'പണം പ്രശ്നമല്ല... മരുമക്കളാണ് എന്റെ സ്വത്തിന്റെ അവകാശികൾ'; തമിഴ് മരുമകളെ കുറിച്ച് നെപ്പോളിയൻ പറഞ്ഞത്!

പൊതുവെ സെലിബ്രിറ്റികളുടെ കുടുംബത്തിൽ വിവാഹമോ മറ്റ് എന്തെങ്കിലും ചടങ്ങുകളോ സംഭവിച്ചാൽ അതിനെക്കുറിച്ചുള്ള വാർത്തകൾ ആരാധകർ‌ക്കിടയിൽ‌ സംസാരവിഷയമാകും. അതുകൊണ്ട് തന്നെയാണ് ഒരു കാലത്ത് നായകനായും വില്ലനായും തെന്നിന്ത്യയിൽ നിറഞ്ഞ് നിന്നിരുന്ന നടൻ നെപ്പോളിയൻ്റെ മകൻ്റെ വിവാഹനിശ്ചയം സോഷ്യൽമീ‍ഡിയയിൽ ചർച്ചയായതും. നെപ്പോളിയൻ്റെ മകൻ രോഗിയാണെന്നിരിക്കെ അയാളുടെ വിവാഹം നടത്തി ഒരു പെൺകുട്ടിയുടെ ജീവിതം നശിപ്പിക്കുന്നത് എന്തിനാണെന്ന വിമർശനമാണ് മകന്റെ വിവാഹനിശ്ചയ ചിത്രങ്ങൾ പങ്കിട്ടപ്പോൾ നെപ്പോളിയനും കുടുംബവും ഏറ്റവും കൂടുതൽ കേട്ടത്.

സിനിമയിൽ വില്ലനായി അരങ്ങേറ്റം കുറിച്ച നെപ്പോളിയൻ പിന്നീട് നായകനായി അഭിനയിച്ച് നിരവധി ഹിറ്റ് ചിത്രങ്ങൾ നൽകി. എഴുപതിലധികം സിനിമകളിൽ നായകനായും സ്വഭാവ നടനായും അഭിനയിച്ചിട്ടുള്ള നെപ്പോളിയൻ ഇപ്പോൾ തമിഴ്‌നാട്ടിലെ മന്ത്രിയായ കെ.എൻ നെഹ്‌റുവിൻ്റെ അനന്തരവനാണ്.

Actor Napoleon

അഭിനയത്തിന് പുറമെ സംരംഭകന്‍ എന്ന നിലയിലും രാഷ്ട്രീയ നേതാവെന്ന നിലയിലും കഴിവ് തെളിയിച്ച വ്യക്തിമാണ് നെപ്പോളിയന്‍. എന്നാൽ മകൻ്റെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് രാഷ്ട്രീയവും സിനിമയും ഉപേക്ഷിച്ച് ഇപ്പോൾ നടൻ യുഎസിൽ സ്ഥിരതാമസമാക്കിയിരിക്കുകയാണ്. നെപ്പോളിയൻ അമേരിക്കയിൽ അറിയപ്പെടുന്ന വ്യവസായിയാണ്.

കൂടാതെ ജൈവകൃഷിയും പരിശീലിക്കുന്നു. നെപ്പോളിയനൊപ്പം ഭാര്യ ജയസുധയും ധനുഷ്, കുണാൽ എന്നീ രണ്ട് മക്കളും അമേരിക്കയിൽ സെറ്റിൽഡാണ്. താരത്തിന്റെ മൂത്തമകൻ ധനുഷിന് അപൂർവമായ മസ്കുലർ ഡിസ്ട്രോഫി എന്ന അസുഖമാണ്. എന്നാൽ ഈ അസുഖം ബാധിച്ചിട്ടും ധനുഷ് പഠിക്കുകയും താരത്തെ ബിസിനസിൽ സഹായിക്കുകയും ചെയ്യുന്നുണ്ട്. ധനുഷിന് ഇപ്പോൾ 25 വയസുണ്ട്.

അടുത്തിടെയാണ് നെപ്പോളിയൻ ധനുഷിന്റെ വിവാഹനിശ്ചയം ഭം​ഗിയായി നടത്തിയത്. തിരുനെൽവേലി മൂലക്കരപ്പട്ടി സ്വദേശി അക്ഷയയെയാണ് ധനുഷ് വിവാഹം കഴിക്കാൻ പോകുന്നത്. ധനുഷ് അമേരിക്കയില്‍ നിന്നും വധു തിരുനെല്‍വേലിയില്‍ നിന്നുമാണ് നിശ്ചയത്തില്‍ പങ്കെടുത്തത്. വിീഡിയോ കോള്‍ വഴിയായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം.

നെപ്പോളിയനും ഭാര്യയും തിരുനെല്‍വേലിയിലെത്തി ചടങ്ങില്‍ പങ്കെടുത്തു. മകനും മറ്റ് അടുത്ത ബന്ധുക്കളും അമേരിക്കയില്‍ നിന്നും ചടങ്ങില്‍ പങ്കുചേര്‍ന്നു. മകന്‍റെ ആരോഗ്യാവസ്ഥ കണക്കിലെടുത്താണ് വിമാനയാത്രയും മറ്റും ഒഴിവാക്കി നെപ്പോളിയന്‍ വീഡിയോ കോള്‍ വഴി നിശ്ചയം നടത്തിയത്. നെപ്പോളിയൻ ഇപ്പോൾ മകൻ്റെ വിവാഹം ഭം​ഗിയാക്കുന്നതുമായി ബന്ധപ്പെട്ട തിരക്കിലാണ്. എന്നാൽ നെപ്പോളിയൻ്റെ മകൻ്റെ വിവാഹ നിശ്ചയത്തെ പലരും വിമർശിക്കുന്നുണ്ട്.

Actor Napoleon

തൻ്റെ മകന് വിവാഹ ജീവിതം നയിക്കാൻ കഴിയില്ലെന്നറിഞ്ഞിട്ടും നെപ്പോളിയൻ ഒരു സ്ത്രീയുടെ ജീവിതം നശിപ്പിക്കുകയാണെന്നാണ് പലരും കുറ്റപ്പെടുത്തുന്നത്. പണത്തിന് വേണ്ടിയാണ് അക്ഷയ ധനുഷിനെ വിവാഹം ചെയ്യുന്നതെന്നാണ് മറ്റ് ചിലരുടെ സംസാരം. എന്നാൽ ധനുഷും അക്ഷയയും വീഡിയോ കോളിലൂടെ സംസാരിച്ച് ധാരണയായതിന് ശേഷമാണ് വിവാഹം നിശ്ചയിച്ചതെന്ന് നെപ്പോളിയനോട് അടുത്ത വൃത്തങ്ങൾ പറയുന്നു.

മാത്രമല്ല മകന് എന്തിനാണ് തമിഴ്നാട്ടുകാരിയെ മരുമകളായി തിരഞ്ഞെടുത്തതെന്നും നെപ്പോളിയൻ വെളിപ്പെടുത്തി. ഇതിൻ്റെ വീഡിയോ ഇൻ്റർനെറ്റിൽ വൈറലായിരിക്കുകയാണ്. കടൽ കടന്നെങ്കിലും തമിഴും തമിഴ്നാട് ഞാൻ മറന്നിട്ടില്ല. മക്കളെ തമിഴ് സംസ്‌കാരത്തോടെ വളർത്തിയ ഞാൻ ഏത് നാട്ടിലായാലും എൻ്റെ കുടുംബത്തിലെ മരുമകൾ തമിഴ്നാട് പെണ്ണായിരിക്കണമെന്ന് ഉറപ്പിച്ചിരുന്നു.

പണവും എനിക്ക് പ്രധാനമല്ല. മരുമക്കളാണ് എന്റെ സ്വത്തിന്റെ അവകാശികൾ. അതുകൊണ്ടാണ് ഞാൻ ഒരു തമിഴ്നാട്ടുകാരിയെ എൻ്റെ മരുമകളാക്കിയത് എന്നാണ് നെപ്പോളിയൻ പറഞ്ഞത്. ധനുഷിന്‍റെ വിവാഹം കുറച്ച് മാസങ്ങള്‍ക്കുളളില്‍ തന്നെയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

വിവാഹത്തില്‍ തമിഴ് സിനിമാലോകത്തെയും രാഷ്ട്രീയ മേഖലയിലെയും പ്രമുഖരുടെ സാന്നിധ്യവും ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അതേസമയം തന്‍റെ നിശ്ചയത്തിന്‍റെ വിശേഷങ്ങള്‍ ധനുഷും സമൂഹമാധ്യമമായ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരുന്നു.

Read more about: actor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X