മമ്മൂട്ടിയുടെ ഈ ചിത്രം എനിക്ക് റീമേക്ക് ചെയ്യണം, അതിന് കുറച്ച് പ്രായമാകണം; നാനി പറയുന്നു
നാന്‍ ഈ സിനിമയിലൂടെ മലയാളികളുടെ മനസ് കീഴടക്കിയ നടനാണ് നാനി എന്നറിയപ്പെടുന്ന ഘണ്ടാ നവീന്‍ ബാബു. അഷ്ട ചമ്മ എന്ന തെലുഗു ചിത്രത്തിലൂടെ സിനിമാ രംഗത്തെത്തിയ നാനിയുടെ കരിയറില്‍ വലിയ ബ്രേക്ക് നല്‍കിയ ചിത്രമായിരുന്നു മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്ത തെലുഗു ചിത്രം ഈഗ.തുടര്‍ന്ന് ജേഴ്‌സി, ശ്യാം സിംഗ റോയ്, ഹൈ നന്ന തുടങ്ങിയ ചിത്രങ്ങളില്‍ നായകനായി എത്തുകയും ശ്രദ്ധേയമായ പ്രകടനം കാഴ്ചവെക്കുകയും ചെയ്തു.
ശ്യാം സിംഗ റോയ് ബോക്‌സ് ഓഫീസില്‍ വലിയ വിജയം കൈവരിച്ചില്ലെങ്കിലും അതിലെ ശ്യാം സിംഗ റോയ് എന്ന കഥാപാത്രം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടുകയും നാനയുടെ അഭിനയത്തെ പ്രകീര്‍ത്തിക്കുകയും ചെയ്തിരുന്നു. ഗൗതം മേനോന്‍ സംവിധാനം ചെയ്ത നീതാനെ എന്‍ പൊന്‍വസന്തം തമിഴ് ചിത്രത്തിന്റെ റീമേക്ക് ആയ യെതോ വെള്ളിപോയിനിന്ദി മനസു എന്ന ചിത്രത്തിലെ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

സിനിമകള്‍ കാണുന്നത് ഒത്തിരി ഇഷ്ടമുള്ള നാനി മലയാളം സിനിമകളും കാണാറുണ്ട് എന്ന് പറയുകയാണ് റെഡ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തില്‍. തനിക്ക് മലയാള സിനിമകള്‍ ഇഷ്ടമാണെന്നും കാണാന്‍ ശ്രമിക്കാറുണ്ടെന്നും മലയാളത്തില്‍ അഭിനയിക്കാന് താത്പര്യമുണ്ടെന്നും നാനി അഭിമുഖത്തില്‍ പറഞ്ഞിരുന്നു. തനിക്ക് മമ്മൂട്ടി അഭിനയിച്ച ഒരു മലയാള ചിത്രം തെലുഗുവിലേക്ക് റീമേക്ക് ചെയ്യാന്‍ താത്പര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇപ്പോള്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്.
അമല്‍ നീരദിനൊപ്പം പ്രവര്‍ത്തിക്കാന്‍ താത്പര്യമുണ്ട്. അദ്ദേഹത്തിന്റെ സിനിമകള്‍ എനിക്ക് ഒത്തിരി ഇഷ്ടമാണ്. ലിജോ ജോസ് പെല്ലിശ്ശേരി, അദ്ദേഹം ഭീകരനാണ്, അല്‍ഫോന്‍സ് പുത്രനും അടിപൊളിയാണ്. ഭീഷ്മ പര്‍വ്വം തീയേറ്ററില്‍ പോയി കണ്ടതാണ്. എന്നെ സംബന്ധിച്ചിടത്തോളം മോഹന്‍ലാലിന്റെ ലൂസിഫര്‍ എത്രത്തോളം തിയേറ്റര്‍ എക്‌സ്പീരിയന്‍സ് അര്‍ഹിക്കുന്നുണ്ടോ അതുപോലെ തന്നെ മമ്മൂട്ടിയുടെ സിനിമകള്‍ തിയേറ്റര്‍ എക്‌സ്പീരിയന്‍സ് അര്‍ഹിക്കുന്നതാണെങ്കില്‍ അതും പോയി കാണുമെന്നും നാനി പറയുന്നു.

'മലയാളത്തില്‍ നിന്ന് ഓഫറുകള്‍ വന്നിട്ടുണ്ട്. അത് പക്ഷെ ചെയ്യണം എന്ന ആഗ്രഹമുണ്ടെന്ന് പറഞ്ഞിട്ടുണ്ട്. പക്ഷെ അതിനുള്ള പ്ലാനിംഗ് ഒന്നും ഇതുവരെ നടന്നിട്ടില്ല. ഒരു മലയാള ചിത്രം തെലുഗുവിലേക്ക് റീമേക്ക് ചെയ്യാന്‍ ആഗ്രഹമുണ്ട്. അത് കുറച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞ് ഭീഷ്മ പര്‍വ്വം റീമേക്ക് ചെയ്യാനാണ് ആഗ്രഹിച്ചത്. പുള്ളിയുടെ ഇമേജ് കിട്ടണമെങ്കില്‍ എനിക്കും കുറച്ച് പ്രായമാകണമല്ലോ. എന്നിട്ടല്ലേ ചെയ്യാന്‍ പറ്റുകയുള്ളു,' നാനി അഭിമുഖത്തില്‍ പറഞ്ഞു.
തെലുങ്കില്‍ ദുല്‍ഖര്‍ സല്‍മാന് വേണ്ടി മണിരത്‌നം സര്‍ പറഞ്ഞിട്ട് ഡബ്ബ് ചെയ്തിരുന്നു. എനിക്ക് വേണ്ടി ഇവിടെ ഒരു സിനിമയില്‍ അദ്ദേഹം ഡബ്ബ് ചെയ്താല്‍ സന്തോഷമാണ് എന്നും നാനി പറഞ്ഞു. സിനിമകള്‍ പരാജയപ്പെടുമ്പോള്‍ തകര്‍ന്നു പോകാറില്ല. പകരം എന്തുകൊണ്ടാണ് അങ്ങനെ സംഭവിച്ചത് എന്ന് കൂടുതല്‍ ചിന്തിക്കുകയാണ് ചെയ്യുക. ശ്യാം സിംഗ റോയ് ഒരു ആവറേജ് സിനിമയായിരുന്നു. പക്ഷെ അത് ഓടിടിയില്‍ വന്നപ്പോള്‍ മലയാളികളും കണ്ടു. അത് എന്നോടുകൂടിയുള്ള സ്‌നേഹമാണെന്ന് കരുതുന്നതായും നാനി പറഞ്ഞു.


Click it and Unblock the Notifications











