'പരിപാടികൾ‌ക്ക് പോകുമ്പോൾ വിദേശികളിൽ‌ നിന്നും ശോഭനയെ രക്ഷിച്ച് കൊണ്ടുപോകുന്നത് ഞങ്ങളാണ്'; മുകേഷ് പറയുന്നു!

മലയാളത്തിന്റേത് എന്നല്ല ഇന്ത്യന്‍ സിനിമയുടെ തന്നെ സ്വകാര്യ അഹങ്കാരമാണ് നടി ശോഭന. ഏത് ഭാഷയില്‍ ആണെങ്കിലും ഏത് കഥാപാത്രത്തിന് വേണ്ടിയും വെള്ളം പോലെ മാറാന്‍ കഴിയുന്ന അഭിനേത്രിയാണ് ശോഭന. നടപ്പിലും എടുപ്പിലും നൃത്തത്തിലും അഭിനയത്തിലും മാത്രമല്ല സൗന്ദര്യത്തിലും നായിക സങ്കല്‍പങ്ങളെ പരിപൂര്‍ണമാക്കുന്ന അഭിനേത്രിയാണ് താരം.

ശോഭനയെ പോലെ മറ്റൊരു നടി ഉണ്ടോ എന്ന് ചോദിച്ചാല്‍ ഇല്ല എന്ന് തന്നെയാണ് ഉത്തരം. ഏപ്രില്‍ 18 എന്ന ചിത്രത്തില്‍ ബാലചന്ദ്ര മേനോന്റെ ഭാര്യയുടെ വേഷം ചെയ്താണ് ശോഭന മലയാളത്തില്‍ അരങ്ങേറിയത്.

ഈ ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ ശോഭനയുടെ പ്രായം വെറും 14 വയസ് മാത്രമായിരുന്നു. ഇന്നത്തെ പല യുവനായികമാർക്കും ചിന്തിക്കാൻ പോലും കഴിയാത്ത കഥാപാത്രങ്ങളാണ് ശോഭന ഇതിനോടകം ഇന്ത്യൻ സിനിമയിൽ ചെയ്ത് വെച്ചിരിക്കുന്നത്.

മോഹൻലാൽ മുതൽ രജനികാന്ത് വരെയുള്ള സൂപ്പർതാരങ്ങളുടെ നായികയായി അഭിനയിച്ചിട്ടുള്ള താരം ഇപ്പോൾ അഭിനയത്തിൽ അത്ര സജീവമല്ല. നൃത്തത്തിലാണ് ശ്രദ്ധകൊടുത്തിരിക്കുന്നത്. നിരവധി ശിഷ്യ​ഗണങ്ങളും താരത്തിനുണ്ട്.

 Mukesh, Shobana

സോഷ്യൽമീഡിയയിൽ സജീവമായ താരം ഇടയ്ക്കിടെ മനോഹരമായ നൃത്തച്ചുവടുകൾ വീഡിയോയാക്കി പകർത്തി പങ്കുവെക്കാറുമുണ്ട്. അമ്പത്തിമൂന്ന് വയസിനിടെ വിദേശത്തും സ്വദേശത്തുമായി നിരവധി നൃത്ത പരിപാടികൾ ചെയ്തിട്ടുള്ള ശോഭനയെ കുറിച്ച് നടൻ മുകേഷ് പറഞ്ഞ രസകരമായൊരു സംഭവമാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.

സഹതാരങ്ങളുടെ രസകരമായ കഥകൾ നർമ്മം കലർത്തി ആരാധകർക്ക് മുന്നിൽ എപ്പോഴും മുകേഷ് പറയാറുണ്ട്. ശോഭനയുടെ രസകരമായ കുസൃതികളെ കുറിച്ച് കിടിലം എന്ന ഷോയിൽ പങ്കെടുത്ത് സംസാരിക്കവെയാണ് മുകേഷ് പറഞ്ഞത്.

വിദേശികൾ പലപ്പോഴും ശോഭനയെ തെറ്റിദ്ധരിക്കുന്ന സാഹചര്യമുണ്ടായിട്ടുണ്ടെന്നും അവിടെ നിന്നെല്ലാം നടിയെ രക്ഷിച്ചിരുന്നത് ഒപ്പം പോകുന്ന താൻ അടക്കമുള്ളവരാണെന്നും മുകേഷ് പറയുന്നു. 'ശോഭനയ്ക്കൊപ്പം പ്രോ​ഗ്രാമിന് പോകുമ്പോൾ നമുക്ക് അറിയാം യാത്ര ചെയ്യുമ്പോൾ അടക്കം ശോഭന മുദ്രകളും ഡാൻസ് സ്റ്റെപ്പുകളും കാണിച്ചുകൊണ്ടാണ് നടക്കുക എന്നത്.'

'പ​ക്ഷെ എയർപോട്ടിലൊക്കെ ചെല്ലുമ്പോൾ‌ ചില വിദേശികളൊക്കെ ശോഭനയെ ഇങ്ങനെ തുറിച്ച് നോക്കി പരസ്പരം കുശുകുശുക്കുന്നത് കേൾക്കാം. കാരണം പോകുമ്പോഴും വരുമ്പോഴുമെല്ലാം ശോഭന മുദ്രകൾ കാണിക്കുന്നുണ്ടാകും. ശോഭന കാണിക്കുന്നത് എന്താണെന്ന് നമ്മുടെ നാട്ടു​കാർക്ക് മനസിലാകും.'

 Mukesh, Shobana

'പക്ഷെ വിദേശികൾ ശോഭനയെ നോക്കി തെറ്റിദ്ധാരണയോടെ സംസാരിക്കും. ഇത് ഞങ്ങൾ കേൾക്കുമ്പോൾ വിദേശികൾക്ക് തിരുത്തി കൊടുക്കും. ശോഭനയെ തെറ്റിദ്ധരിക്കരുത് നർത്തകിയായതുകൊണ്ട് മുദ്രകൾ ഓർമിച്ചെടുക്കുന്നതാണെന്ന് അവർക്ക് പറഞ്ഞ് മനസിലാക്കി കൊടുക്കും. അപ്പോൾ അവർ പറയും തങ്ങൾ ചേഷ്ഠകൾ കണ്ട് തെറ്റിദ്ധരിച്ചുവെന്ന്.'

'ഇത്തരത്തിൽ ശോഭനയെ എപ്പോഴും രക്ഷിച്ച് കൊണ്ടുപോകുന്നത് തങ്ങളാണെന്നും', മുകേഷ് നർമ്മം കലർത്തി പറഞ്ഞു. പ്രായം അമ്പത് പിന്നിട്ടെങ്കിലും എല്ലാത്തിലും കുസൃതി നിറച്ചാണ് ശോഭന കൈകാര്യം ചെയ്യുക. അടുത്തിടെ ഒരു പുരസ്കാര ചടങ്ങിൽ പങ്കെടുത്ത് അവാർഡ് സ്വീകരിച്ച് മടങ്ങുമ്പോൾ തുള്ളിച്ചാടി നൃത്തം ചെയ്താണ് ശോഭന പോയത്. ആ വീഡിയോ വളരെ അധികം വൈറലായിരുന്നു.

വിവാഹത്തോട് താല്‍പര്യമില്ലാത്തതിനാല്‍ ഇപ്പോഴും അവിവാഹിതയായി തുടരുകയാണ് താരം. ഒറ്റയ്ക്കുള്ള ജീവിതത്തില്‍ ആരെങ്കിലും കൂട്ട് വേണമെന്ന് കരുതിയാണ് ശോഭന ഒരു പെണ്‍കുട്ടിയെ ദത്തെടുത്തത്. 2011ലാണ് ശോഭനയുടെ ജീവിതത്തിലേക്ക് മകള്‍ എത്തുന്നത്. നാരായണി എന്നാണ് ശോഭനയുടെ ദത്തുപുത്രിയുടെ പേര്.

തന്റെ സിനിമകളില്‍ മണിച്ചിത്രത്താഴാണ് മകള്‍ക്ക് ഏറ്റവും പ്രിയപ്പെട്ടതെന്ന് ശോഭന പറഞ്ഞിരുന്നു. തന്റെ കാര്യത്തില്‍ മകള്‍ വളരെ പൊസസീവ് ആണെന്നും ശോഭന പറഞ്ഞിരുന്നു. മകള്‍ക്ക് മൂന്ന് വയസ് പ്രായമുള്ളപ്പോഴാണ് ശോഭന തിര എന്ന സിനിമയിലൂടെ തിരിച്ചുവരവ് നടത്തിയത്. വരനെ ആവശ്യമുണ്ട് എന്ന സിനിമയാണ് ഏറ്റവും അവസാനം ശോഭന അഭിനയിച്ച് തിയേറ്ററുകളിലെത്തിയത്.

Read more about: mukesh shobana
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X