വലത് കാല്‍ വച്ച് കയറിക്കോളാന്‍ ലാല്‍ ജോസ് പറഞ്ഞു, ഞാന്‍ കയറി നടന്നു! നെപ്പോകിഡ് അല്ലേന്ന് കമന്റുകളും

നടന്‍ ഭരത് ഗോപിയുടെ മകന്‍ എന്നതിലുപരി ഇന്ന് മലയാള സിനിമയിലെ നടനും തിരക്കഥാകൃത്തുമൊക്കെയായി തിളങ്ങി നില്‍ക്കുകയാണ് മുരളി ഗോപി. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത ലൂസിഫറിന് തിരക്കഥയൊരുക്കിയത് മുരളി ഗോപിയാണ്.

2004 ല്‍ ദിലീപിന് നായകനാക്കി ലാല്‍ ജോസ് സംവിധാനം ചെയ്ത രസികന്‍ എന്ന സിനിമയിലൂടെയാണ് മുരളി ഗോപി മലയാളത്തില്‍ ചുവടുറപ്പിക്കുന്നത്. സിനിമയുടെ തിരക്കഥ ഒരുക്കിയതിനൊപ്പം പ്രധാനപ്പെട്ട വേഷത്തിലും മുരളി അഭിനയിച്ചിരുന്നു. പിന്നീട് നിരവധി സിനിമകളില്‍ സപ്പോര്‍ട്ടിംഗ് ആക്ടറായിട്ടും വില്ലനായിട്ട് ഒക്കെ തിളങ്ങി. ആദ്യ ചലച്ചിത്രം തിയേറ്ററുകളില്‍ എത്തിയിട്ട് ഇരുപത് വര്‍ഷം തികയുന്നതിനെ പറ്റി പറഞ്ഞ് എത്തിയിരിക്കുകയാണ് താരമിപ്പോള്‍...

murali-gopi

'എന്റെ ആദ്യ ചലച്ചിത്രം തിയേറ്ററുകളില്‍ എത്തിയിട്ട് 20 വര്‍ഷം തികയുന്ന ഈ വേളയില്‍, തിരിഞ്ഞു നോക്കുമ്പോള്‍ ആദ്യം ഓര്‍മ്മവരുന്നത് ഈ ഷോട്ടാണ്. ''രസികന്റെ'' ലൊക്കേഷന്‍. കൊച്ചിയിലെ രവിപുരത്തെ ഒരു കോളനി. മേഘാവൃതമായ പകല്‍. ഗ്രൗണ്ട് ലെവലില്‍ രാജീവ് രവി ഫ്രെയിം വെച്ചു. ലാല്‍ ജോസ് പറഞ്ഞു: ''വലത് കാല്‍ വച്ച് കയറിക്കോ... നടന്നോ...'' ഞാന്‍ കയറി. നടന്നു.

നാളിതുവരെ, എന്റെ സിനിമാപ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിച്ചവര്‍ക്ക് നന്ദി. നിരുത്സാഹികള്‍ക്കും നന്ദി. പുകഴ്ത്തിയവര്‍ക്കും ഇകഴ്ത്തിയവര്‍ക്കും നന്ദി. സ്‌നേഹിച്ചവര്‍ക്കും വെറുത്തവര്‍ക്കും നന്ദി. കടന്ന് വന്ന വഴികളില്‍, വെളിച്ചവും ഊര്‍ജ്ജവും നല്‍കിയ നിങ്ങളേവരുടെയും മുന്നില്‍ എന്റെ വന്നതും വരാനിരിക്കുന്നതുമായ എല്ലാ ശ്രമങ്ങളും സമര്‍പ്പിച്ചുകൊണ്ട് യാനം തുടരട്ടെ...' എന്നുമാണ് മുരളി ഗോപി പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

ഈ പോസ്റ്റിന് താഴെ രസകരമായ കമന്റുകളുമായിട്ടാണ് ആരാധകര്‍ എത്തിയിരിക്കുന്നത്. 'ചേട്ടന്റെ സിനിമയില്‍ വലതുകാല്‍ വയ്ക്കാനുള്ള അവസരം കിട്ടാന്‍ ഏത് ആപ്പ് ഡൗണ്‍ലോഡ് ചെയ്യണമെന്നാണ് ഇതിന് താഴെ ഒരു ആരാധകന്‍ കമന്റിട്ടിരിക്കുന്നത്. തലവര, ടാലെന്റ്‌റ് ഇതിനൊക്കെ അപ്പുറം ബന്ധങ്ങള്‍ ആണ് സിനിമയില്‍ എത്തിക്കുന്നത്.

murali-gopi

രാജേഷ് പിള്ളക്ക് വേണ്ടി ലാലേട്ടന് വേണ്ടി ആദ്യം എഴുതി പൂര്‍ത്തിയാക്കി നടക്കാതെ പോയ ഒറിജിനല്‍ ലൂസിഫര്‍... ആ സിനിമ പുറത്തിറക്കി അത് ലാല്‍ ജോസ് ചെയ്താല്‍ വെളിപാടിന്റ ക്ഷീണം തീരും. വലിയ ഒരു കലാകാരന്റെ മകന്‍ അല്ലേ, ആ കഴിവ് തീര്‍ച്ചയായും ബ്ലഡില്‍ ഉണ്ടാവും ഉയരങ്ങളില്‍ എത്തും ഉറപ്പാണ്.

തികഞ്ഞ കലാകാരന്‍.... നന്മയുള്ള മനുഷ്യന്‍... മഹായാനം തുടരട്ടെ... അങ്ങയോടൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ ആത്മസംതൃപ്തി. രസികനിലെ ഭാസ്‌കരന്‍ നെപ്പോകിഡ് ആയതു കൊണ്ട് മാത്രം കിട്ടിയതാണെന്ന് ആദ്യം കണ്ടപ്പോള്‍ തോന്നിയെങ്കിലും പിന്നീടത് മാറി. ബിഹൈയ്‌വിങ് ടൈപ്പ് ആക്ടര്‍ ആയുള്ള മാറ്റം. ഇനിയും സൂപ്പര്‍ ആകട്ടെ...

20 വര്‍ഷമായി ഒരു സിനിമയുടെ ഭാഗമാവാന്‍ പ്രയത്‌നിക്കുന്നു ഇന്നുവരെ അതിന് സാധിക്കാത്ത എനിക്ക് ഇത് വായിച്ചപ്പോള്‍ അസൂയ തോന്നി. മുരളി ഗോപി സാര്‍ ഇനിയും ഒരുപാട് കാലം ഇതുപോലെ തിളങ്ങി നില്‍ക്കട്ടെയെന്ന് ആശംസിക്കുന്നു

More from Filmibeat

Read more about: murali gopi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X