അന്ന് നയന്‍താരയെ പ്രോഗ്രാമിന് വിളിച്ചപ്പോള്‍ വന്നില്ല, കാരണം ഇതായിരുന്നു. തുറന്നുപറഞ്ഞ് മുകേഷ്
ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താരയെ കുറിച്ച് നടന്‍ മുകേഷ് പറഞ്ഞ കാര്യങ്ങള്‍ വൈറലാകുന്നു. ഫ്‌ളവേഴ്‌സ് ടിവിയിലെ ടോപ് സിംഗര്‍ റിയാലിറ്റി ഷോയ്ക്കിടെയാണ് തെന്നിന്ത്യന്‍ താരറാണിയെ കുറിച്ച് മുകേഷ് മനസുതുറന്നത്. ആത്മവിശ്വാസത്തിന്റെ എറ്റവും ഉദാഹരണമാണ് നയന്‍താരയെന്ന് മുകേഷ് പറയുന്നു. മോഹന്‍ലാലും ഞാനും നയന്‍താരയും ഒന്നിച്ച ഒരു ചിത്രമാണ് പാച്ചിക്കയുടെ(ഫാസില്‍) വിസ്മയത്തുമ്പത്ത്. വിസ്മയത്തുമ്പത്ത് ചെയ്യുന്ന സമയത്ത് നയന്‍താര എപ്പോഴും മൂഡ് ഔട്ടാണ്.

കാരണം അതില്‍ ഡാന്‍സ് പെര്‍ഫക്ഷനോടെ ചെയ്യാന്‍ കഴിയാത്തതൊക്കെ നയന്‍താരയെ വിഷമിപ്പിച്ചു. ആ സിനിമയുടെ ചിത്രീകരണം കഴിഞ്ഞ് നയന്‍താര പോകാന്‍ നേരം എന്നോട് പറഞ്ഞു. ചേട്ടാ എനിക്ക് ഇനി ഒരു സിനിമ ലഭിക്കുമെന്ന് തോന്നുന്നില്ല. ഞാന്‍ പറഞ്ഞു അങ്ങനെ പറയരുത്, നിന്റെ കണ്ണില്‍ ആത്മവിശ്വാസത്തിവന്റെ ഒരു കനല്‍ ഉണ്ട്. അത് ഭാവിയില്‍ ആളിപ്പടരുക തന്നെ ചെയ്യും.
പിന്നീട് നയന്‍താര ഒന്ന് രണ്ട് തമിഴ് സിനിമകള്‍ ചെയ്തുനില്‍ക്കുന്ന സമയത്ത് ഒരു ഗള്‍ഫ് ഷോ വന്നു. അത് സംഘടിപ്പിക്കുന്നയാള്‍ എന്നെ വിളിച്ചുപറഞ്ഞു. ഈ ഗ്രൂപ്പില്‍ നയന്‍താരയും കൂടി ഉണ്ടായാല്‍ നന്നായിരിക്കുമെന്ന് പറഞ്ഞു. അങ്ങനെ ഞാന്‍ നയന്‍താരയെ വിളിച്ചു. ഞാന്‍ ക്ഷണിച്ചപ്പോഴും നയന്‍താര വരുന്നില്ലെന്നാണ് പറഞ്ഞത്. അതിന് കാരണമായി പറഞ്ഞത് ഗള്‍ഫ് ഷോയ്ക്ക് പോകുന്നവരുടെ ലിസ്റ്റില്‍ ഗംഭീര ഡാന്‍സേഴ്‌സുണ്ടെന്നാണ്.
താന്‍ വന്നാല്‍ അവര്‍ക്കൊപ്പം ഡാന്‍സ് ചെയ്യേണ്ടി വരും. അങ്ങനെ ഞാന്‍ പിന്നിലായാല്‍ ഒരു നടിയെന്ന നിലയില്‍ എന്ന് അത് ബാധിക്കും. എനിക്കതിന് കഴിയുന്ന അവസരത്തില്‍ നോക്കാം എന്നായിരുന്നു നയന്‍താരയുടെ മറുപടി. നയന്‍താര പറഞ്ഞത് ഒരു ആക്ട്രസിന്റെ ബുദ്ധിയാണ്. ഇന്ന് നയന്‍താര തെന്നിന്ത്യയിലെ ഒരെയൊരു ലേഡീ സൂപ്പര്‍സ്റ്റാറായി മാറി എന്നത് കാലം കാത്തുവെച്ച അത്ഭുതം. മുകേഷ് പറഞ്ഞു.
സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ജയറാം ചിത്രം മനസിനക്കരെയിലൂടെ സിനിമയിലെത്തിയ താരമാണ് നയന്‍താര. തുടര്‍ന്ന് മോളിവുഡില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പമെല്ലാം അഭിനയിച്ച താരം തമിഴ്, തെലുങ്ക് ഭാഷകളിലാണ് കൂടുതല്‍ സജീവമായത്. ഗ്ലാമര്‍ റോളുകളും അഭിനയ പ്രാധാന്യമുളള വേഷങ്ങളും ഒരേപോലെ ചെയ്തുകൊണ്ടാണ് നയന്‍സ് പിന്നീട് തിളങ്ങിയത്. ഒരിടവേളയ്ക്ക് ശേഷം അറ്റ്‌ലീ സംവിധാനം ചെയ്ത രാജാറാണി എന്ന ചിത്രത്തിലൂടെയാണ് നടി പിന്നീട് സിനിമയില്‍ സജീവമായത്.


Click it and Unblock the Notifications