Don't Miss!
- Lifestyle
Horoscope Today, 3 February 2023: എടുത്തുചാടരുത്, ശ്രദ്ധിച്ചില്ലെങ്കില്‍ ഇന്നത്തെ ദിനം കഠിനം; രാശിഫലം
- News
ഒരു മാസത്തിനിടെ കത്തിയമർന്നത് മൂന്ന് ഇരുചക്ര വാഹനങ്ങൾ : ദുരന്തത്തിന് കാരണം തേടി എംവിഡി
- Travel
200 രൂപയ്ക്ക് സാമൂതിരിയുടെ നാട് കാണാം, നഗരംചുറ്റി യാത്രയുമായി കെഎസ്ആർടിസി
- Sports
ഇനിയെന്തിന് രോഹിത്? ഹാര്‍ദിക് ഇന്ത്യ കാത്തിരുന്ന നായകന്! 12ല്‍ 2 തോല്‍വി മാത്രം
- Finance
60 വയസ് കഴിഞ്ഞാൽ പെൻഷൻ ഉറപ്പിക്കാം; മാസം 10,000 രൂപ പെൻഷൻ നേടാൻ നിക്ഷേപിക്കേണ്ടത് 10 ലക്ഷം
- Technology
അവിശ്വാസികൾക്കും അപമാനിച്ചവർക്കും ഇനി വായടയ്ക്കാം; ഉടൻ വരുന്നൂ ബിഎസ്എൻഎൽ 4ജി
- Automobiles
കാഴ്ച്ചയിൽ പുതുമയിരിക്കട്ടെ! അഡ്വഞ്ചർ, സ്ക്രാംബ്ലർ ബൈക്കുകൾക്ക് പുത്തൻ നിറങ്ങളുമായി യെസ്ഡി
അസുഖം ഭേദമാക്കാന്‍ കഴിയില്ലെന്ന് ജഗദീഷ് പറയുമായിരുന്നു, ഡോ. രമയെ കുറിച്ച് മുകേഷ്
സിനിമ ലോകത്തേയും പ്രേക്ഷകരേയും ഒരുപോലെ സങ്കടത്തിലാഴ്ത്തിയ വിയോഗമായിരുന്നു നടന് ജഗദീഷിന്റെ ഭാര്യ ഡോക്ടര്‍ രമയുടേത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് മേധാവിയായിരുന്നു. കഴിഞ്ഞ കുറച്ച് നാളുകളായി അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ജഗദീഷിനോടൊപ്പം പൊതുവേദികളില്‍ എത്താറില്ലെങ്കിലും രമയ്ക്ക് സിനിമ ലോകവുമായി വളരെ അടുത്ത ബന്ധമായിരുന്നു. പല സന്ദര്‍ഭങ്ങളിലും സഹായവുമായി രമ എത്താറുണ്ടായിരുന്നു.
ക്രോണിക് ബാച്ച്ലര് സിനിമ നാല് കൊല്ലമാണ് ഇരുത്തിയത്, അന്ന് സിദ്ദിഖ് സാര്‍ പറഞ്ഞത്... സീമ പറയുന്നു
ഡോ. രമയുടെ അപ്രതീക്ഷിത വിയോഗം സിനിമ മേഖലയെ ആകെ ഞെട്ടിച്ചിട്ടുണ്ട്. ഇത്ര വേഗം വിട്ടുപോകുമെന്ന് പ്രതീക്ഷിച്ചില്ലെന്നാണ് എല്ലാവരും പറയുന്നത്. ഇപ്പോഴിതാ ഡോ. രമയുമായിട്ടുള്ള അടുത്ത സൗഹൃദത്തെ കുറിച്ച് പറയുകയാണ് നടന് മുകേഷ്. സിനിമയിലുള്ള എല്ലാവര്ക്കും എപ്പോഴും ആശ്രയിക്കാന്‍ കഴിയുന്ന ഡോക്ടറും സുഹൃത്തുമൊക്കെയായിരുന്നു ഡോക്ടര്‍ രമ. രോഗബാധിതയായിരുന്നെങ്കിലും ഇത്ര പെട്ടെന്നൊരു വിയോഗം പ്രതീക്ഷിച്ചില്ലെന്നും മുകേഷ് പറയുന്നു. ആദരാജ്ഞലികള്‍ അര്‍പ്പിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇക്കാര്യം പറഞ്ഞത്.
നോബിയുടെ വഴിയെ കുട്ടി അഖില്‍ പോയാല്‍ പണി കിട്ടും; ഇനി അത് നടക്കില്ല

മുകേഷിന്റെ വാക്കുകള്‍ ഇങ്ങനെ...'ജഗദീഷിന്റെ ഭാര്യ ഡോക്ടര്‍ രമ വര്‍ഷങ്ങളായി സിനിമയിലുള്ള എല്ലാവര്ക്കും ചിരപരിചിതയായ പ്രഗത്ഭയായ ഡോക്ടര്‍ ആയിരുന്നു. പല സന്ദര്‍ഭങ്ങളിലും നേരിട്ട് കാണാതെ ഫോണിലൂടെ പോലും ഞാനുള്‍പ്പടെ സിനിമയിലുള്ള ഒരുപാടു പേര്‍ക്ക് ചികിത്സയും ഉപദേശങ്ങളും നല്‍കിയിട്ടുണ്ട്. ഡോക്ടര്‍ രമ രോഗബാധിതയായിരുന്നെങ്കിലും ഇത്രയും പെട്ടെന്ന് ഒരു വിയോഗം പ്രതീക്ഷിച്ചിരുന്നില്ല.

രോഗം ചികില്‍സിച്ചു ഭേദമാക്കാന്‍ കഴിയില്ല എന്നൊക്കെ ജഗദീഷ് പറയുമായിരുന്നു. എങ്കിലും കുറേക്കാലം കൂടി ജീവിക്കും എന്നൊരു പ്രതീക്ഷ ഉണ്ടായിരുന്നു. ജഗദീഷിന്റെ സുഹൃത്തുക്കള്‍ക്കെല്ലാം വളരെ സഹായവും ആശ്വാസവുമായി നിന്ന ഒരു ഡോക്ടര്‍ ആയിരുന്നു. വളരെയധികം സങ്കടമുണ്ട്. കുടുംബത്തിന് ഈ വേര്‍പാട് സഹിക്കാനുള്ള കഴിവുണ്ടാകട്ടെ.'മുകേഷ് പറഞ്ഞു.

നടി മേനക സുരേഷും രമയുമായിട്ടുള്ള അടുപ്പത്തെ കുറിച്ച് പറഞ്ഞിരുന്നു.'ഞങ്ങള്‍ താമസിക്കുന്ന ഫ്ലാറ്റില്‍ ജഗദീഷേട്ടനും ഒരു ഫ്ലാറ്റുണ്ട്. അവിടെ അദ്ദേഹത്തിന്റെ ഇളയ മകള്‍ താമസിക്കുകയാണ്. ജഗദീഷേട്ടനും ഡോക്ടര്‍ രമയും അവിടെ ഇടയ്ക്കിടെ വരുമ്പോള്‍ ഞങ്ങള്‍ കാണുകയും സംസാരിക്കുകയും ചെയ്യാറുണ്ടായിരുന്നു. സുഖമില്ലാതെ ആയതിനു ശേഷം ജഗദീഷേട്ടനും മക്കളും രമയെ താങ്ങിപ്പിടിച്ചു കൊണ്ടുവരുമായിരുന്നു. പൊന്നുപോലെയാണ് ജഗദീഷേട്ടനും മക്കളും രമയെ കൊണ്ടുനടന്നത്. അടുത്തിടെ വരുമ്പോള്‍ ഞാന്‍ അധികം സംസാരിക്കാന്‍ നില്‍ക്കാറില്ല കാരണം സുഖമില്ലാതെ ഇരിക്കുകയല്ലേ. ജഗദീഷേട്ടനാണെങ്കിലും പെട്ടന്നു വന്ന്, 'ഓക്കേ മേനക ശരി പോകട്ടെ' എന്നുപറഞ്ഞു പോകും.
Recommended Video

കഴിഞ്ഞ വര്‍ഷം വരെ രമ പതുക്കെ കുറച്ചു നടക്കുമായിരുന്നു. അതിനു ശേഷം അവസ്ഥ കുറച്ചു മോശമായി കിടപ്പായിപ്പോയിരുന്നു. എങ്കിലും ഇത്രപെട്ടെന്നൊരു വിയോഗം പ്രതീക്ഷിച്ചിരുന്നില്ല. പെട്ടന്നാണ് രമ കടന്നുപോകുന്നത്. അതില്‍ വലിയ ദുഃഖമുണ്ട്. ജഗദീഷേട്ടന് വളരെ പ്രാക്ടിക്കലായ ഒരു മനുഷ്യനാണ്. ജഗദീഷേട്ടനും മക്കള്‍ സൗമ്യക്കും രമ്യക്കും ഈ വിയോഗം താങ്ങാനുള്ള ശക്തി ലഭിക്കട്ടെ' എന്നായിരുന്നു പറഞ്ഞത്.
ഇടവേള ബാബുവും ഡോ. രമയെ കുറിച്ചുളള ഓര്മ പങ്കുവെച്ച് എത്തിയിരുന്നു. ജഗദീഷും കുടുംബവുമായി അടുത്ത ബന്ധമുണ്ടെന്നും ചേച്ചിയെ പോലെയാണ രമയെന്നും നടന് പറഞ്ഞിരുന്നു

പൊതുവേദിയില്‍ ജഗദീഷിനോടൊപ്പം എത്താറില്ലെങ്കിലും നടന്റെ കലാജീവിതത്തിന് മികച്ച പിന്തുണയായിരുന്നു രമ നല്‍കിയിരുന്നത്. സ്വകാര്യത ഇഷ്ടപ്പെടുന്ന ആളാണ് രമ എന്നും അതുകൊണ്ടാണ് മാധ്യമങ്ങള്‍ക്ക് മുന്നിലും പൊതുവേദികളിലും വരാത്തതെന്ന് ജഗദീഷ് ടെലിവിഷന്‍ ഷോയ്ക്കിടെ പറഞ്ഞിരുന്നു. ഭാര്യയെ കുറിച്ച് നടന് പറഞ്ഞ വാക്കുകള്‍ വൈറല്‍ ആയിരുന്നു.
-
ജൂനിയർ പുലിമുരുകൻ ഇവിടെയുണ്ട്! തീർത്തും സാധാരണക്കാരനായി ഒരു സാധാരണ സർക്കാർ സ്കൂളിൽ; കുറിപ്പ് വൈറൽ
-
അസീസിക്കാ വായ പൊത്തിപ്പിടിച്ചു; മക്കളെ ഇതൊന്നും പുറത്ത് പറയല്ലേ എന്നായി! തെറിവിളിയെ പറ്റി ശ്രീവിദ്യയും രാഹുലും
-
'ജീവിതത്തിൽ ഞാൻ ചെയ്ത നന്മ എന്ന് പറയുന്നത് അതാണ്...'; അമ്മയെ കുറിച്ചുള്ള ഓർമകളിൽ വിതുമ്പി എം.ജി ശ്രീകുമാർ!