അമ്മയുടെ പാട്ടുകള്‍ ഒരുപാട് അന്വേഷിച്ചു, അത് കിട്ടിയിരുന്നെങ്കില്‍ എനിക്ക് സ്വരമെങ്കിലും കേള്‍ക്കാമായിരുന്നു

By Midhun Raj

മലയാളത്തില്‍ സഹനടനായുളള വേഷങ്ങളിലൂടെ തിളങ്ങിയ താരമാണ് നന്ദു. കോമഡി റോളുകള്‍ക്കൊപ്പം സീരിയസ് കഥാപാത്രങ്ങളും ചെയ്ത് നടന്‍ ഇന്‍സ്ട്രിയില്‍ സജീവമായിരുന്നു. 1986ല്‍ പുറത്തിറങ്ങിയ സര്‍വ്വകലാശാല എന്ന ചിത്രത്തിലൂടെയായിരുന്നു നന്ദുവിന്റെ അരങ്ങേറ്റം. കോളേജ് കുമാരനായി സിനിമയില്‍ എത്തിയ നടന്‍ 30 വര്‍ഷത്തിലധികമായി മലയാളത്തിലുണ്ട്. തുടക്കകാലത്ത് ചെറിയ വേഷങ്ങളില്‍ ആണ് കൂടുതല്‍ അഭിനയിച്ചതെങ്കിലും പിന്നീട് പ്രാധാന്യമുളള കഥാപാത്രങ്ങള്‍ നന്ദുവിന് ലഭിച്ചു.

മമ്മൂട്ടി, മോഹന്‍ലാല്‍ ഉള്‍പ്പെടെയുളള സൂപ്പര്‍താരങ്ങളുടെ സിനിമകളിലെല്ലാം ശ്രദ്ധേയ വേഷങ്ങളില്‍ നന്ദു അഭിനയിച്ചു. കഴിഞ്ഞ വര്‍ഷം ലൂസിഫര്‍, അതിരന്‍, പട്ടാഭിരാമന്‍, പൊറിഞ്ചു മറിയം ജോസ് തുടങ്ങിയ സിനിമകളിലും നന്ദു ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി ഭാഷകളിലും നന്ദു അഭിനയിച്ചു.

അതേസമയം ജനിച്ചു

അതേസമയം ജനിച്ചു കുറച്ചുനാളുകള്‍ക്കുളളില്‍ തന്നെ അമ്മയെ നഷ്ടപ്പെട്ട താരമാണ് നന്ദു. ഇതേ കുറിച്ച് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നടന്‍ മനസുതുറന്നിരുന്നു. ഞാന്‍ ജനിച്ച് കൃത്യം അറുപതാം ദിവസം എന്റെ അമ്മ സുകുമാരി മരിച്ചു. പ്രസവത്തെ തുടര്‍ന്നുളള സങ്കീര്‍ണതകളായിരുന്നു കാരണം.

മരിക്കുംമുന്‍പ് എന്നെ സ്വന്തം

മരിക്കുംമുന്‍പ് എന്നെ സ്വന്തം അനുജത്തിയുടെ കൈകളില്‍ എല്‍പ്പിച്ചു. അവരാണ് എന്നെ വളര്‍ത്തിയത്. നന്ദു പറയുന്നു. സ്വാതി തിരുനാള്‍ സംഗീത കോളേജില്‍ അധ്യാപികയായിരുന്നു അമ്മ. തിക്കുറിശ്ശിയുടെ സ്ത്രീ എന്ന സിനിമയില്‍ അമ്മ നാല് പാട്ടുകള്‍ പാടിയിട്ടുണ്ട്. ആ പാട്ടുകള്‍ ഞാന്‍ ഒരുപാട് അന്വേഷിച്ചു കിട്ടിയിട്ടില്ല.

അതൊന്നു കിട്ടിയിരുന്നെങ്കില്‍

അതൊന്നു കിട്ടിയിരുന്നെങ്കില്‍ എനിക്ക് അമ്മയുടെ സ്വരമെങ്കിലും കേള്‍ക്കാമായിരുന്നു. കോഴിക്കോട് വെച്ചായിരുന്നു അച്ഛന്റെ മരണം. ഞാന്‍ ചെന്നപ്പോള്‍ ആശുപത്രി അധികൃതര്‍ 120 രൂപ എന്നെ ഏല്‍പ്പിച്ചു. അച്ഛന്റെ പഴ്‌സില്‍ ഉണ്ടായിരുന്ന പണം, എന്റെ ഓര്‍മ്മയില്‍ അച്ഛന്‍ എനിക്കായി കരുതിയിരുന്ന സമ്പാദ്യം. നന്ദു പറയുന്നു.

വിജയലക്ഷ്മി എന്നാണ്

വിജയലക്ഷ്മി എന്നാണ് കുഞ്ഞമ്മയുടെ പേര്. എനിക്ക് പത്ത് വയസുളളപ്പോഴാണ് കുഞ്ഞമ്മയ്ക്ക് ഒരു മകള്‍ പിറക്കുന്നത്. എന്റെ ഒരെയൊരു പെങ്ങള്‍ ലക്ഷ്മി, അവളിപ്പോള്‍ ഖത്തര്‍ എയര്‍വേഴ്‌സില്‍ ജോലി ചെയ്യുന്നു. എന്റെ അച്ഛന്‍ കൃഷ്ണന്‍ തമിഴ് ബ്രാഹ്മണനായിരുന്നു. തമിഴില്‍ നായകനായും ഉപനായകനായും അഭിനയിച്ചിട്ടുണ്ട്. അഭിമുഖത്തില്‍ നന്ദു പറഞ്ഞു.

Recommended Video

Mohanlal become the most tweeted mallu actor of 2020
അതേസമയം മോഹന്‍ലാലിന്റെ തന്നെ

അതേസമയം മോഹന്‍ലാലിന്റെ സ്പിരിറ്റ് എന്ന ചിത്രത്തിലെ കഥാപാത്രം നന്ദുവിന്റെതായി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. രഞ്ജിത്ത് സംവിധാനം ചെയ്ത സിനിമയില്‍ ശ്രദ്ധേയ പ്രകടനമാണ് നടന്‍ കാഴ്ചവെച്ചിരുന്നത്. മോഹന്‍ലാലിനൊപ്പം നിരവധി സിനിമകളിലാണ് നന്ദു അഭിനയിച്ചത്. കൂടാതെ മോളിവുഡില്‍ലെ നിരവധി മുന്‍നിര സംവിധായകരുടെ സിനിമകളിലും നന്ദു ഭാഗമായിരുന്നു. മലയാളത്തില്‍ മരക്കാര്‍ അറബിക്കടലിന്റെ സിംഹമാണ് നന്ദുവിന്‌റെ പുതിയ ചിത്രം. ബിഗ് ബഡ്ജറ്റ് ചിത്രത്തില്‍ കുതിരവട്ടത്ത് നായര്‍ എന്ന കഥാപാത്രത്തെയാണ് നടന്‍ അവതരിപ്പിക്കുന്നത്.

Read more about: nandu
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X