സുഹൃത്തിന്റെ മകളുമായി പ്രണയത്തിലായി; ഒടുവില്‍ വിവാഹവും, ഭാര്യ കവിതയെ പരിചയപ്പെട്ടതിനെ കുറിച്ച് നടന്‍ നന്ദു
നന്ദു മലയാള സിനിമയില്‍ അഭിനയിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷം ഒരുപാട് ആയെങ്കിലും ശ്രദ്ധേയമായ വേഷം ചെയ്ത് തുടങ്ങിയിട്ട് അധികമായില്ല. നായകന്റെ കൂട്ടുകാരനും മറ്റുമായി അഭിനയിച്ചിരുന്ന നന്ദുവിന് അഭിനയ പ്രാധന്യമുള്ള വേഷങ്ങളാണ് ഇപ്പോള്‍ ലഭിക്കുന്നത്. ഓരോ കഥാപാത്രവും വേറിട്ട് നിര്‍ത്താന്‍ താരത്തിന് സാധിക്കാറുമുണ്ട്.
ഏറ്റവും പുതിയതായി മോഹന്‍ലാലിന്റെ ആറാട്ട് എന്ന സിനിമയില്‍ അഭിനയിക്കാന്‍ ഒരുങ്ങുകയാണ് താരം. ഒപ്പം സുഹൃത്തിന്റെ മകളുമായി പ്രണയത്തിലായതിനെ കുറിച്ചും തന്റെ വിവാഹത്തെ കുറിച്ചുമൊക്കെ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നന്ദു തുറന്ന് പറഞ്ഞിരുന്നു. അത് മാത്രമല്ല ലോക്ഡൌണിൽ താടിയും മുടിയും നീട്ടി വളര്‍ത്തിയ പുതിയ ലുക്കിന് പിന്നിലെ കാരണത്തെ കുറിച്ചും താരം പറഞ്ഞ വാക്കുകൾ വൈറലാവുകയാണ്.

സിനിമയില്‍ നിന്നും എന്ത് നേടിയെന്ന് ചോദിച്ചാല്‍ ഞാന്‍ സംതൃപ്തനാണ്. ഒരു കുടുംബമുണ്ട്. അത്യാവശ്യം ആളുകള്‍ തിരിച്ചറിയുന്നുണ്ട്. അതൊക്കെയാണ് വലിയ കാര്യങ്ങള്‍. ഭാര്യ കവിതയും രണ്ട് മക്കളും അടങ്ങുന്നതാണ് കുടുംബം. മകള്‍ നന്ദിത, മകന്‍ കൃഷാല്‍. തന്റേത് ഒരു പ്രണയ വിവാഹമായിരുന്നുവെന്നാണ് നന്ദു പറയുന്നത്. 'അഹം' എന്ന സിനിമയില്‍ ഞാന്‍ അസിസ്റ്റന്റായി ചെയ്യുന്നു. ചിത്രത്തില്‍ ഒരു ഡോക്ടറുടെ വേഷമുണ്ട്. നടന്‍ മോഹന്‍ലാലാണ് തന്റെ സുഹൃത്തായ കൃഷ്ണകുമാര്‍ മദ്രാസിലുണ്ടെന്ന് പറയുന്നത്. അങ്ങനെ അദ്ദേഹം വന്ന് അഭിനയിച്ചിട്ട് പോയി.

അദ്ദേഹത്തിന് ഒരു ആയൂര്‍വേദ മരുന്ന് ഫാക്ടറിയാണ്. ഞങ്ങള്‍ നല്ല സുഹൃത്തുക്കളായി. മദ്രാസില്‍ പോകുമ്പോള്‍ എന്നെ വിട്ടിലേക്ക് വിളിക്കും. ആഹാരം കഴിക്കും. അങ്ങനെ ആ സൗഹൃദം വളര്‍ന്നു. അദ്ദേഹത്തിന്റെ മകളാണ് കവിത. സുഹൃത്തിന്റെ മകളെ പ്രേമിച്ചത് ശരിയായോ എന്ന് ചോദിച്ചാല്‍ ഞങ്ങളങ്ങ് പ്രേമിച്ചു. അത്രേയുള്ളു ഉത്തരം. സൗഹൃദങ്ങള്‍ക്ക് വില കൊടുക്കുന്ന ആളാണ് ഞാന്‍. അത് അദ്ദേഹത്തിനുമറിയാം.

ചിറ്റപ്പന്‍ മരിച്ചതിന് ശേഷം ഞാന്‍ പിതൃസ്ഥാനത്ത് കാണുന്നത് കവിതയുടെ അച്ഛനെയാണ്. അദ്ദേഹം ഒരു വാക്ക് പറഞ്ാല്‍ എന്റെ ജീവിതത്തിലെ അവസാന വാക്ക് അതാണ്. മദ്രാസിലെ ഫാക്ടറി ഉപേക്ഷിച്ച് അദ്ദേഹം ഇപ്പോള്‍ തിരുവനന്തപുരത്ത് സെറ്റില്‍ ചെയ്തു. ജീവിതം ബാങ്ക് പോലെയാണെന്നാണ് നന്ദു പറയുന്നത്. അത്യാവശ്യം ബാലന്‍സ് ഉണ്ടെങ്കില്‍ ബഹുമാനം കിട്ടും. അവിടുത്തെ ജീവനക്കാര്‍ നമ്മളെ നോക്കി ചിരിക്കും. എന്നാല്‍ ബാലന്‍സ് പൂജ്യം ആണെങ്കില്‍ അവര്‍ കണ്ട ഭാവം പോലും നടിക്കില്ല. അതുപോലെയാണ് ജീവിതവും.
Recommended Video

അടുത്തിടെ ഏറ്റവുമധികം ചര്‍ച്ചയായത് നന്ദുവിന്റെ നീണ്ട മുടിയും താടിയുമായിരുന്നു. അതിന് പിന്നിലെ കാര്യവും താരം പറഞ്ഞു. ലോക്ഡൗണിനൊപ്പം വളര്‍ന്ന് വലുതായതാണ് താടി. മീശ മിനുഖ്ഖി ഇരുന്നിട്ടും കാര്യമൊന്നുമില്ലല്ലോ. ആ ചിന്തയ്‌ക്കൊപ്പം മുടി കൂടിയായപ്പോള്‍ താടിയും മീശയുമങ്ങ് വളര്‍ന്നു. പുതിയ ലുക്ക് കണ്ടപ്പോള്‍ കൊള്ളാല്ലോ എന്ന് ലാലേട്ടന്‍ പറഞ്ഞു. മോഹന്‍ലാലിന്റെ ആറാട്ട് എന്ന ചിത്രത്തില്‍ ഇതേ ഗെറ്റപ്പിലാണ് ഞാന്‍ അഭിനയിക്കുന്നതെന്നും നന്ദു വ്യക്തമാക്കുന്നു.


Click it and Unblock the Notifications











