നെപ്പോളിയന്റെ മകന് കുടുംബ ജീവിതം സാധ്യമാകുമോ?; വധുവിനെ കണ്ടെത്തിയതിങ്ങനെ; ഡോക്ടർ പറയുന്നു
അടുത്തിടെയാണ് നടൻ നെപ്പോളിയന്റെ മകൻ ധനുഷിന്റെ വിവാഹ നിശ്ചയം കഴിഞ്ഞത്. അക്ഷയയെന്നാണ് താരപുത്രന്റെ വധുവിന്റെ പേര്. ധനുഷ് അമേരിക്കയിൽ നിന്നും വധു തിരുനെൽവേലിയിൽ നിന്നും വിവാഹ നിശ്ചയത്തിൽ പങ്കെടുത്തത്. വർഷങ്ങളായി അമേരിക്കയിലാണ് നെപ്പോളിയനും കുടുബവും താമസിക്കുന്നത്. മകൻ ധനുഷിന്റെ ആരോഗ്യ സ്ഥിതി കണക്കിലെടുത്താണ് നടൻ ഇന്ത്യയിൽ നിന്നും യുഎസിലേക്ക് താമസം മാറിയത്. നാലാം വയസിലാണ് ധനുഷിന് മസ്കുലർ ഡിസ്ട്രോഫി സ്ഥിരീകരിക്കുന്നത്.
ധനുഷിന്റെ വിവാഹ വാർത്ത ഇതിനോടകം ചർച്ചയായിട്ടുണ്ട്. ഭിന്നശേഷിക്കാരനായ ധനുഷ് വിവാഹം ചെയ്യുന്നതിനെക്കുറിച്ച് പല അഭിപ്രായങ്ങളും വന്നു. പണത്തിന് വേണ്ടിയായിരിക്കും പെൺകുട്ടി ഈ വിവാഹത്തിന് സമ്മതിച്ചെന്ന് വരെ അധിക്ഷേപങ്ങൾ വന്നു. എന്നാൽ ധനുഷും അക്ഷയയും വീഡിയോ കോളിലൂടെ പരസ്പരം സംസാരിച്ച ശേഷമാണ് വിവാഹം നിശ്ചയിച്ചത്. ധനുഷിന് വിവാഹ ജീവിതം സാധ്യമല്ല, പിന്നെ എന്തിന് വിവാഹമെന്ന ചോദ്യവും ഇതിനിടെ വന്നു.

ഇപ്പോഴിതാ ഇതേക്കുറിച്ച് ഒരു ഡോക്ടർ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. തിരുനെൽവേലിയിൽ നെപ്പോളിയൻ സ്ഥാപിച്ച മിയോപ്പതി ആശുപത്രിയിലെ ഡോക്ടർ ഡാനിയേലാണ് ഒരു യൂട്യൂബ് ചാനലിൽ ധനുഷിന്റെ ആരോഗ്യ സ്ഥിതിയെക്കുറിച്ചും വിവാഹത്തെക്കുറിച്ചും സംസാരിച്ചത്. നെപ്പോളിയൻ മകനെ വിവാഹം ചെയ്യിക്കണം എന്നുണ്ടെന്ന് പറഞ്ഞു. മാട്രിമോണിയിൽ രജിസ്റ്റർ ചെയ്തു. പിന്നീടാണ് അക്ഷയ എന്ന പെൺകുട്ടിയെക്കുറിച്ച് അറിയുന്നത്.
നെപ്പോളിയന്റെ ബന്ധുവിന്റെ ബന്ധുവാണ് പെൺകുട്ടി. രണ്ട് കുടുംബങ്ങൾക്കും പരസ്പരം അറിയാം. അവർ സംസാരിച്ച് വിവാഹം തീരുമാനിക്കുകയായിരുന്നെന്ന് ഡോക്ടർ പറയുന്നു. നെപ്പോളിയൻ നേരിട്ട് വന്ന് അക്ഷയയുമായി സംസാരിച്ചു. അക്ഷയ ധനുഷുമായി ഫോണിൽ സംസാരിച്ചു. രണ്ട് പേർക്കും ഇഷ്ടപ്പെട്ടതോടെ വിവാഹം തീരുമാനിച്ചു. അക്ഷയ പണത്തിന് വേണ്ടിയാണ് വിവാഹം ചെയ്യുന്നതെന്ന വാദം തെറ്റാണെന്നും ഡോക്ടർ പറയുന്നു.

ഡോക്ടറുടെ കൃത്യമായ കൺസൽട്ടേഷന് ശേഷമാണ് ധനുഷ് വിവാഹ ജീവിതത്തിലേക്ക് കടക്കുന്നത്. മസ്കുലർ ഡിസ്ട്രോഫി ബാധിച്ചവർക്ക് കുടുംബ ജീവിതം സാധ്യമല്ലെന്ന് പറയുന്നത് ശരിയല്ലെന്നും ഡോക്ടർ ഡാനിയേൽ പറഞ്ഞു. ചിലർ വിവാഹം ചെയ്ത് കുട്ടികളായി ജീവിക്കുന്നുണ്ടെന്നും ഡോക്ടർ വ്യക്തമാക്കി. കുറച്ച് മാസങ്ങൾക്കുള്ളിൽ നെപ്പോളിയന്റെ മകന്റെ വിവാഹം നടക്കുമെന്നാണ് വിവരം. ടോക്കിയോയിൽ വെച്ചാണ് വിവാഹമെന്നും റിപ്പോർട്ടുകളുണ്ട്.
തമിഴ് സിനിമാ രംഗത്തും രാഷ്ട്രീയത്തിലും ഒരു കാലത്ത് സജീവമായിരുന്നു നെപ്പോളിയൻ. 2009 ലാണ് നെപ്പോളിയൻ ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ചേരുന്നത്. എംപിയായി തെരഞ്ഞെടുക്കപ്പെട്ട നെപ്പോളിയൻ സാമൂഹിത നീതി, ശാക്തീകരണ വകുപ്പ് സഹമന്ത്രി സ്ഥാനവും വഹിച്ചു. എന്നാൽ മകന്റെ ആരോഗ്യ സ്ഥിതി കാരണം പിന്നീട് ഇന്ത്യ വിട്ട് യുഎസിലേക്ക് പോകുകയായിരുന്നു.
സമാന സാഹചര്യം നേരിടുന്ന കുട്ടികൾക്ക് വേണ്ടിയാണ് നെപ്പോളിയൻ തമിഴ്നാട്ടിൽ ആശുപത്രി സ്ഥാപിച്ചത്. ഏറെക്കാലമായി ഇന്ത്യയിൽ നിന്ന് മാറി നിൽക്കുന്ന നെപ്പോളിയൻ ഇന്ന് അമേരിക്കയിൽ അറിയപ്പെടുന്ന വ്യവസായിയാണ്. നടന്റെ പല സിനിമകളും ഇന്നും പ്രേക്ഷകർ ഓർക്കുന്നു.


Click it and Unblock the Notifications