍ മുകേഷ്
സിനിമാക്കാര്‍ക്കിടയില്‍ നടന്ന ചില രസകരമായ കഥകളാണ് നടന്‍ മുകേഷ് യൂട്യൂബ് ചാനലിലൂടെ പങ്കുവെക്കാറുള്ളത്. ഇത്തവണ നടന്‍ ക്യാപ്റ്റന്‍ രാജുവിനെ കുറിച്ചാണ് നടന്‍ പറയുന്നത്. വളരെ നിഷ്‌കളങ്കനായ അദ്ദേഹം പലരും പറയുന്നത് വിശ്വസിക്കുമായിരുന്നു. അങ്ങനെ താനുമായി പിണങ്ങാനുണ്ടായ കഥയാണ് പുതിയ എപ്പിസോഡില്‍ മുകേഷ് വെളിപ്പെടുത്തിയിരിക്കുന്നത്.
ക്യാപ്റ്റന്‍ എന്നായിരുന്നു പുള്ളിയെ ഞങ്ങള്‍ വിളിച്ചിരുന്നത്. പട്ടാളത്തിലെയും മറ്റുള്ള കഥകളൊക്കെ അദ്ദേഹം പറയുമായിരുന്നു. അദ്ദേഹവും ഞാനും തമ്മില്‍ കുറച്ച് കാലം ഒരു വഴക്ക് ഉണ്ടായിട്ടുണ്ട്. അന്ന് നാന മാഗസിനില്‍ ഒരു കഥ അച്ചടിച്ച് വന്നു. അന്ന് സെവന്‍ ആര്‍ട്‌സ് വിജയകുമാറും ക്യാപ്റ്റന്‍ രാജുവും തമ്മില്‍ ഏകദേശം ഒരേ ലുക്കായിരുന്നു.

ഒരേ ലുക്കുള്ള രണ്ട് പേര്‍ സിനിമയില്‍ എന്ന് പറഞ്ഞിട്ട് ക്യാപ്റ്റന്‍ രാജുവിന്റെയും വിജയകുമാറിന്റെയും ഫോട്ടോ വെച്ചാണ് കഥ കൊടുത്തത്. അന്ന് സെറ്റില്‍ വരുന്ന രാജുവിനെ കണ്ടാല്‍ വിജയകുമാറാണെന്നും നേരെ തിരിച്ചും തെറ്റിദ്ധരിക്കുന്നുണ്ടെന്നും അവരെ മാറി പോകുന്ന രൂപസാദൃശ്യമാണെന്നും ഒക്കെയാണ് മാഗസനിലുള്ള കഥ.
ഫോട്ടോ കണ്ടപ്പോള്‍ എനിക്കും മാറി പോയെന്ന് ക്യാപ്റ്റന്‍ ഒരു ദിവസം തമാശയായി പറഞ്ഞു. അത് വലിയ രീതിയില്‍ കഥയായി മാറുകയും ചെയതു. പിന്നെ ആലോചിച്ചപ്പോഴാണ് നമ്മള്‍ ആരാണെന്നുള്ളത് സ്വയം മാറി പോകുമോ എന്ന് ചിന്തയിലേക്ക് എത്തി. ആദ്യമൊക്കെ ചിരിച്ച് നിന്ന ആള്‍ പിന്നീടൊരു ദിവസം എന്നോട് പറഞ്ഞു, നിന്റെ കഥയൊക്കെ കൊള്ളാം. ഇനി സൂക്ഷിച്ച് വേണം എന്ന് പറഞ്ഞു. അത് ക്യാപ്റ്റന്‍ ഉള്ളപ്പോഴല്ലേ എന്ന് ഞാന്‍ പറഞ്ഞു.
എന്നാല്‍ അവിടെയുണ്ടായിരുന്ന ചിലര്‍ ഇയാള്‍ ഇത്രയും പൊക്കമൊക്കെയുള്ള ആളല്ലേ, എന്നിട്ട് ഇങ്ങനെ പറയുമോന്ന് ചോദിച്ചു. അത് പുള്ളിയ്ക്ക് ഇഷ്ടപ്പെട്ടില്ല. ക്യാപ്റ്റന്‍ എത്രത്തോളം നിഷ്‌കളങ്കനാണെന്ന് അതോടെയാണ് മനസിലാവുന്നത്. അത് തനിക്കിട്ടുള്ള പണിയായി മാറിയെന്നാണ് മുകേഷ് പറയുന്നത്.
ഒരു ദീപാവലി സമയത്താണ് ആവനാഴി സിനിമയുടെ റിലീസ്. മമ്മൂട്ടി നായകനായപ്പോള്‍ ക്യാപ്റ്റന്‍ രാജുവാണ് വില്ലന്‍. രണ്ട് പേരും ഗംഭീര പ്രകടനമാണ് കാഴ്ച വെച്ചത്. സിനിമ വലിയ വിജയമാവുകയും ചെയ്തു. അതിന്റെ നിര്‍മാതാവ് സാജന്‍ എന്തോ കാര്യത്തിന് മമ്മൂട്ടിയുമായി പിണങ്ങി. അവര്‍ക്കിടയില്‍ ഒരു വഴക്ക് നടന്നു.

ഇതോടെ കാസര്‍ഗോഡ് മുതല്‍ പാറശാല വരെയുള്ള മമ്മൂട്ടിയുടെ കട്ടൗട്ടുകള്‍ എടുക്കാനും അതിന് പകരം ക്യാപ്റ്റന്‍ രാജുവിന്റെ കട്ടൗട്ട് വെക്കാനും പറഞ്ഞു. ക്യാപ്റ്റന് അതില്‍പരം സന്തോഷമുള്ള ദിവസമില്ലെന്ന് പറയാം. അങ്ങനെ ക്യാപ്റ്റന്റെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. സിനിമയില്‍ ക്യാപ്റ്റന്‍ രാജു പ്രധാന്യമുള്ളത് കൊണ്ടാണ് പോസ്റ്ററുകള്‍ വന്നതെന്ന് അദ്ദേഹം വിശ്വസിച്ചു.
അങ്ങനെ സിനിമാ ചിത്രീകരണം നടക്കുന്ന ഒരു ഹോട്ടലില്‍ ദീപാവലി ആഘോഷം നടക്കുകയാണ്. അവിടെ ഞാനടക്കം എല്ലാവരും ചേര്‍ന്ന് പടക്കമൊക്കെ വാങ്ങി, ആഘോഷിക്കുകയാണ്. അപ്പോഴാണ് ക്യാപ്റ്റന്‍ രാജു ഒരു കാറില്‍ വന്നിറങ്ങുന്നത്. ഇതോടെ ഞാനൊരു തമാശ കൈയ്യില്‍ നിന്നുമിട്ടു.
'ആഹാ ആള് വന്നു, പടക്കം പൊട്ടിച്ചോളാനും പറഞ്ഞു'. ഇതോടെ അദ്ദേഹം വിചാരിച്ചത് സിനിമ ഹിറ്റായതിന്റെ സ്വീകരണം തന്നതാണെന്ന്. അത്രയും നിഷ്‌കളങ്കന്‍ ആയത് കൊണ്ടാണ് പുള്ളി അത് വിശ്വസിച്ചത്. പക്ഷേ അദ്ദേഹം തെറ്റിദ്ധരിക്കപ്പെട്ടല്ലോ എന്നോര്‍ത്താണ് ഞങ്ങളൊക്കെ ഞെട്ടിയതെന്ന് മുകേഷ് പറയുന്നു.
കുറച്ച് കഴിഞ്ഞപ്പോഴെക്കും ഞാനും ക്യാപ്റ്റനും തമ്മിലുള്ള ബന്ധം വഷളായി. അതിന് കാരണം മുന്‍പ് പറഞ്ഞത് പോലെയുള്ള തമാശകള്‍ പലരും പറഞ്ഞിട്ട് എന്റെ പേര് കൂടി പറയുമെന്നതാണ്. മുകേഷിന്റെ കഥ കേട്ടോ എന്ന് പറയുമ്പോഴെക്കും എല്ലാവരും ശ്രദ്ധിക്കും. ക്യാപ്റ്റന്‍ ഇതൊക്കെ അറിഞ്ഞ് എന്നോട് ദേഷ്യപ്പെട്ടു. ഞാനല്ല, ഇതൊക്കെ പറഞ്ഞത്. എന്നോട് ഒരു ദേഷ്യവും തോന്നരുതെന്ന് ക്യാപ്റ്റനോട് ഞാന്‍ പറഞ്ഞിരുന്നു.


Click it and Unblock the Notifications











