മുകേഷ് സൂപ്പര്‍താരമാവാത്തതിന് കാരണമിതാണ്! തന്റെ സ്വഭാവും ടേസ്റ്റുമൊക്കെ ഇങ്ങനെയാണെന്ന് പറഞ്ഞ് താരം
നായകനായും കോമേഡിിയനായും വില്ലനായിട്ടുമൊക്കെ നടന്‍ മുകേഷ് മലയാളത്തില്‍ അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ ഒരു സൂപ്പര്‍താരമായി എല്ലാ കാലത്തും അറിയപ്പെടേണ്ടിരുന്ന ആളായിരുന്നെന്ന് ഉറപ്പിച്ച് പറയാം. മലയാളത്തില്‍ നാനൂറ് ദിവസമോടിയ ഗോഡ് ഫാദര്‍ അടക്കം നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളിലെ നായകന്‍ മുകേഷായിരുന്നു.
പിന്നെ എന്തുകൊണ്ട് മുകേഷിന് സൂപ്പര്‍താര പദവി കിട്ടിയില്ലെന്ന് ചോദിച്ചാല്‍ അതിനും നടന്റെ കൈയ്യില്‍ മറുപടിയുണ്ട്. സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
എല്ലാവര്‍ക്കും ഒരു സൂപ്പര്‍സ്റ്റാര്‍ ആവാന്‍ സാധിക്കില്ല. ഓരോ വ്യക്തികളുടെയും സ്വഭാവവും ടേസ്റ്റുമൊക്കെ അനുസരിച്ചിരിക്കും. അതിന് വേണ്ടി കമ്മിറ്റ്‌മെന്റും മുഴുവന്‍ സമയവും അതിനെ കുറിച്ചുള്ള ചിന്തകളും അതിനെ കുറിച്ചുള്ള ടെന്‍ഷനും എല്ലാം ഉണ്ടെങ്കിലേ സാധിക്കുകയുള്ളു. വേറൊന്നും ചിന്തിക്കാന്‍ പറ്റില്ല. 24 മണിക്കൂറും അതിനായി ശ്രമിച്ച് കൊണ്ടിരിക്കണം. അങ്ങനെ ഒരാള്‍ അല്ല ഞാന്‍.

അതിന്റെ ഏറ്റവും വലിയ ഉദ്ദാഹരണം സിദ്ദിഖ്-ലാല്‍ തന്നെ പറഞ്ഞിട്ടുണ്ട്. അവരുടെ ഒന്നാമത്തെ സിനിമയായ റാംജി റാവു സ്പീക്കിങ് ഗംഭീര ഹിറ്റായി. രണ്ടാമത്തെ സിനിമയായിരുന്നു ഇന്‍ ഹരിഹര്‍ നഗര്‍. ഈ രണ്ട് സിനിമകളിലും ഞാനുണ്ടായിരുന്നു. അവര്‍ ഒരു വര്‍ഷത്തില്‍ ഒരു സിനിമ മാത്രമാണ് ചെയ്യാറുണ്ടായിരുന്നത്. ഇന്‍ ഹരിഹര്‍ നഗര്‍ പാക്കപ്പ് കഴിഞ്ഞപ്പോള്‍ സിദ്ദിഖ്-ലാല്‍ പറഞ്ഞു, ഞങ്ങളെ അത്ഭുതപ്പെടുത്തിയ കാര്യം ഞങ്ങളുടെ രണ്ട് സിനിമയിലെയും ഹീറോ മുകേഷ് തന്നെയായിരുന്നു.
ഞങ്ങളുടേത് ഒരു വിജയ ടീമാണ്. സിനിമ ഇത്രയും വലിയ ഹിറ്റ് ആയതില്‍ പ്രധാന പങ്ക് വഹിച്ചതും മുകേഷാണ്. ഞങ്ങള്‍ പുതുമുഖങ്ങളാണ്. രണ്ട് സിനിമയെ ചെയ്തിട്ടുള്ളു. മുകേഷ് പ്രേക്ഷകര്‍ക്ക് സുപരിചിതനാണ്. ഞങ്ങളുടെ സിനിമകളിലൂടെ ഏറ്റവും പ്രശംസ കിട്ടിയതും ശ്രദ്ധിക്കപ്പെട്ടതുമൊക്കെ മുകേഷിനാണ്. പക്ഷേ ഞങ്ങളെ അത്ഭുതപ്പെടുത്തിയത് ഇതൊന്നുമല്ല.
മൂന്നാമത്തെ സിനിമ എടുക്കാന്‍ പോവുകയാണ്. 'ഞാനുണ്ടോ, എന്താണ് നിങ്ങളുടെ കഥ,ഏത് സമയത്ത് വരും, എന്നെ ഉള്‍പ്പെടുത്താന്‍ സാധ്യതയുണ്ടോ', എന്നൊക്കെ ലോകത്തുള്ള എല്ലാവരും ചോദിക്കുന്ന ചോദ്യങ്ങളാണ്. പക്ഷേ ഇതില്‍ ഒരു ചോദ്യം പോലും മുകേഷ് ചോദിച്ചില്ല. പെട്ടിയെടുത്ത് പോയതേയുള്ളു. അതൊരിക്കലും ഒരു ക്വാളിറ്റിയല്ല. അതാണ് ശരിക്കും എന്നെ അയോഗ്യനാക്കുന്നത്.
ആ കാലഘട്ടത്തില്‍ നമ്മുടെ ചിന്തയും വളര്‍ന്ന് വന്ന രീതിയുമെല്ലാം അങ്ങനെയായിരുന്നു. ഇപ്പോഴും അങ്ങനൊരു ചിന്ത തന്നെയാണ്. ആ ചിന്ത വെച്ചേണ്ടിരുന്നാല്‍ ഒരു നടനും ഉയര്‍ന്ന് വരികയില്ല. പക്ഷേ നമ്മള്‍ അങ്ങനെ ആയിപ്പോയി. അതൊരു ടേസ്റ്റ് ആണെന്നും മുകേഷ് പറയുന്നു.

മോഹന്‍ലാലും താനും ഒരുമിച്ചുള്ള ഹിറ്റ് കോംബേയെ കുറിച്ചും മുകേഷ് സംസാരിച്ചിരുന്നു. 'മോഹന്‍ലാലിനും എനിക്കും നല്ല കഥാപാത്രങ്ങള്‍ കിട്ടുന്നത് കൊണ്ടാണ്. സത്യസന്ധമായി പറഞ്ഞാല്‍ മോഹന്‍ലാലിനെ സംബന്ധിച്ചിടത്തോളം കൂടെ നില്‍ക്കുന്ന അഭിനേതാക്കള്‍ ഓവര്‍ ഷാഡോ ചെയ്താല്‍ പോലും അതിനെ മൈന്‍ഡ് ചെയ്യാത്ത ആളാണ് ലാല്‍.
ഒരുപാട് ഹീറോസ് അങ്ങനെയാവുന്നുണ്ട്. തിരക്കത വായിക്കുമ്പോള്‍ ചിലത് ശരിയാവില്ലെന്ന് പറയുന്നവരുണ്ട്. തിരക്കഥയില്‍ ഉള്ളതിനപ്പുറം എന്ത് ചെയ്യാന്‍ പറ്റുമെന്ന് സ്രമിക്കുന്നവരുമുണ്ട്. ഇങ്ങനെ പലതരത്തിലുള്ള പ്രവര്‍ത്തകരുണ്ട്. എന്നാല്‍ മോഹന്‍ലാല്‍ എഴുതിവെച്ചിരിക്കുന്നത് ഏറ്റവും നന്നായി പറയുന്നു.
വേറൊരു കാര്യത്തെ കുറിച്ച് മോഹന്‍ലാല്‍ ചിന്തിക്കാറില്ല. അതത്രയും ആത്മവിശ്വാസം ഉള്ളത് കൊണ്ടാണ്. എങ്ങനെ പറഞ്ഞാലും നമുക്കത് പിടിക്കാമെന്നാണ് പുള്ളിയുടെ ആത്മവിശ്വാസം. പല സന്ദര്‍ഭങ്ങളിലും മോഹന്‍ലാല്‍ എന്നെ സഹായിച്ചിട്ടുണ്ട്. ചില ഡയലോഗുകള്‍ ഇങ്ങനെ പറഞ്ഞാല്‍ നന്നായിരിക്കുമെന്ന് ലാലിനോട് പറഞ്ഞിട്ടുണ്ട്. അതൊക്കെ ലാലിനും ഒക്കെയാണ്. ഈഗോ ഇല്ലാത്തതാണ് പ്രധാനപ്പെട്ട കാര്യമെന്ന് മുകേഷ് പറയുന്നു.


Click it and Unblock the Notifications











