താങ്കളുടെ ട്രെയിനിങ്ങ് കാണാനുണ്ട്, പൃഥ്വിയുടെ ട്രെയിനറോട് ടിപ്സ് ചോദിച്ച് യുവതാരം!

സോഷ്യൽ മീഡിയയിലേയും സിനിമ കോളങ്ങളിലേയും ഇപ്പോഴത്തെ ചർച്ച വിഷയം നടൻ പൃഥ്വിരാജിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റാണ്. ജോര്‍ദാനില്‍ നിന്നും തിരിച്ചെത്തിയ താരം, ക്വാറന്റൈനില്‍ മിനി ജിം ഒരുക്കി ശരീരഭാരം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ്. ഇതിന്റെ ചിത്രങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. നടന്‍ ദുല്‍ഖര്‍ സല്‍മാനെ ടാഗ് ചെയ്തു കൊണ്ടായിരുന്നു പൃഥ്വിയുടെ പോസ്റ്റ്. ഇത് സോഷ്യൽ മീഡിയയിൽ വൈറലും ആയിരുന്നു. താരത്തിനെ കഠിന പ്രയത്നത്തിനെ പ്രശംസിച്ച് ദുൽഖർ ഉൾപ്പടെയുള്ള താരങ്ങൾ രംഗത്തെത്തുകയും ചെയ്തിരുന്നു.

 Prithviraj

ഇപ്പോഴിത പൃഥ്വിയേയും അദ്ദേഹത്തിന്റെ ട്രെയിനറേയും പുകഴ്ത്തി യുവതാരം നന്ദു. പൃഥ്വിരാജ് സുകുമാരൻ, ഹാറ്റ്സോഫ്. എൻ്റെ അറിവിൽ ഇത്ര ആത്മാർത്ഥതയോടെ തൻ്റെ ജോലിക്കായി പ്രവർത്തിക്കുന്ന മറ്റൊരു വ്യക്തി ഇല്ല. അജിത്ത് ബാബുവിന് ആശംസകൾ. താങ്കളുടെ ട്രെയിനിങ്ങ് അദ്ദേഹത്തിൻറെ ശരീരത്തിൽ കാണാനുണ്ട്. ഞങ്ങൾക്കു കൂടി കുറച്ച് ടിപ്സ് തരുമെന്ന് പ്രതീക്ഷിക്കുന്നു. നന്ദുഫേസ്ബുക്കിൽ കുറിച്ചു. അയ്യപ്പനും കോശിയും എന്ന ചിത്രത്തിൽ പൃഥ്വിയുടെ അനിയനായി നന്ദു എത്തിയിരുന്നു. യുവതാരത്തിന്റെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

ഇന്ന് രാവിലെയായിരുന്നു പൃഥ്വി തന്റെ പുതിയ ചിത്രം പങ്കുവെച്ച് രംഗത്തെത്തിയത്. ആടുജീവിതത്തിന്റെ ഭാഗമായുള്ള അവസാന രംഗങ്ങള്‍ കൂടി ഷൂട്ട് ചെയ്തിട്ട് ഒരു മാസം കഴിഞ്ഞു. നഗ്നമായ ശരീരം പ്രദര്‍ശിപ്പിച്ചു കൊണ്ടുള്ള രംഗങ്ങളായിരുന്നു അവ. ഷൂട്ടിന്റെ അവസാന ദിവസം എന്റെ ശരീരത്തിലെ കൊഴുപ്പിന്റെ അളവ് അപകടകരമാം വണ്ണം കുറഞ്ഞു. അതിനു ശേഷം ഒരുമാസത്തെ കഠിനപ്രയത്നം കൊണ്ട് ദാ ഇപ്പോള്‍ ഈ കാണുന്ന പരുവത്തിലെത്തി.

എന്റെ ആ മെലിഞ്ഞു ശോഷിച്ച രൂപം കണ്ടിട്ടുള്ള ക്രൂ അംഗങ്ങള്‍ക്ക് അത്ഭുതമാകും ഇപ്പോഴുള്ള എന്നെ കണ്ടാല്‍. ആ ദിവസത്തിനു ശേഷം എന്റെ ശരീരവും ആരോഗ്യവും പൂര്‍വസ്ഥിതിയിലാവും വരെ കാത്തിരുന്ന എന്റെ ട്രെയ്നര്‍ അജിത് ബാബുവിനും ഷൂട്ട് അതിനനുസരിച്ച് പ്ലാന്‍ ചെയ്തതിന് ബ്ലെസി ചേട്ടനും ഒരുപാട് നന്ദി.. ഓര്‍മ്മിക്കുക.. മനുഷ്യശരീരത്തിന് പരിമിതികളുണ്ട്. മനുഷ്യ മനസ്സിനില്ലല്ലോ. ദുൽഖറിനെ ടാഗ് ചെയ്തുകൊണ്ട് പൃഥ്വി കുറിച്ചു.അങ്ങനെ അത് നടന്നു എന്നും ഇനി തടിവെക്കുകയാണ് വേണ്ടതെന്നും ദുല്‍ഖർ ഇതിന് മറുപടിയും നൽകിയിരുന്നു.നിങ്ങള്‍ നജീബിനെ അവതരിപ്പിക്കാനല്ലെ പോയത് എന്നായിരുന്നു പ്രിയതമ സുപ്രിയയുടെ കമന്റ്. താരപത്നിയുടെ കമന്റ് സോഷ്യൽ മീഡിയയിൽ ചിരി പടത്തിയിരുന്നു. താരങ്ങളായ ടൊവിനോ തോമസ്, കാളിദാസ് ജയറാം, സാനിയ ഇയ്യപ്പന്‍ തുടങ്ങിയവരൊക്കെ ചിത്രത്തിന് കമന്റുകളുമായി എത്തിയിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X