For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അച്ഛന്‍ എന്റെ ജീവിതത്തില്‍ ഒരു നിര്‍ണായക ഇടപെടൽ നടത്തി, അന്ന് എനിക്ക് ദേഷ്യം വന്നു, മുകേഷ് പറയുന്നു

  |

  ബിഗ്സ്ക്രീൻ മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമാണ് മുകേഷ് . കോമഡി, സീരിയസ് എന്നിങ്ങനെ എല്ലാത്തരത്തിലുള്ള കഥാപാത്രങ്ങളും മുകേഷിന്റെ കൈകളിൽ ഭഭ്രമാണ്. മികച്ച നടൻ എന്നതിലുപരി ഒരു നല്ല ഫാമിലി മാൻ കൂടിയാണ് മുകേഷ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് പിതാവിനെ കുറിച്ച് താരം പറഞ്ഞ വാക്കുകാളാണ്. തന്റെ ജീവിതത്തിൽ ഓരോയൊരു തവണ മാത്രേമേ അദ്ദേഹം ഇടപെട്ടിട്ടുളളു എന്നാണ് മുകേഷ് പറയുന്നത്. മാത്യൂഭൂമി ഡോട് കോമിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. അച്ഛന്റെ വിയോഗത്തിൽ ഒന്നരപ്പതിറ്റാണ്ട് തികയുന്ന വേളയിലായിരുന്നു നടന്റെ വെളിപ്പെടുത്തൽ.

  തന്റെ ജീവിതത്തിൽ ഒരേയൊരു തവണ മാത്രമാണ് അദ്ദേഹം ഇടപെട്ടതെന്നാണ് മുകേഷ് പറയുന്നത്. മകൻ എന്ന നിലയിൽ ഒരുപാട് ഓർമ അദ്ദേഹവത്തിനെ കുറിച്ച് പങ്കുവെയ്ക്കാനുണ്ടെങ്കിലും എന്റെയുള്ളിൽ ആ ഒരു സംഭവം മാത്രമാണ് ഇപ്പോഴും നിറഞ്ഞു നിൽക്കാറുള്ളത്. കാരണം ആ ഇടപെടൽ തന്റെ ജീവിതത്തിൽ തന്നെ വഴിത്തിരിവ് ആകുകയായിരുന്നു- മുകേഷ് അഭിമുഖത്തിൽ പറഞ്ഞു.

  താൻ ഇൻഫാന്റ് ജീസസ് ആംഗ്ളോ ഇന്ത്യൻ ഇംഗ്ലീഷ് മീഡിയം സ്കൂളിലായിരുന്നു പഠിച്ചത്. പഠനമാധ്യമം ഇംഗ്ലീഷ്, രണ്ടാം ഭാഷ ഹിന്ദി, മൂന്നാം ഭാഷ മലയാളം എന്നിങ്ങനെയായിരുന്നു . പിന്നീട് കൊല്ലം എസ്എൻ കോളേജിൽ പ്രീഡിഗ്രിക്ക് ചേർന്നപ്പോൾ സെക്കൻഡ് ലാംഗ്വേജിന്റെ പ്രശ്നമായി. മലയാളവും ഹിന്ദിയും എടുത്താൽ ജയിക്കില്ല. ഇൻഫാന്റ് ജീസസ് ആംഗ്ളോ ഇന്ത്യൻ ഹൈസ്കൂളിൽ നിന്ന് വന്നവരൊക്കെ ഫ്രഞ്ച് ആണ് സെക്കന്റ് ലാംഗ്വേജായി തിരഞ്ഞെടുത്തിരിക്കുന്നത്.ഫ്രഞ്ചെടുത്തുകഴിഞ്ഞാലുള്ള ഗുണം തോൽക്കില്ല എന്നതാണ് ഒരു ഗുണം.

  കൊല്ലത്ത് ഫ്രഞ്ച് പഠിപ്പിക്കുന്ന ഒരു ടീച്ചറുണ്ട്. എല്ലാവരും അവിടെ ട്യൂഷന് പോകും. മാത്രമല്ല മലയാളം ക്ളാസുകളിൽ കയറണ്ട. ആ സമയം ഫ്രീയായി നടക്കാം. വൈകുന്നേരം നാലരമുതൽ അഞ്ചരവരെ ടീച്ചറുടെയടുത്തുപോയി പഠിക്കാം . മലയാളം ക്ലാസിലും കയറേണ്ട. ആ സമയം ഫ്രീയായി നടക്കാം. വൈകുന്നേരം നാലരമുതൽ അഞ്ചരവരെ ടീച്ചറുടെയടുത്തുപോയി പഠിക്കാവുന്നതേയുള്ളൂ. അങ്ങനെ ഞാൻ ഫ്രഞ്ച് എടുത്തു.

  തൊട്ട് അടുത്ത ദിവസം ഒരു കാര്യവുമില്ലാതെ അച്ഛൻ എന്നോട് സെക്കന്റ് ലാംഗ്വേജിന്റെ കാര്യം ചോദിച്ചു. അതുവരെ എന്റെ വിദ്യാഭ്യാസകാര്യങ്ങളിൽ ഇടപെടാതിരുന്ന ആളാണ് ഇതിനെ കുറിച്ച് ചോദിച്ചത്. ഉടൻ തന്നെ ഫ്രഞ്ച് എന്ന് മറുപടി പറയുകയും ചെയ്തു.മറുചോദ്യം വന്നു. ഫ്രഞ്ചെടുത്തിട്ട് എന്തുണ്ടാക്കാനാണ്. നീ ഫ്രാൻസിൽ പോകാൻ ഉദ്ദേശിക്കുന്നുണ്ടോ? മലയാളമെടുത്താൽ മതി. അപ്പോൾ ഞാൻ പറഞ്ഞു, മലയാളമെടുത്താൽ ഞാൻ തോറ്റുപോകും. അതിനു പരിഹാരമെന്നോണം പറയുകയാണ് ജയിക്കുംവരെയല്ലേ തോൽക്കുകയുള്ളൂ, കൂടുതൽ തവണ പഠിച്ചാൽ കൂടുതൽ നല്ലതാണ്. മറുപടി പറയാൻ അവസരം നൽകാതെ മലയാളത്തിലേയ്ക്ക് മാറിക്കോളാൻ നിർദ്ദേശവും നൽകി.

  അച്ഛന്റെ വാക്ക് കേട്ടപ്പോൾ തനിക്ക് ദേഷ്യം വന്നു.തലമുറയൊക്കെ എന്താണ് ഇങ്ങനെ എന്നൊക്കെ തോന്നിപ്പോയി.ഞാൻ പക്ഷേ ഫ്രഞ്ചിൽ നിന്ന് മാറാനൊന്നും പോയില്ല. മൂന്നാലുദിവസം കഴിഞ്ഞിട്ട് ഭാഷമാറാൻ അപേക്ഷകൊടുക്കേണ്ട ഡേറ്റും കടന്നു പോയി.ഇനി ഫ്രഞ്ച് തന്നെ പഠിച്ചാൽ മതി എന്ന് അവിടുന്ന് പറഞ്ഞു എന്നൊക്കെ കള്ളം പറയാമെന്ന് മനസ്സിൽ വിചാരിച്ചിരുന്നു. എന്നാൽ തൊട്ട് അടുത്ത ദിവസം ക്ലാസിൽ ഇരിക്കുമ്പോൾ പ്യൂൺ വന്ന് പ്രിൻസിപ്പലിന്റെ മുറിയിലേയ്ക്ക് കൊണ്ട് പോയി. അവിടെ അച്ഛൻ ഇരിക്കുന്നുണ്ട്. അപ്പോൾ ഫ്രഞ്ചിന്റെ കാര്യമൊക്കെ ഞാൻ മാറന്നു പോയി.

  ഓഫീസിൽ എത്തിയപ്പോൾ അച്ഛൻ എന്നോട് മലയാളത്തിലേയ്ക്ക് മാറിയോ എന്ന് ചോദിച്ചു. ഇല്ല എന്ന് പറഞ്ഞതോടെ പ്രിൻസിപ്പളിനോട് കാര്യങ്ങൾ എല്ലാം പറഞ്ഞ് എന്നെ ഫ്രഞ്ചിൽ നിന്ന് മലയാളത്തുലേയ്ക്ക് മാറ്റി. അന്ന് എനിക്ക് ദേഷ്യവും സങ്കടവുംതോന്നിയിരുന്നു. ഇന്നത്തെ എന്റെ ജീവിതം വച്ചുകൊണ്ട് തിരിഞ്ഞുനോക്കുമ്പോൾ മലയാളം പഠിച്ചില്ലായിരുന്നെങ്കിൽ ആർക്കും വേണ്ടാത്ത ഒരു അന്യഗ്രഹജീവിയായി മാറിയേനെ. അതായിരുന്നു അച്ഛന്റെ ദീർഘ വീക്ഷണം.അന്ന് അച്ഛൻ അവിടെ ഇടപെട്ടില്ലായിരുന്നെങ്കിൽ കാര്യങ്ങൾ മറ്റൊരു തരത്തിലായിപ്പോയേനെ- മുകേഷ് പറയുന്നു.

  Read more about: mukesh
  English summary
  Actor Mukesh Recall Father O Madhvan Memory
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X