അച്ഛനെ കാണുമ്പോള്‍ പേടിയാണെന്ന് ശ്രാവണ്‍! ഇത്രയും പേടിയുള്ള ഇവനൊരു ഡോക്ടറാണെന്ന് മുകേഷും; വീഡിയോ വൈറല്‍

നടന്‍, രാഷ്ട്രീയക്കാരന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായ മുകേഷ് അടുത്തിടെ വലിയ വിവാദങ്ങളില്‍ കുടുങ്ങിയിരുന്നു. താരത്തിനെതിരെ നടി ആരോപണവുമായി വന്നതാണ് വിമര്‍ശനങ്ങള്‍ക്ക് കാരണമായത്. എന്നാല്‍ നടനെന്ന നിലയിലും അല്ലാതെയും തന്റെ ജീവിതവുമായി മുന്നോട്ട് പോവുകയാണ് താരം.

ഇടയ്ക്ക് മുകേഷിന്റെ മകന്‍ ശ്രാവണ്‍ മുകേഷും സിനിമയിലേക്ക് എത്തിയിരുന്നു. നായകനായി അഭിനയിച്ചെങ്കിലും വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ ശ്രാവണിന് കരിയര്‍ അവസാനിപ്പിക്കേണ്ടതായി വന്നു. എന്നാല്‍ മകന്‍ സിനിമയിലേക്ക് വരുന്നതിനെ കുറിച്ച് മുകേഷ് പറഞ്ഞ കാര്യങ്ങളും തന്റെ പിതാവില്‍ നിന്നും ലഭിച്ച ഉപദേശത്തെ കുറിച്ചുമുള്ള താരങ്ങളുടെ വാക്കുകള്‍ വൈറലാവുകയാണ്. ബഡായ് ബംഗ്ലാവില്‍ പങ്കെടുത്ത താരങ്ങളുടെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്.

Sravan-mukesh

ബഡായി ബംഗ്ലാവ് തുടങ്ങിയ സമയത്ത് ഞാന്‍ പഠിക്കുകയായിരുന്നു എന്നാണ് പിഷാരടിയുടെ ചോദ്യത്തിന് ശ്രാവണ്‍ പറയുന്നത്. ഈ വേദിയില്‍ ഒരു ദിവസം വരണമെന്ന് എല്ലായിപ്പോഴും ആഗ്രഹിക്കുമായിരുന്നു. പക്ഷേ പേടിയുമുണ്ട്. പഠിക്കുന്നതാണ് എളുപ്പമെന്ന് ഇപ്പോള്‍ തോന്നുന്നു. അച്ഛനെ ഇവിടെ വന്നിട്ട് കാണുമ്പോള്‍ എന്റെ ശരീരമൊക്കെ വിറയ്ക്കുകയാണ്.

ബഡായി ബംഗ്ലാവില്‍ വന്നാല്‍ നിങ്ങള്‍ ഞങ്ങളെ കളിയാക്കില്ലേ എന്നാണ് പല താരങ്ങളും ചോദിക്കാറുള്ളത്. പക്ഷേ നമ്മളങ്ങനെ ആരെയും കളിയാക്കാറില്ല. ഇവിടെ വരുന്നവരുടെ പോസിറ്റീവാണ് പറയുക. പക്ഷേ ഇന്ന് മുകേഷേട്ടന്‍ എന്ന് പറഞ്ഞാലും അത് മകനെ ബൂസ്റ്റ് ചെയ്യാന്‍ വേണ്ടി പറയുകയാണെന്നേ എല്ലാവരും വിചാരിക്കുകയുള്ളു. അപ്പോള്‍ എന്ത് ചെയ്യുമെന്നായിരുന്നു പരിപാടിയുടെ അവതാരകനായ രമേഷ് പിഷാരടി പറഞ്ഞത്. ഞാനൊന്നും മിണ്ടുന്നേയില്ലെന്നായി മുകേഷ്.

ഇവിടെ വന്നിട്ട് വിറക്കുന്നു എന്ന് പറയുന്ന ആള്‍ ഒരു ഡോക്ടര്‍ ആണെന്നാണ് മുകേഷിന്റെ മറുപടി. ഇവനെ വിശ്വസിച്ച് രോഗിയെ ഓപ്പറേഷന്‍ ചെയ്യാന്‍ ആസമ്മതിക്കും എന്നായി മുകേഷ്. എന്നാല്‍ ഓപ്പറേഷന്‍ ചെയ്യുന്ന സമയത്ത് അച്ഛന്‍ അവിടെ ഇല്ലല്ലോ, അതുകൊണ്ട് കുഴപ്പമില്ലെന്നായിരുന്നു ശ്രാവണിന്റെ മറുപടി.

അഭിനയിക്കാന്‍ പോവുകയാണെന്ന് പറഞ്ഞപ്പോള്‍ അഭിനയിച്ചോളൂ.. എന്നായിരുന്നു അച്ഛന്റെ മറുപടി. ഞാന്‍ പോലും അഭിനയിക്കാന്‍ വന്നില്ലേ എന്നും അച്ഛന്‍ പറഞ്ഞതായി ശ്രാവണ്‍ കൂട്ടിച്ചേര്‍ത്തു.

Sravan-mukesh

എന്നാല്‍ താരങ്ങളുടെ മക്കള്‍ അഭിനയിക്കാനെത്തുമ്പോള്‍ ഒരുപാട് തെറ്റിദ്ധാരണകളുണ്ടെന്ന് മുകേഷ് പറയുന്നു. താരപുത്രന്മാരെ എല്ലാവരും സേഫ് ആക്കി, എളുപ്പത്തില്‍ ഇതിലേക്ക് എത്തിക്കുമെന്നാണ് പലരുടെയും ധാരണ. എന്നാല്‍ അത് വെറും തെറ്റിദ്ധാരണയാണ്. ചിലരെന്നോട് സിനിമയിലെങ്ങനെയാണ് ജാതിയും മതവുമൊക്കെ ഉണ്ടോന്നും നിങ്ങളുടെ ജാതിയിലുള്ളവരെ കയറ്റി വിടുമോ? എന്നുമൊക്കെ ചോദിച്ചിട്ടുണ്ട്.

ഏത് ജാതിയും മതവുമാണെങ്കിലും സിനിമയിലെത്തിയ ശേഷം കഴിവില്ലെങ്കില്‍ ഒരു ദിവസം പോലും പിടിച്ച് നില്‍ക്കാന്‍ പറ്റാത്ത സ്ഥലം സിനിമയാണെന്നാണ് മുകേഷ് പറയുന്നത്. ശ്രാവണിന് സിനിമയിലേക്കൊരു വേഷമുണ്ടെന്ന് പറഞ്ഞ് സംവിധായകന്‍ എന്നെ വിളിച്ചപ്പോള്‍ അത് ഇവനോട് തന്നെ സംസാരിക്കാനാണ് ഞാന്‍ പറഞ്ഞത്. കഥ പറഞ്ഞ് ആള്‍ക്ക് ഇഷ്ടപ്പെട്ടാല്‍ നേരിട്ട് ചെയ്യാമല്ലോ എന്നാണ് ഞാന്‍ കരുതിയത്.

എന്റെ അച്ഛനെ കുറിച്ച് പറഞ്ഞാല്‍ ഞാന്‍ സിനിമയില്‍ അഭിനയിക്കുന്നതിനെ പറ്റി തുടക്കത്തിലൊന്നും അദ്ദേഹത്തിന് അറിയുക പോലുമില്ലായിരുന്നു. അതൊക്കെ എനിക്കുണ്ടായിരുന്ന ആഗ്രഹവും പരിശ്രമവുമാണ്. ആദ്യത്തെ സിനിമ കഴിഞ്ഞ് കുറച്ച് ഗ്യാപ്പ് വന്നു. അതിനിടയിലൊരു സിനിമയിലേക്ക് എന്നെ അഭിനയിക്കാന്‍ വിളിച്ചെങ്കിലും പിന്നീടതില്ലെന്നായി. അന്ന് ഞാന്‍ വിഷമിച്ചിരുന്നപ്പോള്‍ അമ്മ അച്ഛനോട് പോയി പറഞ്ഞു. അന്നാണ് അച്ഛന്‍ ആദ്യമായി എന്നോട് ദേഷ്യപ്പെടുന്നത്. ഇങ്ങനെയാണെങ്കില്‍ സിനിമ എന്ന് പറഞ്ഞ് ഇതിനകത്ത് കയറരുത്. കാര്യം ഇതൊന്നും മനസിലാക്കാനും അതിജീവിക്കാനും ശേഷിയില്ലാത്തവന്‍ എവിടെ പോയാലും കാര്യമില്ലെന്നാണ് മുകേഷ് തന്റെ അച്ഛനെ കുറിച്ച് പറഞ്ഞത്.

വൈറലാവുന്ന വീഡിയോ കാണാം

Read more about: mukesh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X