ഞാൻ ജനിച്ച് കൃത്യം അറുപതാം ദിവസം അമ്മ പോയി, ബാല്യകാലത്തെ കുറിച്ച് നടൻ നന്ദു
കഥാപാത്രത്തിന്റെ വലുപ്പ ചെറുപ്പം നോക്കാതെ തന്നെ തേടിയെത്തുന്ന കഥാപാത്രങ്ങൾ ഇരു കൈകളു നീട്ടി സ്വീകരിക്കുന്ന നടനാണ് നന്ദു. 1986 ൽ മോഹൻലാൽ ചിത്രമായ സര്‍വ്വകലാശാലയിലൂടെ സഹനടനായിട്ടാണ് നന്ദു വെള്ളിത്തിരയിൽ എത്തുന്നത്. പിന്നീട് ചെറുതും വലതുമായ ചിത്രങ്ങൾ നടനെ തേടിയെത്തുകയായിരുന്നു. തന്നെ തേടി എത്തിയ എല്ലാ കഥാപാത്രങ്ങളേയും താരം ഇരു കൈകളും നീട്ടി സ്വീകരിക്കുകയായിരുന്നു.

മോഹൻലാൽ ചിത്രത്തിലൂടെ സിനിമയിൽ എത്തിയ നന്ദു പ്രേക്ഷകരെ ഞെട്ടിപ്പിച്ചതും മറ്റൊരു മോഹൻലാൽ ചിത്രത്തിലൂടെയായിരുന്നു. സ്പിരിറ്റ് എന്നചിത്രത്തിൽ അതുവരെ പ്രേക്ഷകർ കണ്ട നന്ദുവിനെയായിരുന്നില്ല കണ്ടത്. നടന്റെ പ്രകടനത്തിന് മികച്ച നടനുളള ഫിലിം ഫെയർ പുരസ്കാരം വരെ ലഭിച്ചിരുന്നു. സ്പിരിറ്റിന് ശേഷം മികച്ച ചിത്രങ്ങളായിരുന്നു നടനെ തേടിയെത്തിയത്. നന്ദുവിന്റെ സിനിമാ ജീവിതം മലയാളി പ്രേക്ഷകർക്ക് സുപരിചിതമാണ്. ഇപ്പോഴിത തന്റെ ബാല്യകാലത്തെ കുറിച്ച് മനസ് തുറക്കുകയാണ് താരം. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ബാല്യകാല ഓർമ പങ്കുവെച്ചത്.
ഞാൻ ജനിച്ച് കൃത്യം അറുപതാം ദിവസം എന്റെ അമ്മ സുകുമാരി മരിച്ചു. പ്രസവത്തെ തുടർന്നുള്ള സങ്കീർണതകളായിരുന്നു കാരണം. മരിക്കും മുന്‍പ് അമ്മ എന്നെ സ്വന്തം അനുജത്തിയുടെ കൈകളിലേൽപ്പിച്ചു. അവരാണ് എന്നെ വളർത്തിയത്. വിജയലക്ഷ്മി എന്നാണ് കുഞ്ഞമ്മയുടെ പേര്. എനിക്ക് പത്ത് വയസ്സുള്ളപ്പോഴാണ് കുഞ്ഞമ്മയ്ക്ക് ഒരു മകൾ പിറക്കുന്നത്. എന്റെ ഒരേയൊരു പെങ്ങൾ ലക്ഷ്മി. അവളിപ്പോൾ ഖത്തർ എയർവേസിൽ ജോലി ചെയ്യുന്നു.
സ്വാതി തിരുനാൾ സംഗീത കോളജിൽ അധ്യാപികയായിരുന്നു അമ്മ. തിക്കുറിശ്ശിയുടെ 'സ്ത്രീ'എന്ന സിനിമയിൽ അ മ്മ നാലു പാട്ടുകൾ പാടിയിട്ടുണ്ട്. ആ പാട്ടുകൾ ഞാൻ ഒരുപാട് അന്വേഷിച്ചു, കിട്ടിയില്ല. അതൊന്നു കിട്ടിയിരുന്നെങ്കിൽ എ നിക്ക് അമ്മയുടെ സ്വരമെങ്കിലും കേൾക്കാമായിരുന്നു. എന്റെ അച്ഛൻ കൃഷ്ണമൂർത്തി തമിഴ് ബ്രാഹ്മണനാ യിരുന്നു. തമിഴിൽ നായകനായും ഉപനായകനായും അഭിനയിച്ചിട്ടുണ്ട്. 'ത്യാഗി' എന്ന സിനിമയിൽ അച്ഛൻ നായകനായിരുന്നു. വി. എൻ ജാനകിയമ്മയായിരുന്നു നായിക.
Recommended Video
ഞാൻ ഒരിക്കൽ ജാനകിയമ്മയെ കാണാൻ പോയി എംജിആറിന്റെ വീട്ടിൽ. കൃഷ്ണമൂർത്തിയുടെ മകൻ എന്ന പരിഗണനയിൽ വലിയ സ്വീകരണമാണ് തന്നത്. അച്ഛനോടൊപ്പമുള്ള ഒരു സിനിമാ സ്റ്റില്ലും ഞാൻ അവർക്ക് സമ്മാനിച്ചു. കോഴിക്കോട് വച്ചായിരുന്നു അച്ഛന്റെ മരണം. ഞാൻ ചെന്നപ്പോൾ ആശുപത്രി അധികൃതർ 120 രൂപ എന്നെ ഏൽപ്പിച്ചു അച്ഛന്റെ പഴ്സിൽ ഉണ്ടായിരുന്ന പണം. എന്റെ ഓർമയിൽ അച്ഛൻ എനിക്കായി കരുതിയിരുന്ന സമ്പാദ്യം.


Click it and Unblock the Notifications











