ഈ സാരി ധരിക്കില്ലെന്ന് ​ഗീത, സെറ്റിലുണ്ടായ പ്രശ്നം; പക്ഷെ ഉർവശിയുടെ കമ്മൽ മാറിയപ്പോൾ: നന്ദു

ലാൽ സലാം എന്ന സിനിമയിൽ സഹസംവിധായകനായി പ്രവർത്തിച്ചതിന്റെ ഓർമകൾ പങ്കുവെച്ച് നടൻ നന്ദു. ചിത്രത്തിൽ നായികമാരായ ഉർവശി, ​ഗീത എന്നിവർക്കൊപ്പമുള്ള അനുഭവമാണ് നന്ദു സഫാരി ചാനലിൽ സംസാരിക്കവെ പരാമർശിച്ചത്. ലാൽ സലാമിന്റെ ഷൂട്ടിം​ഗ് നടക്കുന്നുണ്ട്. ഉർവശി കമ്മൽ ഇട്ടു. ഒരുപാ‌ട് ആർട്ടിസ്റ്റുകളുണ്ട്. എല്ലാവർക്കും ഡ്രസ് കൊടുക്കാൻ കോസ്റ്റ്യൂം ഡിസെെനറോട് പറയണം. എല്ലാവരും റെ‍‍ഡിയായി. റിഹേഴ്സൽ തുടങ്ങാൻ നിൽക്കുന്ന സമയത്ത് ഉർവശി എന്നെ വിളിച്ചു.

നന്ദൂ, കമ്മൽ മാറിപ്പോയിട്ടുണ്ടെന്ന് പറഞ്ഞു. ഞാൻ നോക്കിയപ്പോൾ ശരിയാണ്. ആർട്ടിസ്റ്റ് നമ്മളോട് സഹകരിക്കുന്നതാണത്. നമ്മൾ അങ്ങോട്ട് പെരുമാറുന്നത് പോലെയായിരിക്കും നമ്മളോടും പെരുമാറുന്നത്. ഹോട്ടലിസെ റൂമിലായിരുന്നു കമ്മൽ. ഞാൻ ഓടിപ്പോയി. ഇവർ ആ സമയം ഇവിടെ എങ്ങനെയോ മാനേജ് ചെയ്തു. കരമാന ജനാർദനൻ സാറിന്റെ മുണ്ടും ഇതേ പോലെ മാറിപ്പോയി. അത് അദ്ദേഹം ഇങ്ങോട്ട് പറഞ്ഞു. എനിക്ക് എഴുതി വെച്ചപ്പോൾ മാറിപ്പോയതാണ്. ഡയരക്ടർ അറിയാതെ അവർ രക്ഷിച്ചു. എന്നാൽ രക്ഷിക്കാത്ത ആളുകളുണ്ട്. മലയാളി ആർട്ടിസ്റ്റുകൾ എല്ലാവരും നന്നായി സഹകരിക്കും. തമിഴിലെ ​ഗീത എന്ന നടിയുണ്ട്. അവർ നല്ല ആർട്ടിസ്റ്റാണ്. അവർക്ക് അടുത്ത സീനിലേക്കുള്ള ഡ്രസ് സെലക്ട് ചെയ്യണം. ക്യാമറാമാനും ഡയരക്ടറും കൂടെ സെലക്ട് ചെയ്യും.

Geetha

കോസ്റ്റ്യൂമർ മൂന്ന് നാല് സാരികൾ കാണിച്ചു. ഈ സാരി കൊടുക്കൂ എന്ന് എന്നോട് പറഞ്ഞു. ഞാൻ ശരിയെന്ന് പറഞ്ഞു. അടുത്ത സീനിന് ഈ സാരിയാണ് സംവിധായകൻ സെലക്‌ട് ചെയ്തതെന്ന് ​ഗീതയോട് പറഞ്ഞപ്പോൾ ഈ സാരി കൊള്ളില്ല, കളറില്ല, മറ്റേ സാരി മതിയെന്ന് നടി. അവർ സെലക്ട് ചെയ്ത സാരിയാണെന്ന് പറഞ്ഞപ്പോൾ ഞാൻ സംവിധായകനോട് പറഞ്ഞോളാം എന്ന് ​ഗീത. അവർ വേറെ സാരിയുടുത്തു. ലാൽ സാറുമായുള്ള സീനാണ്. ആർട്ടിസ്റ്റ് റെഡിയാണെങ്കിൽ വിളിച്ചോളാൻ എന്നോട് പറഞ്ഞു. ഞാനിവരെ ചെന്ന് വിളിച്ചു. വന്നയുടനെ ഡയരക്ടർ എന്നെ നോക്കി ഒറ്റ ചൂടാകൽ. നന്ദുവിനോട് ഈ സാരിയാണോ കൊടുക്കാൻ പറഞ്ഞത്, ഞാൻ കാണിച്ച് തന്ന സാരിയില്ലേ അതെന്താ കൊടുക്കാത്തതെന്ന് ചോദിച്ചു.

Nandhu  Geetha  Urvashi

ഞാൻ ​ഗീതയെ നോക്കിയപ്പോൾ ഒന്നും പറയല്ലേ എന്ന് മുഖം കൊണ്ട് കാണിച്ചു. സർ പറഞ്ഞ സാരിയാണ്, കൊടുത്തത്, പക്ഷെ അവർ അതിടില്ലെന്ന് പറഞ്ഞെന്ന് ഞാൻ. പക്ഷെ അവരോട് ചൂടായില്ല. പോയി ആ സാരി മാറൂ എന്ന് സംവിധായകൻ പറഞ്ഞു. ​ഗീത പുറത്തിറങ്ങിയിട്ട് എന്നെ വിളിച്ചു. എന്തിനാണ് എന്നെ കൊലയ്ക്ക് കൊടുക്കുന്നതെന്ന് ചോദിച്ചു. ചീത്ത വിളി ഞാൻ കേൾക്കണോ എന്ന് താൻ തിരിച്ച് ചോദിച്ചെന്നും നന്ദു ഓർത്തു.

അതേസമയം ​ഗീതയുമായി തനിക്ക് പിന്നീട് പ്രശ്നമൊന്നും ഉണ്ടായിട്ടില്ലെന്നും നന്ദു പറയുന്നുണ്ട്. പിണങ്ങിയൊന്നുമില്ല. അതൊക്കെ ആ സമയത്ത് തീർന്നു. അമേരിക്കയിലാണവർ. എത്രയോ നാളുകൾക്ക് ശേഷം അവരെ അവിടെ വെച്ച് ഒരു പടത്തിന്റെ ഷൂട്ടിം​ഗ് സെറ്റിൽ വെച്ച് കണ്ടു. വലിയ സ്നേഹമായിരുന്നു. ഇപ്പോഴും മെസേജൊക്കെ അയക്കും. അന്നങ്ങനെ സംഭവിച്ചെന്നേയുള്ളൂയെന്നും നന്ദു വ്യക്തമാക്കി.

More from Filmibeat

Read more about: geetha urvashi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X