'ഒളിവിൽ പോയ ശ്രീനിവാസനെ കാണാൻ ഒളിച്ചും പാത്തും എത്തിയ പട്ടാളം പുരുഷു'; മുകേഷ് പറയുന്നു!

നടൻ സംവിധായകൻ, തിരക്കഥാകൃത്ത്, നിർമ്മാതാവ് എന്നീ നിലകളിലെല്ലാം മലയാള സിനിമയിൽ നിറഞ്ഞ് നിൽക്കുന്ന വ്യക്തിത്വമാണ് ശ്രീനിവാസൻ. കുറിയ്ക്ക് കൊള്ളുന്ന നർമ്മത്തിലൂടെ മലയാളിയെ ചിരിപ്പിയ്ക്കുകയും ചിന്തിപ്പിയ്ക്കുകയും ചെയ്ത അഭിനയ ജീവിതമാണ് ശ്രീനിവാസന്റേത്. മണിമുഴക്കം എന്ന ചിത്രത്തിലൂടെയായിരുന്നു ശ്രീനിവാസൻ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിയ്ക്കുന്നത്. പിന്നീട് എത്രയോ മികച്ച ചിത്രങ്ങള്, നല്ല കൂട്ടുകെട്ടുകൾ ഇവയുടെയൊക്കെ ഭാഗമായി സിനിമയ്‌ക്കൊപ്പം നടന്നു. നിലവാരമുള്ള തമാശകൾ ശ്രീനിവാസൻ ചിത്രങ്ങളുടെ പ്രത്യേകത തന്നെയാണ്. ഇന്നും ശ്രീനിവാസൻ ചിത്രങ്ങൾക്കുള്ളത്ര കാലിക പ്രസക്തി മറ്റൊരു മലയാള സിനിമയ്ക്കും ഇല്ലായെന്ന് പറയാം.

actor mukesh, actor mukesh sreenivasan, sreenivasan news, sreenivasan films, നടൻ മുകേഷ്, നടൻ മുകേഷ് ശ്രീനിവാസൻ, ശ്രീനിവാസൻ വാർത്തകൾ, ശ്രീനിവാസൻ ചിത്രങ്ങൾ

മീശ മാധവനിലെ പട്ടാളം പുരുഷു എന്ന കഥാപാത്രം അന്നും ഇന്നും ചിരി സമ്മാനിക്കുന്ന ഒന്നാണ്. ജെയിംസ് എന്ന നടനെ മലയാളികൾ ഇന്നും ഓർക്കുന്നത് പോലും മീശമാധവനിലെ പട്ടാളം പുരുഷു എന്ന കഥാപാത്രത്തിലൂടെയാണ്. ഇപ്പോൾ ശ്രീനിവാസനും ജെയിംസും തമ്മിലുള്ള സൗഹൃദത്തെ കുറിച്ച് മുകേഷ് പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. 'ശ്രീനിവാസൻ ഇടയ്ക്കിടെ ഒളിവിൽ പോകും. തിരക്കഥകൾ എഴുതാൻ വേണ്ടിയാണ് ആ മുങ്ങൽ. അങ്ങനെ ഒരു ഓണ സമയത്ത് ശ്രീനിവാസൻ വീണ്ടും ഒളിവിൽ പോയി. ശേഷം കുറച്ച് ദിവസങ്ങൾ കഴിഞ്ഞ് ഒരു ഫോൺ വന്നു. അപ്പുറത്തെ തലയ്ക്കൽ ശ്രീനിവാസനായിരുന്നു.'

'ഞാനിവിടെ ഒരു ഹോട്ടലിൽ താമസിക്കുന്നുണ്ട്. തിരക്കഥ എഴുതുകയാണ് ആരെങ്കിലും വളരെ അത്യാവശ്യത്തിന് തിരക്കിയാൽ മാത്രം ഹോട്ടൽ പറഞ്ഞ് കൊടുത്താൽ മതിയെന്ന് പറഞ്ഞ് ഫോൺ കട്ട് ചെയ്തു. ശേഷം കുറച്ച് ദിവസം കഴിഞ്ഞ് ഞാൻ ശ്രീനിവാസൻ താമസിക്കുന്ന ഹോട്ടലിന് അടുത്തുകൂടി പോയപ്പോൾ അവിടെ നിർത്തി. ഞാൻ അവിടെ ചെന്നപ്പോൾ‌ പട്ടാളം പുരുഷുവായി പ്രേക്ഷകർക്ക് പ്രിയങ്കരനായ ജെയിംസ് അവിടെ നിൽക്കുന്നത് കണ്ടു. എന്താ ഇവിടെ നിൽക്കുന്നത് എന്ന് ചോദിച്ചപ്പോൾ ശ്രീനിവാസൻ ഇവിടെ ഉണ്ടെന്ന് അറിഞ്ഞ് വന്നതാണെന്ന് പറഞ്ഞു. തിരക്കഥയെഴുതുമ്പോൾ അടുത്തേക്ക് പോയാൽ വഴക്ക് പറയുമെന്ന് അറിയാവുന്നതിനാൽ അദ്ദേഹം പുറത്ത് വരുന്നത് കാത്തിരിക്കുകയാണെന്ന് പറഞ്ഞു. എനിക്ക് അത്യാവശ്യമായി ശ്രീനിവാസനെ കാണണം സഹായിക്കണം എന്ന് കരഞ്ഞ് പറയാൻ തുടങ്ങി.'

'അവസാനം ഞാൻ ശ്രീനിവാസനെ വിളിച്ച് ഒരു ​ഗിഫ്റ്റ് കൊണ്ടുവരുന്നുണ്ടെന്ന് പറഞ്ഞ് ജെയിംസിനേയും കൊണ്ട് മുമ്പിൽ ചെന്നു. എന്നേയും ജെയിംസിനേയും കണ്ട ശ്രീനിവാസൻ രോഷം കണ്ടു. അവസാനം ജെയിംസിന്റെ മുഖം കണ്ട് ചിരിയടക്കാനാവാതെ ശ്രീനിവാസൻ കെട്ടിപിടിച്ചു. ശേഷം കണ്ടത് ജെയിംസ് ശ്രീനിവാസന്റെ മുറിയിൽ കിടന്ന് കൂർക്കം വലിച്ച് ഉറങ്ങുന്നതാണ്. അങ്ങനെ ജെയിംസിനേയും ശ്രീനിവാസനേയും ചുറ്റിപ്പറ്റി നിരവധി രസകരമായ കഥകളുണ്ട്' മുകേഷ് പറയുന്നു.

Read more about: sreenivasan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X