ഞാന്‍ സിനിമ ഉപേക്ഷിച്ചതാണ് ചേട്ടാ, ഇനി വേണോ? മനസില്‍ താനേ കുമ്പിടുന്ന വ്യക്തിയാണ് ബ്ലെസി; മുരളി ഗോപി

നടന്‍ എന്നതിലുപരി തിരക്കഥാകൃത്തും നിര്‍മാതാവുമൊക്കൊയാണ് മുരളി ഗോപി. അന്തരിച്ച നടന്‍ ഭരത് ഗോപിയുടെ മകന്‍ എന്ന ലേബലിലാണ് മുരളി സിനിമയില്‍ ശ്രദ്ധിക്കപ്പെടുന്നത്. തിരക്കഥ എഴുതിയാണ് താരം ആദ്യം സിനിമയിലേക്ക് പ്രവേശിക്കുന്നതെങ്കിലും പിന്നീട് നടനായി മാറി.

നായകനായും വില്ലനായിട്ടും സ്വഭാവനടനായിട്ടുമൊക്കെ തിളങ്ങി നിന്ന മുരളി ഗോപി ഇന്ന് മലയാളത്തിലെ മുന്‍നിര താരങ്ങളില്‍ ഒരാളാണ്. ആദ്യമായി ഇരുന്നൂറ് കോടി ക്ലബ്ബിലെത്തിയ ലൂസിഫര്‍ എന്ന സിനിമയ്ക്ക് തിരക്കഥ ഒരുക്കിയതും മുരളിയായിരുന്നു. എന്നാല്‍ ആദ്യ സിനിമയ്ക്ക് ശേഷം ഇനി സിനിമയിലേക്ക് പോകുന്നില്ലെന്ന് തീരുമാനിച്ച കാലമുണ്ടായിരുന്നുവെന്ന് പറയുകയാണ് താരമിപ്പോള്‍.

murali-gopi

2004 ല്‍ രസികന് കഥയൊരുക്കിയതിന് ശേഷം താന്‍ വിദേശത്തേക്ക് സ്വയം നാടുകടത്തി. അവിടുന്നാണ് ബ്ലെസിയേട്ടന്‍ വിളിക്കുന്നതും ഭ്രമരത്തില്‍ അഭിനയിക്കാന്‍ വന്നതെന്നുമാണ് സോഷ്യല്‍ മീഡിയിയലൂടെ പങ്കുവെച്ച കുറിപ്പിലൂടെ മുരളി ഗോപി പറയുന്നത്.

'ഭ്രമരം' തിയേറ്ററുകളില്‍ എത്തിയിട്ട് ഇന്ന് പതിനഞ്ചു വര്‍ഷം തികയുന്നു. 2004 ലെ സിനിമയിലേക്കുള്ള ആദ്യ ചുവടിന് ശേഷം, പിന്നെ വന്ന ഓഫറുകള്‍ ഒന്നും എടുക്കാതെ വിദേശത്തേക്ക് സ്വയം നാടുകടത്തി, പ്രവാസത്തിന്റെ സുഖമുള്ള വെയിലേറ്റ് കാലം കഴിക്കുമ്പോഴാണ് ബ്ലെസ്സിയേട്ടന്‍ എന്നെ കണ്ട് സംസാരിക്കണം എന്ന് എന്റെ ഉറ്റ ചങ്ങാതി രതീഷ് അമ്പാട്ടിനോട് പറയുന്നത്.

തിരുവനന്തപുരത്തെ മാസ്‌ക്കോട്ട് ഹോട്ടലില്‍ എന്നെ ഇരുത്തി, അദ്ദേഹം, ഒരു ജ്യേഷ്ഠ സഹോദരന്റെ എല്ലാ അധികാരത്തോടെയും വാത്സല്യത്തോടെയും, സിനിമയിലേക്ക് ഒരു നടനായും എഴുത്തുകാരനായും ഒക്കെ മടങ്ങി വരേണ്ട ആവശ്യകതയെ കുറിച്ച് ഒരുപാട് സംസാരിച്ചു.

'ഭ്രമരത്തില്‍' ഒരു പ്രധാന കഥാപാത്രമായി എന്നെയാണ് മനസ്സില്‍ കണ്ടതെന്നും അത് ഞാന്‍ തന്നെയായിരിക്കും ചെയ്യുന്നതെന്നും വളരെ ഉറപ്പോടെ അദ്ദേഹം പറഞ്ഞു. ''ഞാന്‍ സിനിമ ഉപേക്ഷിച്ചതാണ്, ചേട്ടാ. ഇനി വേണോ?'' എന്ന ചോദ്യത്തിന് ''വേണം'' എന്ന ഒറ്റ വാക്കില്‍ മറുപടി.

murali-gopi

ആ മറുപടി പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ കണ്ണില്‍ നിറഞ്ഞു നിന്ന സര്‍ഗാത്മകതയുടെയും സ്‌നേഹത്തിന്റെയും പച്ചയായ പ്രകാശത്തിനു മുന്നില്‍ ''എന്നാല്‍ ശരി'' എന്ന് മാത്രമേ പറയാനായുള്ളൂ. ഇന്നും, നടിക്കുന്ന ഓരോ ഷോട്ടിന് മുന്‍പും എഴുതുന്ന ഓരോ വാക്കിന് മുന്‍പും, മനസ്സില്‍ താനേ കുമ്പിടുന്ന ഓര്‍മ്മകളിലും ശക്തികളിലും ഒന്ന് ബ്ലെസ്സിയേട്ടന്റെ കണ്ണിലെ ആ പ്രകാശമാണ്.

''ഞാന്‍ വെറും ഒരു നിമിത്തം ആയി എന്നേ ഉള്ളൂ, മുരളീ. ഞാന്‍ അല്ലെങ്കില്‍ മറ്റൊരാള്‍, അത്രേയുള്ളൂ...'' എന്ന് ചിരിച്ചുകൊണ്ട് അദ്ദേഹം ഇതിനെ ഇപ്പോഴും നേരിടാറുണ്ട്. പക്ഷെ, വലിയ വഴികാട്ടികളെ നിമിത്തമായി കണ്ടല്ല ശീലം...ഗുരുവായാണ്. നന്ദി, ബ്ലെസ്സിയേട്ടാ...' മുരളി ഗോപി വാക്കുകള്‍ അവസാനിപ്പിക്കുന്നു.

മോഹന്‍ലാലിനെ നായകനാക്കി ബ്ലെസ്ലി സംവിധാനം ചെയ്ത ഹിറ്റ് ചിത്രമായിരുന്നു ഭ്രമരം. 2009 ല്‍ റിലീസ് ചെയ്ത ചിത്രത്തില്‍ ഡോ. അലക്‌സാണ്ടര്‍ എന്ന കഥാപാത്രത്തെയാണ് മുരളി ഗോപി അവതരിപ്പിച്ചത്.

മുരളി ഗോപിയുടെ പോസ്റ്റ് വൈറലായതിന് പിന്നാലെ ബ്ലെസി സാറിന് ഒരുപാട് നന്ദിയുണ്ടെന്ന് പറഞ്ഞ് എത്തിയിരിക്കുകയാണ് ആരാധകര്‍. ഇങ്ങനെ ഒരാളെ ഇവിടെ നിലനിര്‍ത്തിയതിനും മടങ്ങി വരവിന് കാരണക്കാരന്‍ ആയതിനും നന്ദിയെന്നാണ് ആരാധകര്‍ പറയുന്നത്.

More from Filmibeat

Read more about: murali gopi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X