twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'ആക്രാന്തം ജയിച്ചു, ശാസ്ത്രം തോറ്റു'; ജ​ഗദീഷിനൊപ്പം സ്കിറ്റ് കളിച്ച് കിളി പറന്ന സംഭവത്തെ കുറിച്ച് മുകേഷ്!

    |

    മുകേഷ്-ജ​ഗദീഷ് സൗഹൃദം മലയാള സിനിമയിലൂടെയും അല്ലാതെയും മലയാളി ഒരുപാട് കണ്ടിട്ടുണ്ട്. ഇവരുടെ കെമിസ്ട്രിയിൽ പിറന്നിട്ടുള്ള ​ഗോഡ്ഫാദർ, ഇൻ ഹരിഹർ ന​ഗർ പോലുള്ള സിനിമകൾ എക്കാലവും മലയാളിക്ക് പ്രിയപ്പെട്ടതാണ്.

    അത്രത്തോളം വിദ്യാഭ്യാസമുള്ള വ്യക്തിയായിരുന്നിട്ടും പൊട്ടനായ അപ്പുക്കുട്ടനെപ്പോലുള്ള കഥാപാത്രങ്ങൾ മറ്റാർക്കും ചെയ്ത് ഫലിപ്പിക്കാൻ പറ്റാത്ത തരത്തിൽ ജ​ഗദീഷ് ചെയ്ത് അനശ്വരമാക്കിയിട്ടുണ്ട്. സിനിമയുള്ളിടത്തോളം കാലം ജ​ഗദീഷ് ചെയ്തുവെച്ച കഥാപാത്രങ്ങൾക്കെല്ലാം ആരാധകരുണ്ടാകുമെന്നത് തീർച്ചയാണ്.

    Also Read: ബച്ചന്‍ കുടുംബത്തിലെ ചില വിശ്വാസങ്ങള്‍; പിറന്നാളിന് കേക്ക് മുറിക്കാറില്ല, അതിന്റെ കാരണത്തെ കുറിച്ച് ജയ ബച്ചൻAlso Read: ബച്ചന്‍ കുടുംബത്തിലെ ചില വിശ്വാസങ്ങള്‍; പിറന്നാളിന് കേക്ക് മുറിക്കാറില്ല, അതിന്റെ കാരണത്തെ കുറിച്ച് ജയ ബച്ചൻ

    മുകേഷ് പങ്കുവെക്കുന്ന അനുഭവ കഥകളിൽ ഇപ്രാവശ്യത്തെ എപ്പിസോഡിൽ നിറഞ്ഞ് നിന്നത് നടൻ ജ​ഗദീഷായിരുന്നു. ശബ്ദമില്ലാത്ത ജ​ഗദീഷിനൊപ്പം സൗഹൃദത്തിന്റെ പുറത്ത് സ്കിറ്റ് കളിച്ച അനുഭവമാണ് മുകേഷ് സ്പീക്കിങ് എന്ന തന്റെ ചാനലിലൂടെ മുകേഷ് ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. 'ജ​ഗദീഷിനെപ്പോലെ സ്റ്റൂഡിയസ് ആയിട്ടുള്ള ഒരാളെ ഞാൻ കണ്ടിട്ടില്ല. അത്രത്തോളം അച്ചടക്കവും നിലപാടിൽ വ്യക്തതയുമുള്ള ആളാണ് ജ​ഗദീഷ്.'

    Also Read: 'കുഴപ്പിക്കുന്ന ചോദ്യം ചോദിച്ചിട്ടും പിടിച്ച് നിന്നു'; ഭർത്താവിനെ മുട്ടുകുത്തിക്കാൻ നോക്കി ശരണ്യ ആനന്ദ്!Also Read: 'കുഴപ്പിക്കുന്ന ചോദ്യം ചോദിച്ചിട്ടും പിടിച്ച് നിന്നു'; ഭർത്താവിനെ മുട്ടുകുത്തിക്കാൻ നോക്കി ശരണ്യ ആനന്ദ്!

    'ആക്രാന്തം ജയിച്ചു, ശാസ്ത്രം തോറ്റു'

    'ജ​ഗദീഷ് ഒരിക്കൽ എന്നോട് പറഞ്ഞു അവന് ബിസിനസ് ചെയ്യാനോ സിനിമ നിർമിക്കാനോ പറ്റില്ലെന്ന്. ജോലി ചെയ്യുക ശമ്പളം മേടിക്കുക എന്നതാണ് താൽപര്യമെന്ന്. ഒരു ദിവസം അവനൊപ്പം ഒരു സ്റ്റാർ ഷോയ്ക്ക് ചെല്ലാമോയെന്ന് ചോദിച്ചു ആദ്യമെല്ലാം ഞാൻ ഒഴിഞ്ഞുമാറി. പക്ഷെ അവൻ വിട്ടില്ല. സെന്റിമെൻസിൽ കേറിപിടിക്കുന്ന തരത്തിലുള്ള ഡയലോ​ഗുകൾ അടിച്ച് അവൻ എന്നെ വീഴ്ത്തി.'

    'സൗഹ‍ൃദം പോകണ്ടല്ലോയെന്ന് കരുതി ഞാനും സമ്മതിച്ചു. ഇരുപത് മിനിറ്റ് ദൈർഘ്യമുള്ള സ്കിറ്റ് അവൻ ഞങ്ങൾക്ക് വേണ്ടി തയ്യാറാക്കിയിരുന്നു. ‍ഡയലോ​ഗ് ഓർത്തിരുന്ന് ആൾക്കാരുടെ കൂവൽ വാങ്ങാതെ അവതരിപ്പിച്ച് ഫലപ്പിക്കണമല്ലോയെന്ന് ഓർത്ത് എന്റെ സമാധാനം പോയി.'

    ശബ്ദമില്ലാത്ത ജ​ഗദീഷിനൊപ്പം സ്കിറ്റ് കളിച്ചു

    'പിന്നെ ഞാൻ ജ​ഗദീഷിനെ ഓർത്ത് സ്കിറ്റ് പഠിച്ചു. അങ്ങനെ ഷോയുടെ ദിവസം വന്നപ്പോൾ അവസാന പ്രാക്ടീസിനായി ജ​ഗദീഷ് വന്നു. പക്ഷെ ശബ്ദമില്ല വെറും കാറ്റ് മാത്രം. അവന്റെ അവസ്ഥ കണ്ട് ഞാൻ ആശ്വസിച്ചു. കാരണം ജ​ഗദീഷിന് സൗണ്ടില്ലാത്ത കാരണം സ്കിറ്റ് കളിക്കേണ്ടി വരില്ലല്ലോ.'

    'പക്ഷെ അവൻ ശബ്ദമില്ലേലും ഏത് വിധേനയും സ്കിറ്റ് കളിക്കുമെന്ന തീരുമാനത്തിൽ ഉറച്ച് നിൽക്കുകയായിരുന്നു. അങ്ങനെയെങ്കിൽ സ്കിറ്റിന് കയറം മുമ്പ ഡോക്ടറെ കാണിക്കാമെന്ന് പറഞ്ഞ് അവനേയും കൂട്ടി ഞാൻ ആശുപത്രിയിൽ പോയി.'

    അനുഭവം പറഞ്ഞ് മുകേഷ്

    'പരിശോധിച്ച ശേഷം ഡോക്ടർ പറഞ്ഞു ശ‌ബ്ദം പോയതാണ് പൂർണ വിശ്രമം വേണമെന്ന്. ഡോക്ടർ പറഞ്ഞതുകൊണ്ട് സ്കിറ്റ് അവൻ വേണ്ടെന്ന് വെക്കുമെന്ന് കരുതി. പക്ഷെ അവൻ സമയമായപ്പോൾ എന്നേയും വിളിച്ച് സ്കിറ്റിനായി സ്റ്റേജിൽ കയറി.'

    'കൂകൽ വാങ്ങാനും സോറി പറയാനും തയ്യാറായി നിന്ന എന്നെ ഞെട്ടിച്ചുകൊണ്ട് അവൻ തന്നാൽ കഴിയും വിധം ശബ്ദമെടുത്ത് സ്കിറ്റ് മനോഹരമായി അവതരിപ്പിച്ചു. ആളുകൾ പൊട്ടിച്ചിരിച്ചു. സംഘാടകർ പറഞ്ഞ കാശും ഞങ്ങൾക്ക് തന്നു. കാശ് വാങ്ങി പോക്കറ്റിലിട്ടശേഷം അവൻ എന്നെ നോക്കി ചിരിച്ചു. ജ​ഗദീഷിന്റെ അവസ്ഥ അറിയാവുന്ന ഞങ്ങളെല്ലാം അന്തംവിട്ട് നിന്നു.'

    വൈറലായി വീഡിയോ

    'എന്നോടൊപ്പം ലോക മെഡിക്കൽ സയൻസും ജ​ഗദീഷിന്റെ മുമ്പിൽ അന്തം വിട്ട് നിന്നു. അന്ന് ആ എപ്പിസോഡിന് വളരെ ചരിത്ര പ്രധാനമായ ഒരു ടൈറ്റിൽ വന്നു ആ സംഭവത്തിന് 'ആക്രാന്തം ജയിച്ചു, ശാസ്ത്രം തോറ്റു', മുകേഷ് പറഞ്ഞ് നിർത്തി. റോഷാക്കാണ് ജ​ഗദീഷ് അഭിനയിച്ച് ഏറ്റവും അവസാനം തിയേറ്ററുകളിലെത്തിയ സിനിമ.

    ചിത്രത്തിൽ മമ്മൂട്ടിയായിരുന്നു നായകൻ. ജ​ഗദീഷ് അടക്കമുള്ള താരങ്ങളുടെ പ്രകടനത്തിന് മികച്ച അഭിപ്രായമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്.

    Read more about: mukesh
    English summary
    Actor Mukesh Shared Funny Incident That Happend With Jagadeesh, Video Goes Viral-Read In Malayalam
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X