മിമിക്രിക്കാരനല്ലേ അതാണ് നിന്റെ പാട്ട് പാടാത്തതെന്ന് ദാസേട്ടന്‍ പറഞ്ഞു! പാരഡി പാട്ടുകാരനായതിനെ പറ്റിയും നാദിർഷ
മിമിക്രിക്കാരന്‍, പാരഡി പാട്ടുകാരന്‍ എന്നിങ്ങനെ കരിയറിന്റെ തുടക്കത്തില്‍ നിന്നും പിന്നീട് സംവിധായകന്‍, നടന്‍, സംഗീത സംവിധായകന്‍, നിര്‍മ്മാതാവ് എന്നിങ്ങനെ പല റോളുകളില്‍ മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുകയാണ് നാദിര്‍ഷ. തന്റെ സംഗീത ജീവിതത്തെ കുറിച്ച് താരം പങ്കുവെച്ച ചില കാര്യങ്ങളാണ് ഇപ്പോള്‍ വൈറലായി മാറുന്നത്.
ഒരിക്കല്‍ ദാസേട്ടന്റെ പാട്ടിന് സംഗീതമൊരുക്കിയെങ്കിലും അവസാന നിമിഷം അദ്ദേഹം പാടാതെ മാറ്റി വെച്ചു. പിന്നീട് ഇതിനെ പറ്റി ചോദിച്ചപ്പോള്‍ കേട്ട മറുപടിയെ കുറിച്ചാണ് ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ നാദിര്‍ഷ വെളിപ്പെടുത്തിയിരിക്കുന്നത്.

മിമിക്രിയില്‍ നിന്നും നാദിര്‍ഷ പാരഡിയിലേക്ക് വന്നതിനെ പറ്റി താരം പറയുന്നതിങ്ങനയൊണ്... 'അന്ന് മിമിക്രിക്കാരനായാല്‍ കല്യാണം നടക്കാന്‍ ബുദ്ധിമുട്ടായിരുന്നു. അതുകൊണ്ടാണ് കമ്പനിയില്‍ ജോലി തുടര്‍ന്നത്. നൈറ്റ് ഷിഫ്റ്റില്‍ മാത്രമായിരുന്നു ജോലി. നല്ല ഇരുട്ട് ഉള്ളപ്പോള്‍ പലപ്പോഴും ഒറ്റയ്ക്ക് ഇരിക്കേണ്ടി വന്നിട്ടുണ്ട്.
പേടിയൊക്കെ തോന്നാറുണ്ടെങ്കിലും ആ പേടി കളയാനും സമയം കൊല്ലാനുമൊക്കെ വേണ്ടിയാണ് പാരഡി പാട്ട് തുടങ്ങിയത്. സുഹൃത്ത് ജോര്‍ജിന് കളിയാക്കിയാണ് ആദ്യത്തെ പാരഡി. പിന്നെ യാത്ര പോകുമ്പോള്‍ കൂട്ടുകാരെ കളിയാക്കാന്‍ വേണ്ടി വേറെയും പാരഡികള്‍ എഴുതി.
പാരഡിയില്‍ എനിക്ക് ഭാവി ഉണ്ടെന്നും കാസറ്റ് ഇറക്കണമെന്നും പറഞ്ഞത് അബിയാണ്. അതിനു മുന്‍പ് പാരഡി കാസറ്റില്‍ പാടാന്‍ അവസരം വേണമെന്ന് പലരോടും ചോദിച്ചെങ്കിലും കിട്ടിയില്ല. ക്രമേണ എന്റെ കാസറ്റുകള്‍ ഹിറ്റായി. അതിനുശേഷം പലരും എന്റെ ഫോട്ടോകള്‍ ഉപയോഗിച്ച് പാരഡി കാസറ്റ് ഇറക്കി.
എന്റെ ഫോട്ടോ ഉപയോഗിക്കുന്നതിനൊപ്പം ഞാന്‍ പറയുന്നതു പോലൊരു ഡയലോഗും ഉണ്ടാവും. 'ഞാന്‍ ഈ കാസറ്റില്‍ ഇല്ല. എങ്കിലും നിങ്ങള്‍ ഇതൊന്നു കേട്ട് നോക്കൂ' എന്നായിരിക്കും ഡയലോഗ്. അവസാനം ഗസറ്റില്‍ മുന്നറിയിപ്പ് കൊടുത്താണ് ആ പരിപാടി നിര്‍ത്തിച്ചതെന്നും നാദിര്‍ഷ പറയുന്നു.
ആദ്യമായി സംഗീത സംവിധായകനായതിനെ പറ്റി താരത്തിന്റെ വാക്കുകളിങ്ങനെയാണ്.. 'മീനാക്ഷി കല്യാണം എന്ന സിനിമയിലാണ് ആദ്യമായി സംഗീതം സംവിധാനം ചെയ്യുന്നത്. ജോസ് തോമസ് സംവിധാനം ചെയ്ത ചിത്രത്തില്‍ ഒരു പാട്ട് ദാസേട്ടനെ കൊണ്ട് പഠിക്കാനും സാധിച്ചു. അന്നൊക്കെ ചെന്നൈയില്‍ വച്ചാണ് പാട്ടിന്റെ റെക്കോര്‍ഡിങ് നടക്കുക. അമേരിക്കയില്‍ ഉള്ള ദാസേട്ടന്‍ അവിടെ നിന്ന് ചെന്നൈയില്‍ വന്നു പാടും.

റെക്കോര്‍ഡിങ്ങിന് ദിവസം ഞാന്‍ പോയിരുന്നില്ല. പകരം പാട്ടിന്റെ ട്രാക്ക് ചെന്നൈയിലേക്ക് അയച്ചു കൊടുക്കുകയാണ് ചെയ്തത്. ഈ പാട്ട് തുടങ്ങുന്ന നേരം ദാസേട്ടന്‍ മാനേജരെ വിളിപ്പിച്ച് സംഗീതസംവിധായകന്‍ ആരാണെന്ന് അന്വേഷിച്ചു. നാദിര്‍ഷ ആണെന്ന് പറഞ്ഞപ്പോള്‍ ആ മിമിക്രിക്കാരനോ എന്നാണ് അദ്ദേഹം ചോദിച്ചത്. മാത്രമല്ല ആ പാട്ട് പാടാതെ മാറ്റിവെക്കുകയും ചെയ്തു.
ശേഷം ഇങ്ങനെയൊരു സിനിമയുണ്ടോ ഉണ്ടെങ്കില്‍ അതിന്റെ ഷൂട്ടിംഗ് തുടങ്ങിയോ എന്നൊക്കെ അന്വേഷിക്കാന്‍ പറഞ്ഞു. അങ്ങനെ മാനേജര്‍ എല്ലാ കാര്യങ്ങളും അന്വേഷിച്ചിട്ട് ഓക്കേ പറഞ്ഞു. അതിനുശേഷമാണ് ദാസേട്ടന്‍ വന്നു പാടിയത്.
പിന്നീട് ഒരിക്കല്‍ ദാസേട്ടനാട് അന്ന് ഈ പാട്ട് പാടാതെ മാറ്റിവെച്ചതിന് കാരണമെന്താണെന്ന് ഞാന്‍ ചോദിച്ചിരുന്നു. 'അടുത്ത ഓണത്തിന് നീയെങ്ങാനും യേശുദാസ് പാടിയ പാരഡി ഗാനം എന്ന് പറഞ്ഞ് ഇറക്കിയാലോ എന്ന് കരുതിയിട്ടാണ് അന്ന് പാട്ട് മാറ്റിവെച്ചത്' എന്നാണ് അദ്ദേഹം പറഞ്ഞത്.
പിന്നീട് ഇതേ ദാസേട്ടനെ വെച്ച് നിരവധി സ്റ്റേജ് ഷോകള്‍ സംവിധാനം ചെയ്തു. എന്റെ സംഗീതത്തില്‍ മൂന്ന് സിനിമകളില്‍ അദ്ദേഹം പാടി. മാത്രമല്ല ഒരുപാട് വേദികളില്‍ അദ്ദേഹത്തോടൊപ്പം പാടാനും സാധിച്ചെന്ന്' നാദിര്‍ഷ പറയുന്നു...


Click it and Unblock the Notifications











