ചേച്ചിയെ ഞാൻ വേദനിപ്പിച്ചിരിക്കാം, അടുത്തിടെയാണ് മക്കളെ വന്ന് കണ്ടത്; തുറന്ന് പറഞ്ഞ് നകുൽ

നടി ദേവയാനിയുടെ വിവാഹസമയത്തുണ്ടായ സംഭവങ്ങൾ സിനിമ ലോകത്ത് ചർച്ചയായതാണ്. വീട്ടുകാരുടെ എതിർപ്പ് മറികടന്ന് സംവിധായകൻ രാജകുമാരനൊപ്പം ഒളിച്ചോടിപ്പോയി വിവാ​ഹം ചെയ്യുകയായിരുന്നു ദേവയാനി. ദേവയാനിയും കുടുംബവും തമ്മിൽ അക്കാലത്ത് അകൽച്ചയുമുണ്ടായി. നടൻ നകുൽ ദേവയാനിയുടെ സഹോദരനാണ്. ഇവരും അകൽച്ചയിലായിരുന്നു. എന്നാൽ ഇപ്പോൾ ഇവർ തമ്മിൽ പ്രശ്നങ്ങൾ ഒന്നുമില്ല. കഴിഞ്ഞ ദിവസം നകുലിന്റെ പുതിയ സിനിമയുടെ ഓഡിയോ ലോഞ്ചിന് ദേവയാനിയെത്തി.

സഹോദരനെക്കുറിച്ച് വൈകാരികമായി ദേവയാനി സംസാരിച്ചു. ഇപ്പോഴിതാ ഇതേക്കുറിച്ച് സംസാരിക്കുകയാണ് നകുൽ. ചേച്ചി അങ്ങനെ സംസാരിക്കുമെന്ന് താൻ കരുതിയില്ലെന്ന് നകുൽ തുറന്ന് പറഞ്ഞു. ചേച്ചി പറഞ്ഞത് കേട്ട് ഞാൻ ഇമോഷണലായി. അവർ ച‌ടങ്ങിന് വരുമെന്ന് പോലും ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. വരാം, പക്ഷെ അഞ്ച് മിനുട്ട് നിന്ന് പോകും ഷൂട്ടുണ്ടെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ ഓഡിയോ ലോഞ്ചിന്റെ തലേന്ന് രാത്രി വിളിച്ച് നാളെ ഞാൻ തീർച്ചയായും വരാം നകുൽ, ഷൂട്ട് മാറ്റി വെച്ചു എന്ന് പറഞ്ഞു.

Nakkhul  Devayani

എനിക്ക് സന്തോഷമായി. ചേച്ചി വേദിയിൽ പറഞ്ഞത് കേട്ട് ഞാൻ പറയാനിരുന്നതെല്ലാം മറന്ന് പോയി. ചെറുപ്പം മുതലേ ഞാൻ ചേച്ചിയെ ഒരു നടിയായാണ് കണ്ടത്. അവർ ഒരിക്കലും വീട്ടിലുണ്ടായിരുന്നില്ല. ഒരു കുഞ്ഞിനെ പോലെയാണ് ചേച്ചിക്ക് ഞാൻ. ഞാൻ സ്കൂളിൽ പഠിക്കുമ്പോൾ ചേച്ചി അഭിനയിച്ച് തുടങ്ങി. വീട്ടിൽ കാണുന്ന ദേവയാനിയും സ്പോട്ടിലെ ദേവയാനിയും തീർത്തും വ്യത്യസ്തമാണെന്ന് അമ്മ എന്നോട് പറയുമായിരുന്നു.

സിനിമയിലേക്ക് എനിക്ക് അവസരം ലഭിച്ചപ്പോൾ ചേച്ചിയെ ഞാൻ മാതൃകയാക്കി. ചേച്ചിയുടെ പേര് നിലനിർത്തണം എന്ന് ചിന്തിച്ചു. ചേച്ചി ഓ‍ഡിയോ ലോഞ്ചിൽ തന്നെ പ്രശംസിച്ച് സംസാരിച്ചത് എനിക്ക് ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ അവാർഡാണ്. അനിയനായത് കൊണ്ട് ചേച്ചി പുകഴ്ത്തി പറഞ്ഞതല്ല. പറയാനുള്ളത് മുഖത്ത് നോക്കി പറയുന്നവരാണ് തന്റെ കുടുംബമെന്നും നകുൽ വ്യക്തമാക്കി.

Nakkhul  Devayani

ദേവയാനിയുമായി തനിക്ക് അസ്വാരസ്യങ്ങളുണ്ടായെന്ന അഭ്യൂ​ഹങ്ങളെക്കുറിച്ചും നകുൽ സംസാരിച്ചു. എന്തൊക്കെ നടന്നാലും ചേച്ചി എന്റെ രക്തമാണ്. 20 വർഷം മുമ്പുള്ള ഞാനല്ല ഇന്ന്. കുട്ടികൾ പിറന്ന ശേഷം ഞാൻ ഒരുപാട് മാറിയിട്ടുണ്ട്. ഒരുപാട് കാര്യങ്ങൾ നടന്നിട്ടുണ്ട്. ഞാൻ ചേച്ചിയെ വേദനിപ്പിച്ചിരിക്കാം. അറിയാതെ എന്തെങ്കിലും പറഞ്ഞ് അവരെ വേദനിപ്പിച്ചിട്ടുണ്ടാകും.

ചേച്ചി എന്നെ വേദനിപ്പിച്ചിരിക്കാം. പക്ഷെ എന്റെ സഹോദരി സഹോദരി തന്നെയാണ്. അച്ഛനും അമ്മയും ഇപ്പോഴില്ല. ചേച്ചിയും ചേട്ടനും ഞാനുമാണുള്ളത്. അവർ എനിക്ക് വളരെ വേണ്ടപ്പെട്ടവരാണ്. ഇന്ന് ഞാൻ കാര്യങ്ങൾ മനസിലാക്കുന്നു. ചേച്ചിയുടെ മക്കൾ എന്റെ മക്കളെ പോലെയാണ്. എന്റെ ചേട്ടൻ ഇതുവരെയും എന്റെ മക്കളെ കണ്ടിട്ടില്ല. കാരണം അദ്ദേഹം പൂനെയിൽ ആണുള്ളത്. ചേച്ചി അടുത്തിടെയാണ് വന്ന് കുട്ടികളെ കണ്ടത്. മക്കൾക്ക് അത്തരം നല്ല നിമിഷങ്ങൾ നഷ്ടപ്പെടുത്താൻ പാടില്ലെന്നും നകുൽ വ്യക്തമാക്കി.

More from Filmibeat

Read more about: devayani
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X