ഒന്നിന് വേണ്ടി മറ്റുള്ളതൊക്കെ വിട്ട് കളഞ്ഞു; ഏറ്റവും വലിയ സങ്കടം അതായിരുന്നുവെന്ന് നടന്‍ നരേന്‍

മലയാള സിനിമയ്ക്ക് ഏറ്റവും പ്രിയപ്പെട്ട നടനാണ് നരേന്‍. ചെറിയ വേഷങ്ങളിലൂടെ അഭിനയിച്ച് തുടങ്ങി പിന്നീട് നായകനിരയിലേക്ക് വളര്‍ന്ന താരം മലയാളത്തിന് പുറമേ തമിഴിലും സജീവമാണ്. കഴിഞ്ഞ കുറച്ച് കാലങ്ങളായി തമിഴ് ഇന്‍ഡസ്ട്രിയില്‍ നിറഞ്ഞ് നിന്ന താരം മലയാളത്തിലേക്കുള്ള തിരിച്ച് വരവിനെ കുറിച്ച് ഒരു അഭിമുഖത്തില്‍ തുറന്ന് സംസാരിച്ചിരിക്കുകയാണിപ്പോള്‍. പലപ്പോഴും ഒരു സിനിമയ്ക്ക് വേണ്ടി മറ്റ് സിനിമകള്‍ നഷ്ടപ്പെടുത്തേണ്ടി വന്നതാണ് തനിക്ക് പറ്റിയ അബദ്ധമെന്നാണ് നടന്‍ പറഞ്ഞത്. വിശദമായി വായിക്കാം..

'പത്താം ക്ലാസ് വരെ ഞാന്‍ പഠിച്ചത് ദുബായിലാണ്. സിനിമയോട് താല്‍പര്യം വന്നത് അമിതാഭ് ബച്ചന്റെ സിനിമകള്‍ കണ്ടിട്ടാണ്. കമല്‍ സാറിന്റെ സിനിമകള്‍ കണ്ടതോടെയാണ് അഭിനയിക്കണം എന്ന മോഹം വന്നത്. അച്ചുവിന്റെ അമ്മ എന്ന സിനിമയുടെ റിലീസിന് മുന്‍പേ തന്നെ എനിക്ക് തമിഴില്‍ ചിത്തിരം പേസുതെടീ എന്ന ചിത്രം വന്നിരുന്നു. അറുപത് ദിവസത്തെ ഡേറ്റിന് വേണ്ടിയാണ് പോയത്. എങ്കിലും ആറ് മാസത്തോളം സിനിമ നീണ്ടു നിന്നു. ആ സിനിമയ്ക്ക് വേണ്ടി പ്രത്യേകം ഗെറ്റപ്പുകള്‍ ആവശ്യമായി വന്നു. അതിനാല്‍ മറ്റ് സിനിമകള്‍ ചെയ്യാന്‍ സാധിച്ചില്ല.

narain

ആ ആറ് മാസം കരിയറില്‍ നീണ്ടൊരു ബ്രേക്ക് ആയിരുന്നു. ഇനി പൂര്‍ണമായും മലയാള സിനിമയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാം എന്ന് കരുതി ഞാന്‍ ഒന്ന് രണ്ട് തവണ കൊച്ചിയിലേക്ക് ഷിഫ്റ്റ് ചെയ്യാന്‍ തീരുമാനിച്ചിരുന്നു. ആ സമയത്ത് ആണ് മുഖം മൂടി എന്ന ചിത്രം വരുന്നത്. ഒന്നര വര്‍ഷത്തോളം ആ സിനിമയ്ക്ക് വേണ്ടി പോയി. തുടര്‍ന്ന് കൈതി വന്നു. എന്നിരുന്നാലും ചിത്തിരം പേസുതെടി എന്ന ചിത്രം മികച്ച വിജയം നേടി. അതിന് ശേഷമാണ് ക്ലാസ്മേറ്റ്സ് എന്ന ചിത്രം വരുന്നത്.

മലയാളത്തില്‍ കൂടുതല്‍ അവസരങ്ങള്‍ വരുന്നതിന് മുന്‍പേ തമിഴില്‍ ചില സിനിമകള്‍ ഏറ്റെടുത്തു. ഇവിടെ രണ്ട് മൂന്ന് മാസം കൊണ്ട് തീര്‍ക്കുന്ന സിനിമ അവിടെ ആറെട്ട് മാസം എടുക്കും. അതിനിടയില്‍ മറ്റൊരു സിനിമ ചെയ്യാന്‍ പറ്റാത്ത അവസ്ഥയില്‍ പല നല്ല സിനിമകളും കൈവിട്ടു പോയി. എനിക്ക് തമിഴിലാണ് കൂടുതല്‍ സോളോ നായക വേഷമുള്ള സിനിമകള്‍ കിട്ടിയത്. സ്വാഭാവികമായും അവിടെ ശ്രദ്ധ കൊടുത്തപ്പോള്‍ ഇവിടെ പല നല്ല സിനിമകളും നഷ്ടപ്പെട്ടു. അത് വളരെ വിഷമമുള്ള കാര്യമായിരുന്നു. മലയാളത്തില്‍ ഒരു നീണ്ട ബ്രേക്ക് വരാന്‍ കാരണവും അതാണെന്നാണ് നരേന്‍ പറയുന്നത്.

narain

ഇപ്പോഴും താന്‍ ആഗ്രഹിക്കുന്നത് കുറേ ഏറെ നല്ല മലയാള സിനിമകളുടെ ഭാഗമാകണം എന്നാണ്. അങ്ങനെ വീണ്ടും മലയാളത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാം എന്ന അവസ്ഥയില്‍ എത്തിയപ്പോഴാണ് കൊവിഡും ലോക്ക്ഡൗണും വരുന്നത്. ആ സമയത്താണ് കൂടുതല്‍ ആളുകള്‍ മലയാള സിനിമകള്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത്. ഒ ടി ടിയില്‍ മലയാള സിനിമകള്‍ വന്ന് തുടങ്ങിയതോടെ നോണ്‍-മലയാളീസും മലയാള സിനിമയെ കുറിച്ച് പറയുന്നത് കേട്ട് തുടങ്ങി. അന്നേരം നമുക്കും ഒരു അഭിമാനം തോന്നുമെന്നും നരേന്‍ പറഞ്ഞു.

അതേ സമയം നരേന്‍ നല്ലൊരു നടനാണെന്നും അദ്ദേഹത്തിന് ഇനിയും മികച്ച വേഷങ്ങള്‍ ലഭിക്കുകയാണെങ്കില്‍ അത് കരിയറിലെ വലിയ നേട്ടമായിരിക്കും എന്നുമാണ് ആരാധകര്‍ പറയുന്നത്. നായകനാവാനുള്ള ഗ്ലാമറും വില്ലനാവാനുള്ള ആറ്റിറ്റിയൂഡും ഹാസ്യമാണെങ്കില്‍ അതിനുള്ള കഴിവും ഉണ്ടെന്നുമൊക്കെ ചിലര്‍ സൂചിപ്പിച്ചു. മലയാള സിനിമയിലേക്ക് തന്നെ നരേന്റെ ശക്തമായൊരു തിരിച്ച് വരവിന് വേണ്ടിയാണ് കാത്തിരിക്കുന്നതെന്നും ആരാധകര്‍ അഭിപ്രായപ്പെട്ടു. നിലവില്‍ കമല്‍ ഹാസന്റെ കൂടെ അഭിനയിക്കുന്ന വിക്രം എന്ന സിനിമയാണ് നരേന്റതായി വരാനിരിക്കുന്നത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന സിനിമ ഈ വര്‍ഷം ജൂണില്‍ റിലീസ് ചെയ്യും. മലയാളത്തില്‍ നിന്നും ഫഹദ് ഫാസില്‍, ആന്റണി വര്‍ഗീസ്, കാളിദാസ് ജയറാം തുടങ്ങിയ താരങ്ങളും ബോളിവുഡ് നടന്‍ അമിതാഭ് ബച്ചന്‍ അതിഥി വേഷത്തിലും എത്തുന്ന സിനിമയാണിത്.

More from Filmibeat

Read more about: narain നരേന്‍
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X