For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നിന്റെയൊക്കെ സമയമാടാ; ഞാനൊക്കെ ചോദിച്ചപ്പോൾ...; മമ്മൂട്ടിയുടെ മൂഡ് നോക്കി സംസാരിക്കണമെന്ന് നന്ദു

  |

  മലയാള സിനിമയിൽ സഹനടൻ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ നടനാണ് നന്ദു. 30 വർഷത്തിലേറെയായി സിനിമാ രം​ഗത്തുള്ള നന്ദുവിന്റെ കരിയറിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് സ്പരിറ്റ് എന്ന സിനിമയിലേ വേഷം ആണ്. ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള സൈമ പുരസ്കാരവും നന്ദുവിന് ലഭിച്ചിരുന്നു. പ്രിയദർശന്റെ നിരവധി സിനിമകളിൽ നന്ദു അഭിനയിച്ചിട്ടുണ്ട്.

  Also Read: 'എന്റെ ജീവന്റെ പാതിയായി ചന്തു വന്നിട്ട് ഒരു വര്‍ഷം'; വിവാഹ വാർഷികം ആഘോഷിച്ച് ടോഷും ചന്ദ്രയും, പോസ്റ്റ് വൈറൽ

  ഇപ്പോഴിതാ നടൻ മമ്മൂട്ടിയെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് നന്ദു. ചരിത്രം എന്ന സിനിമയിൽ അഭിനയിച്ചപ്പോഴുള്ള അനുഭവമാണ് നടൻ പങ്കുവെച്ചത്.

  'ബിയർ കുടിക്കുന്ന ഒരു ഷോട്ട് ഉണ്ടായിരുന്നു. ഒറിജിനൽ ബിയർ കാണിക്കണം. പൊട്ടിക്കുമ്പോൾ പത വരണ്ടേ. ഡ്രിങ്ക്സ് ഒക്കെ കാണിക്കുമ്പോൾ പണ്ട് കട്ടൻ ചായ ആയിരുന്നു. പിന്നെ കാെക്കകോള ആയി. ഇപ്പോൾ ആപ്പിൾ ഫിസ് ആയി. പക്ഷെ ബിയർ പൊട്ടിച്ചിട്ട് പത വരണമെങ്കിൽ ഒറിജിനൽ ആയിരിക്കണം. ഞങ്ങൾ കുടിച്ച് കൊണ്ടിരിക്കുമ്പോൾ മമ്മൂക്ക വരുന്ന ഷോട്ട് ആണ്. ഇത് ഒറിജിനൽ ബിയർ ആണോയെന്ന് ചോദിച്ചു'

  Also Read: നിങ്ങൾ സ്‌ക്രീനിൽ കാണുന്ന ആളല്ല ശരിക്കും റിമി ടോമി!, വീട്ടിൽ മറ്റൊരാളാണ്; മുക്ത പറഞ്ഞത്

  'ആദ്യമായാണ് അദ്ദേഹത്തെ കാണുന്നത്. ഒറിജിനൽ ബിയർ ആണെന്ന് ഞാൻ പറഞ്ഞു. വർഷം കുറെ ആയെടെ ഞാൻ സിനിമയിൽ അഭിനയിക്കാൻ തുടങ്ങിയിട്ട്. ഇന്നേ വരെ ഒരു ബിയർ എനിക്ക് കിട്ടിയിട്ടില്ലെന്ന് പറഞ്ഞു. നിന്റെ എത്രമാത്രെ പടം ആണെന്ന് ചോദിച്ചു. രണ്ടാമത്തെ പടം എന്ന് പറഞ്ഞു. നിന്റെയൊക്കെ സമയമാടാ, നമ്മളൊക്കെ ചോദിച്ചാൽ കാടി വെള്ളം കലക്കിത്തരും. പുള്ളി തമാശ പറഞ്ഞതായിരുന്നു. അപ്പോഴാണ് അദ്ദേഹത്തെ അടുത്ത് സംസാരിക്കാൻ അവസരം കിട്ടിയത്'

  'സ്നേഹം ഉണ്ടെങ്കിലും അത് ഓപ്പണായി വാരി വിതറി കാണിക്കുനന ആളല്ല. അദ്ദേഹത്തിന്റെ മൂഡ് ഈ നിമിഷത്തിൽ എന്താണെന്ന് അറിഞ്ഞിട്ടേ അദ്ദേഹത്തിന്റെയടുത്ത് പോയിരിക്കൂ. അണ്ണാ സുഖം തന്നെയാണോ എന്ന് ചോദിച്ചാൽ എണീച്ച് പോടാ എന്ന് പറയും. കറക്ട് ആ മൂഡിൽ ചെന്നിരുന്നാൽ തമാശയൊക്കെ പറഞ്ഞ് ലോക കാര്യങ്ങളൊക്കെ സംസാരിക്കും,' നന്ദു പറഞ്ഞു.

  റോഷാക്ക് ആണ് മമ്മൂട്ടിയുടെ ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത സിനിമ. സൈക്കോ ത്രില്ലർ വിഭാ​ഗത്തിൽ പെടുന്ന സിനിമയ്ക്ക് മികച്ച പ്രേക്ഷക പ്രതികരണം ആണ് ലഭിച്ചത്. മമ്മൂട്ടിയെ കൂടാതെ ബിന്ദു പണിക്കർ, ജ​ഗദീഷ്, ​ഗ്രേസ് ആന്റണി, ഷറഫുദ്ദീൻ, കോട്ടയം നസീർ തുടങ്ങിയവരാണ് സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മമ്മൂട്ടി തന്നെയായിരുന്നു സിനിമ നിർമ്മിച്ചത്.

  കാതൽ ആണ് മമ്മൂട്ടിയുടെ ചിത്രീകരണം നടന്ന് കൊണ്ടിരിക്കുന്ന സിനിമ. ചിത്രത്തിൽ ജ്യോതിക ആണ് നായിക ആയിട്ടെത്തുന്നത്. ജിയോ ബേബി ആണ് സിനിമയുടെ സംവിധായകൻ. നൻപകൽ നേരത്ത് മയക്കം, ബിലാൽ തുടങ്ങി നിരവധി മമ്മൂട്ടി സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.

  71 കാരനായ മമ്മൂട്ടി കരിയറിലെ മികച്ച സിനിമകൾ ചെയ്യുന്ന കാലഘട്ടമാണിതെന്നാണ് ആരാധകർ പറയുന്നത്. ഉണ്ട, പുഴു തുടങ്ങി വ്യത്യസ്തമായ നിരവധി സിനിമകളിൽ മമ്മൂട്ടി ഇക്കഴിഞ്ഞ വർഷങ്ങളിൽ അഭിനയിച്ചു.

  Read more about: mammootty
  English summary
  Actor Nandu About His Experience With Mammootty; Shares An Incident With The Actor
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X