ദിലീപിനെ ഞാൻ ജയിലിൽ പോയി കണ്ടു, 55 മിനുട്ട് സംസാരിച്ചു; ജയറാം പിന്നീട് കലാഭവനിൽ വന്നിട്ടില്ല: നാരായണൻകുട്ടി

മലയാള സിനിമകളിൽ ചെറിയ റോളുകളിലൂടെ സ്ഥിരം സാന്നിധ്യമറിയിച്ചിരുന്ന ഒരുപിടി നടൻമാരുണ്ടായിരുന്നു. ഇവരിൽ പലരെയും ഇന്ന് സിനിമകളിൽ കാണാനേയില്ല. ഫാമിലി ചിത്രങ്ങൾ കൂടുതലായി വന്ന സമയത്താണ് ക്യാരക്ടർ റോളുകളിലൂടെ പല അഭിനേതാക്കളും പ്രേക്ഷക മനസിൽ ഇടം നേടിയത്. ഇതിലൊരാളാണ് നടൻ നാരായണൻകുട്ടി. തെങ്കാശിപട്ടണം, കല്യാണരാമൻ തുടങ്ങിയ സിനിമകളാണ് നാരായണൻകുട്ടിയുടെ ശ്രദ്ധേയ സിനിമകൾ. ചെറിയ വേഷമെങ്കിലും പ്രേക്ഷകരെ ചിരിപ്പിച്ച ചില ഡയലോ​ഗുകൾ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

1994 ൽ മാനത്തെ കൊട്ടാരം എന്ന സിനിമയിലൂടെയാണ് നാരായണൻകുട്ടി സിനിമാ രം​ഗത്തേക്ക് കടന്ന് വരുന്നത്. 30 വർഷത്തോളം നീണ്ട കരിയറിൽ 300 ലേറെ സിനിമകളിൽ ഇദ്ദേഹം അഭിനയിച്ചു. കലാഭവനിൽ സ്റ്റേജ് ഷോകൾ ചെയ്തിരുന്ന കാലത്താണ് ഇദ്ദേഹം ദിലീപ്, ജയറാം ഉൾപ്പെടെയുള്ളവരുമായി സൗഹൃദത്തിലാകുന്നത്. ഇവരുടെ നിരവധി സിനിമകളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ദിലീപുമായുള്ള സൗഹൃദത്തെക്കുറിച്ച് സംസാരിക്കുകയാണ് നാരായണൻകുട്ടിയിപ്പോൾ.

നടിയെ ആക്രമിച്ച കേസിൽ ദിലീപ് റിമാന്റിലായപ്പോൾ താൻ ജയിലിൽ പോയി കണ്ടിട്ടുണ്ടെന്ന് നാരായണൻകുട്ടി പറയുന്നു. കൗമുദി മൂവീസുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം. ദിലീപ് ജയിലിൽ കിടന്നപ്പോൾ ഞാൻ പോയി നേരിട്ട് കണ്ടിട്ടുണ്ട്. ആ സമയത്ത് ഞാൻ ഹൈക്കോടതി സർവീസിലിക്കുന്നയാളാണ്. അവിടെ ചെന്നപ്പോൾ ഇനി കാണാൻ പറ്റില്ലെന്ന് പറഞ്ഞു. ഈ കടലാസിൽ കാണാനാകില്ലെന്ന് എഴുതി തരാൻ ഞാൻ ആവശ്യപ്പെട്ടു. അയാൾ ഹൈക്കോടതിയിൽ നിന്നാണ് കയറ്റി വിടടോ എന്ന് പറഞ്ഞു.

അങ്ങനെ എന്നെ കയറ്റി വിട്ടു. ഞാൻ കണ്ടു. 55 മിനുട്ട് സംസാരിച്ചെന്നും നാരായണൻ കുട്ടി ഓർത്തു. ഇദ്ദേഹത്തിന്റെ കോടതി ജീവനക്കാരനായിരുന്നു. പിതാവ് മരിച്ച ശേഷം ഈ ജോലി നാരായണൻകുട്ടിക്ക് ലഭിച്ചു. ഈ ജോലിയിൽ തുടരവെയാണ് നാരായണൻ കുട്ടി കലാഭവനിലേക്കും പിന്നീട് സിനിമയിലേക്കും എത്തുന്നത്. തന്റെ കരിയറിനെക്കുറിച്ചും നടൻ അഭിമുഖത്തിൽ സംസാരിക്കുന്നുണ്ട്. തെങ്കാശിപ്പട്ടണമാണ് കരിയറിൽ ബ്രേക്ക് തന്ന സിനിമ.

Dileep  Narayanankutty

അതിന് മുമ്പ് സിനിമകൾ ചെയ്തിട്ടുണ്ടെങ്കിലും അവസരങ്ങൾ കുറവായിരുന്നു. എന്നാൽ തെങ്കാശിപ്പട്ടണം കഴിഞ്ഞ ശേഷം പടങ്ങൾ കിട്ടാൻ തുടങ്ങി. ദിലീപാണ് തെങ്കാശിപട്ടണത്തിലേക്ക് വിളിച്ചത്. ദിലീപിനെ കാണാറും വിളിക്കാറുമുണ്ട്. ദിലീപ്, ജയസൂര്യ തുടങ്ങിയ നടൻമാരുമായെല്ലാം നല്ല സൗഹൃദമാണ്. എന്തെങ്കിലും വേഷമുണ്ടെങ്കിൽ എനിക്ക് കണ്ട് പിടിച്ച് തരുമായിരുന്നു.

ഏറ്റവും കൂടുതൽ സിനിമകൾ തന്നത് ദിലീപാണ്. ജയറാമും അത്യാവശ്യം റോളുകൾ കണ്ടുപിടിച്ച് തന്നിട്ടുണ്ട്. മമ്മൂട്ടിയും തനിക്ക് അവസരങ്ങൾ തന്നിട്ടുണ്ടെന്ന് നാരായണൻകുട്ടി വ്യക്തമാക്കി. മമ്മൂട്ടി ദേഷ്യക്കാരനല്ലെന്നും നാരായണൻകുട്ടി പറയുന്നു. എന്തെങ്കിലും കാര്യം ചെയ്ത് കൊണ്ടിരിക്കുന്നതിനിടയിൽ ചെന്നാൽ ദേഷ്യപ്പെടില്ലേ. ആ ദേഷ്യമേ താരത്തിനുള്ളൂയെന്ന് നാരായണൻകുട്ടി പറയുന്നു. സിനിമയിലേക്ക് വന്ന ശേഷം ജയറാം കലാഭവനിലേക്ക് വന്നിട്ടില്ലെന്നും ജയറാമും ദിലീപുമെല്ലാം സിനിമാ താരങ്ങളായതിൽ സന്തോഷമുണ്ടെന്നും നാരായണൻകുട്ടി വ്യക്തമാക്കി. കലാഭവനിൽ മിമിക്രി ആർട്ടിസ്റ്റായാണ് ജയറാമും ദിലീപുമെല്ലാം കരിയർ തുടങ്ങുന്നത്.

Read more about: dileep
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X