'പൊളിറ്റിക്കൽ കറക്ട്നസിന്റെ വക്താക്കൾ സംസാരിക്കുന്നത് ഏകാധിപതികളെ പോലെ, ഇങ്ങനെ മനുഷ്യനെ തടയാൻ പറ്റില്ല'
പൊളിറ്റിക്കൽ കറക്ട്നസ് എന്ന വാക്കിന് ഇന്ന് മലയാളികളുടെ ഇടയിൽ വലിയ സ്വാധീനമുണ്ട്. പൊളിറ്റിക്കൽ കറക്ട്നസ് നോക്കി സംസാരിക്കാൻ ശ്രമിക്കുന്ന ഒരു വലിയ വിഭാഗത്തെ നമുക്ക് ഇന്ന് കാണാൻ കഴിയും. പൊളിറ്റിക്കൽ കറക്ടനസ് ഭീതിയാൽ സംസാരിക്കാൻ മടിക്കുന്നവരെ നാം കാണുന്നില്ലെങ്കിലും അതും ഒരു യാഥാർത്ഥ്യമാണ്. സെലിബ്രിറ്റികൾ മുതൽ സോഷ്യൽ മീഡിയയിൽ ഇടപെടുന്ന സാധാരണക്കാർ വരെ പൊളിറ്റിക്കലി കറക്റ്റ് അല്ലാത്ത കാര്യങ്ങൾ പറയുമ്പോൾ ഓഡിറ്റ് ചെയ്യപ്പെടുന്നത് ഇന്ന് സ്ഥിരം കാഴ്‌ചയാണ്.
രാഷ്ട്രീയ ശരി അഥവാ പൊളിറ്റിക്കൽ കറക്ട്നെസ് കേരളത്തിലെ പുരോഗമനകാരികളെന്ന് അവകാശപ്പെടുന്ന ഒരു വിഭാഗ ആളുകൾക്കിടയിലെ പ്രധാന വിമർശന പദ്ധതിയാണ്. എന്നാൽ ഈ വിമർശനരീതി പക്വതയുള്ളതാണോയെന്നും മനുഷ്യരെ അവർ വരുത്തുന്ന നിസാരമെന്ന് തള്ളാവുന്ന പിഴവുകളെ പോലും പൊളിറ്റിക്കൽ കറക്ട്നെസിന്റെ പേരിൽ റദ്ദ് ചെയ്യുന്ന ക്യാൻസൽ കൾച്ചർ സമൂഹത്തിൽ വളരുകയാണ്.

ഇപ്പോഴിതാ പൊളിറ്റിക്കൽ കറക്ട്നെസ്, ബോഡി ഷെയ്മിങ് എന്നിവയെ കുറിച്ച് നടനും തിരക്കഥാകൃത്തുമെല്ലമായ മുരളി ഗോപി പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്. ചിലർ പൊളിറ്റിക്കൽ കറക്ട്നെസിനെ മറ്റൊരു രീതിയിലാണ് ഉപയോഗിക്കുന്നതെന്നും പലരും ഏകാധിപതികളെ പോലെയാണ് സംസാരിക്കുന്നതെന്നുമാണ് മാതൃഭൂമിക്ക് നൽകിയ ഏറ്റവും പുതിയ അഭിമുഖത്തിൽ മുരളി ഗോപി പറഞ്ഞത്.
പൊളിറ്റിക്കൽ കറക്ട്നെസ് എന്നത് ഭയങ്കര ടെററൈസ് ചെയ്തിട്ടാണ് ഇപ്പോൾ ചെയ്യുന്നത്. സ്വാതന്ത്ര്യമില്ലായ്കയായി. അത് വളരെ മോശമായിട്ടുള്ള ഒരു കാര്യമാണ്. ഇത് എക്കാലത്തേക്കുമല്ല. ഇക്കാലവും മാറും. പൊളിറ്റിക്കൽ കറക്ട്നെസിന്റെ വക്താക്കൾ സംസാരിക്കുന്നത് കേട്ട് കഴിഞ്ഞാൽ ഏകാധിപതികൾ സംസാരിക്കുന്നത് പോലെയാണ് തോന്നുക.
അത് പൊളിറ്റിക്കലി കറക്ടല്ല... ഇത് പറയാൻ പാടില്ല... എന്നൊക്കെയാണ് പറയാറ് ഇങ്ങനെ മനുഷ്യനെ തടയാൻ പറ്റില്ല. മനുഷ്യന്റെ നേച്ചറിലുള്ള കാര്യങ്ങൾ എത്ര പാറക്കെട്ട് ഉപയോഗിച്ച് തടഞ്ഞ് നിർത്തിയാലും അത് പിന്നീട് വലിയ വെള്ളപ്പൊക്കമായിട്ട് വരും. ആളുകളുടെ ഒറിജിനാലിറ്റിയാണ് ഇല്ലാതാക്കുന്നത്. ഇന്ദ്രൻസേട്ടന്റെ കഥാപാത്രത്തിന് ഇന്ന കഥാപാത്രം മാത്രമെ പറ്റൂവെന്ന് പറയുന്നിടത്താണ് ഈ ബോഡി ഷെയ്മിങ് ശരിക്ക് വരുന്നത്.
അല്ലെങ്കിൽ ശരീരപ്രകൃതി അനുസരിച്ച് കുടകമ്പി പോലത്തെ ക്യാരക്ടേഴ്സ് മാത്രമെ ചെയ്യാൻ പറ്റൂവെന്നുള്ള വിചാരമാണ് ബോഡി ഷെയ്മിങ്. ആ വിചാരമാണ് അപകടം. അത്തരം ചിന്തകളെ ഇന്ദ്രൻസേട്ടൻ ബ്രേക്ക് ചെയ്‌ത് അദ്ദേഹത്തിന് അതിനപ്പുറത്തുള്ള വേഷങ്ങൾ ചെയ്യാൻ സാധിക്കുമെന്ന് കാലം തെളിയിച്ചു.

അങ്ങനെ ആളുകൾ ചിന്തിക്കാൻ തുടങ്ങിയപ്പോൾ പ്രതീക്ഷിക്കാത്ത തരത്തിലുള്ള പ്രകടനങ്ങൾ അദ്ദേഹത്തിൽ നിന്ന് വരാൻ തുടങ്ങി എന്നാണ് പൊളിറ്റിക്കൽ കറക്ട്നസ് ബോഡി ഷെയ്മിങ് എന്നിവയെ കുറിച്ച് സംസാരിക്കവെ മുരളി ഗോപി പറഞ്ഞത്. ഇന്ദ്രൻസും മുരളി ഗോപിയും പ്രധാന വേഷത്തിൽ എത്തുന്ന പുതിയ ചിത്രം കനകരാജ്യത്തിന്റെ പ്രമോഷനായി എത്തിയതായിരുന്നു ഇരുവരും. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമിച്ച് സാഗർ സംവിധാനം ചെയ്ത സിനിമയാണ് കനകരാജ്യം.
ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാകുന്ന സിനിമയുടെ ട്രെയിലര്‍ സമൂഹ മാധ്യമങ്ങളിൽ തരംഗമായിരുന്നു. ഒരു സാധാരണക്കാരനായ സെക്യൂരിറ്റിക്കാരന്റെ ജീവിതത്തിലെ അപ്രതീക്ഷിതമായ സംഭവങ്ങളാണ് സിനിമയുടെ കഥ.


Click it and Unblock the Notifications











