കലിപ്പിൽ നരേൻ, നടന് പിറന്നാൾ സമ്മാനവുമായി അദൃശ്യം ടീം, സോളോ പോസ്റ്റർ പുറത്ത്

നരേന്റെ ജന്മദിനത്തിന് ആശംസകൾ അറിയിച്ചു കൊണ്ട് അദൃശ്യം ടീം സോളോ പോസ്റ്റർ പുറത്തിറക്കി. ഫോറൻസിക്, കള എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ ബാനർ ആയ ജുവിസ് പ്രൊഡക്ഷന്സിനോട് ചേർന്ന്, യു എ എൻ ഫിലിം ഹൗസ് , എ എ എ ആർ പ്രൊഡക്ഷൻസ് എന്നിവർ സംയുക്തമായി നിർമ്മിച്ച് നവാഗത സംവിധായകൻ സാക് ഹാരിസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് അദൃശ്യം. നരെയ്‌നോടൊപ്പം ജോജു ജോർജ് , ഷറഫുദ്ദീൻ , പവിത്ര ലക്ഷ്മി , ആത്മീയ രാജൻ എന്നിവർ പ്രാധാന വേഷങ്ങളിൽ എത്തുന്ന അദൃശ്യത്തിലൂടെ കായൽ ആനന്ദി ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്നു. അദൃശ്യത്തിന്റെ വ്യത്യസ്തമായ ഫസ്റ്റ് ലുക്ക്‌ ടൈറ്റിൽ പോസ്റ്റർ, ഇതിനോടകം ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

narain

തെന്നിന്ത്യയിലെ ഒട്ടനവധി താരങ്ങൾ അണിനിരക്കുന്ന ഈ ചിത്രം മലയാളം തമിഴ് എന്നിങ്ങനെ രണ്ടു ഭാഷകളിലാണ് ഒരുങ്ങുന്നത്. പ്രമുഖ താരങ്ങളായ പ്രതാപ് പോത്തൻ, ജോൺ വിജയ്, മുനിഷ്കാന്ത്, സിനിൽ സൈൻയുദീൻ ,വിനോദിനി, അഞ്ജലി റാവു, ബിന്ദു സഞ്ജീവ്, തുടങ്ങിയവരും സിനിമയിൽ പ്രധാന കഥാപാത്രങ്ങളായുണ്ട്. പാക്ക്യരാജ് രാമലിംഗം തിരക്കഥ ഒരുക്കിയ ഈ ചിത്രത്തിന് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് പുഷ്പരാജ് സന്തോഷ് ആണ്. രഞ്ജിൻ രാജ് സംഗീത സംവിധാനവും ഡോൺ വിൻസന്റ് പശ്ചാത്തല സംഗീതവും ഒരുക്കുന്നു. ഇതേ ബാനറിന്റെ കീഴിൽ സാക് ഹാരിസ് സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തിൽ പാരിയേറും പെരുമാൾ ഫെയിം കതിറിനൊപ്പം കൈതിയുടെ വൻ വിജയത്തിന് ശേഷം നരെയ്‌നും , കർണ്ണനിൽ മികച്ച പ്രകടനം കാഴ്ച വച്ച നട്ടി നടരാജനും അണിനിരക്കുന്നു.

കൊവിഡ് കാലത്തായിരുന്നു സിനിമയുടെ ചിത്രീകരണം നടന്നത്. കൊവിഡ് കാലം സിനിമ ഷൂട്ടിങ്ങിന് വലിയൊരു വെല്ലുവിളിയായിരുന്നു എന്ന് മലയാളം ഫിൽമീബിറ്റിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ സംവിധായകൻ സാക് ഹാരിസ് പറഞ്ഞിരുന്നു. കൊവിഡ് കാലത്തെ സെറ്റിനെ കുറിച്ചും സംവിധായകൻ വാചാലനായിരുന്നു. ''എല്ലാവരേയും പോലെ തന്നെ കൊവിഡ് കാലം സിനിമ ഷൂട്ടിങ്ങിന് വലിയൊരു വെല്ലുവിളി തന്നെയായിരുന്നു. കോവിഡ് നിന്ത്രണങ്ങൾ പാലിച്ച് സുരക്ഷിതമായിട്ടായിരുന്നു സിനിമ ഷൂട്ട് ചെയ്തത് . റോഡിലും സ്ട്രീറ്റിലുമായിട്ടൊക്കെ ഒരുപാട് സീനുകളുണ്ടായിരുന്നു. അവിടെയെല്ലാം ആൾക്കൂട്ടവും ജൂനിയർ ആർട്ടിസ്റ്റുകളും വേണമായിരുന്നു. അതെല്ലാം വളരെ സുരക്ഷിതമായിട്ടായിരുന്നു ചെയ്തത്. ലൊക്കേഷനിൽ മാസ്ക്ക് നിർബന്ധമാക്കിയിരുന്നു. കൊവിഡ് കാലത്തെ സിനിമ ഷൂട്ടിങ്ങ് അൽപം വെല്ലുവിളി തന്നെയായിരുന്നു.

പഴയത് പോലെയുള്ള സെറ്റ് ആയിരുന്നില്ലെന്നും സംവിധായകൻ പറഞ്ഞിരുന്നു. മുമ്പത്തെ പോലെ ഫ്രീയായിട്ട് ഷൂട്ട് ചെയ്യാൻ പറ്റില്ല. സിനിമ ഷൂട്ട് ചെയ്യുന്നതിന് കുറെ നിയന്ത്രണങ്ങളുണ്ടായിരുന്നു. പരസ്പരം സംസാരിക്കാനുള്ള ഒരു ഫ്രീഡം തന്നെ കുറവായിരുന്നു. ആർട്ടിസ്റ്റുകൾക്കും പ്രൊഡക്ഷനുമെല്ലാം അൽപം ടെൻഷനുണ്ടായിരുന്നു. ഈ സിനിമയിൽ കുറെ ലൊക്കേഷനുകളുണ്ട്. അതൊക്കെ ഈ അവസ്ഥയിൽ വലിയ ബുദ്ധിമുട്ടായിരുന്നു. ഷൂട്ടിങ്ങ് സമയത്ത് കൊവിഡിന് മുൻപും ശേഷവും സെറ്റിൽ നല്ല വ്യത്യാസമുണ്ടായിരുന്നുവെന്ന് സംവിധായകൻ പറഞ്ഞു.

രണ്ട് ഭാഷകളിലായിട്ടാണ് സിനിമ ഒരുങ്ങുന്നത്. രണ്ട് ഭാഷകളിൽ സിനിമ ചെയ്യാനുള്ള സാഹചര്യം സാക് വെളിപ്പെടുത്തിയിരുന്നു.''കഥ പറയുമ്പോള്‍ തന്നെ രണ്ട് ഭാഷകളില്‍ നിര്‍മ്മിക്കാമെന്ന് തന്നെ തീരുമാനിച്ചിരുന്നു. അങ്ങനെയാണ് അവതരിപ്പിച്ചത്. പക്ഷേ ഈ സിനിമ അവിടെ വര്‍ക്കൗട്ട് ആവുമോന്നും ഇവിടെ മാത്രം ചെയ്താല്‍ പോരെയെന്ന് എല്ലാവരും ചോദിച്ചിരുന്നു. ആര്‍ട്ടിസ്റ്റിന്റെ അടുത്ത് കഥ പറഞ്ഞപ്പോള്‍ അവരാരും അങ്ങനൊരു ചോദ്യം ചോദിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഞങ്ങള്‍ക്കതില്‍ വിശ്വാസമുണ്ട്. സത്യം പറഞ്ഞാല്‍ തമിഴും മലയാളവും തമ്മില്‍ കുറച്ച് സാമ്യം ഉണ്ടെങ്കിലും രണ്ടിന്റെയും ഡയലോഗ് പറയുന്നതും താരങ്ങളുടെ പെര്‍ഫോമന്‍സുമൊക്കെ വ്യത്യസ്തമാണ്. അത് കൃത്യമായി ജഡ്ജ് ചെയ്ത് നടത്തി എടുക്കുക എന്നത് കുറച്ച് ബുദ്ധിമുട്ടാണ്. വലിയ ചലഞ്ച് ആയിരുന്നു. ഇങ്ങനെയുള്ള വെല്ലുവിളികളാണ് ഞാന്‍ നേരിട്ടതെന്ന് സംവിധായകന്‍ പറയുന്നു.

.

More from Filmibeat

Read more about: narain
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X