twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അന്ന് വിളിച്ചപ്പോഴും കരുതിയിരുന്നില്ല നീ പോകുന്നത് ഒരുപാട് ദൂരേക്കാണെന്ന്...

    |

    നടനും സംവിധായകനുമായ ജിബിറ്റ് ജോർജിന്റെ വിയോഗം ഉൾക്കൊള്ളാൻ സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും ഇതുവരെ കഴിഞ്ഞിട്ടില്ല. നെഞ്ച് വേദനയെ തുടർന്ന് ആശുപത്രിയിൽ കൊണ്ട് പോകും വഴിയാണ് അന്ത്യം സംഭവിക്കുന്നത്. ജിബിറ്റ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമായ കോഴിപ്പോര് ലോക്ക് ഡൗൺ ആരംഭിക്കുന്നതിന് ഒരാഴ്ച മുമ്പായിരുന്നു റിലീസ് ചെയ്തത്. സിനിമയിൽ ഒരു കഥാപാത്രമായി ജിബിറ്റ് എത്തുകയും ചെയ്തിരുന്നു.

    ഇപ്പോഴിത ജിബിറ്റിനെ കുറിച്ചുള്ള ഓർമ പങ്കുവെച്ച് നടൻ നവജിത്ത്.. ജിബിറ്റ് തിരക്കഥയൊരുക്കി ജിബിറ്റും ജിനോയും ചേര്‍ന്ന് സംവിധാനം ചെയ്ത കോഴിപ്പോര് എന്ന ചിത്രത്തിലെ നായകനായിരുന്നു നവജിത്ത്. സിനിമ ചിത്രീകരണത്തിനിടെയുള്ള രസകരമായ നിമിഷങ്ങളും ജിബിറ്റിനോടുണ്ടായിരുന്ന ആത്മബന്ധത്തെ കുറിച്ചും നവജിത്ത് പങ്കുവെച്ചത്. നടിയും അവതാരകയുമായ നന്ദിനിയും ജിബിറ്റുമായുളള അവസാന നിമിഷത്തെ കുറിച്ച് പങ്കുവെച്ചിട്ടുണ്ട്.

     നവജിത്തിന്റെ  ഫേസ്ബുക്ക് പോസ്റ്റ്

    നവജിത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്

    ഇതിനു വേണ്ടിയാണോ ജിബിറ്റെ ഇത്രയും സ്വപ്നങ്ങൾ നീ നെയ്തു കൂട്ടിയത്. ഒരു നോക്ക് അവസാനമായി കാണാൻ പറ്റിയില്ലല്ലോടാ.കോഴിപ്പോര് എന്ന സിനിമയുണ്ടാക്കാൻ നീ ആദ്യം എന്നെ വന്ന് കണ്ട നാളുകൾ അതിനുശേഷം ഒരുമിച്ച് ഒരേ ബെഡിൽ കഴിഞ്ഞുകൂടിയ മാസങ്ങൾ , കോഴിപ്പോര് എന്ന നമ്മുടെ സിനിമയുടെ പ്രീ പ്രൊഡക്ഷൻ, ഒരുമിച്ച് നടത്തിയ യാത്രകൾ, തമാശകൾ ചെറുതും വലുതുമായ ചെറിയ ചെറിയ വഴക്കുകൾ ഒടുവിൽ നീ എന്നെ വിളിച്ചപ്പോഴുംകരുതിയിരുന്നില്ല നീ പോകുന്ന യാത്ര ഒരുപാട് ദൂരേക്കാണെന്ന്

    യാത്ര മൊഴി നൽകാൻ പറ്റില്ല

    എന്തു പ്രശ്നം വന്നാലും തന്റേടത്തോട് കൂടി നിന്ന് നേരിട്ട നിനക്ക് ഇതിനെ ചെറുത്തു നിൽക്കാൻ പറ്റിയില്ലല്ലോടാ. പെട്ടെന്ന് പൊട്ടിത്തെറിക്കുകയും പെട്ടെന്ന് സങ്കടപ്പെടുകയും ചെയ്യുന്ന നിന്നെ തിരിച്ചറിഞ്ഞത് കോഴിപ്പോരിന്റെ പ്രമോഷൻ സമയത്തായിരുന്നു. ആര് എന്ത് കാര്യം പറഞ്ഞാലും അത് പറ്റില്ല എന്ന് പറയാൻ നിനക്ക് ആവില്ല എന്ന് മനസ്സിലാക്കിയ കുറേയേറെ നാളുകൾ മറക്കാൻ പറ്റാത്ത ഒരുപാട് നിമിഷങ്ങൾ. നമ്മുടെ കോഴിപ്പോരിൽ നീ അഭിനയിച്ച സീൻ കണ്ടപ്പോഴേ നീ എന്ന നടൻ മലയാള സിനിമയിൽ ഉണ്ടാകും എന്ന് വിചാരിച്ചതാണ് എല്ലാം ബാക്കിവെച്ചാണ് നിൻറെ യാത്ര. സങ്കടവും,ദേഷ്യവും, ആഗ്രഹവും,ലക്ഷ്യവും, സ്വപ്നവും എല്ലാം മരണത്തിനും ജീവിതത്തിനും ഇടയിലുള്ള ഉള്ള കുറച്ചു നിമിഷങ്ങൾ മാത്രമാണ് എന്ന് നിന്നിലൂടെ മനസ്സിലായി. നിന്നെ ഓർമ്മിക്കാൻ എനിക്ക് സാധിക്കില്ല കാരണം മറക്കാൻ പറ്റുമെങ്കിൽ മാത്രമല്ലേ ഓർമ്മ എന്ന വാക്കിന് അർത്ഥമുള്ളൂ. നിനക്ക് യാത്രാ മൊഴി നൽകാൻ എന്നെക്കൊണ്ട് പറ്റുന്നില്ല‌ടാ.

    നന്ദിനിയുടെ വാക്കുകൾ

    നന്ദിനിയുടെ വാക്കുകൾ

    കോഴിപ്പോരിൽ നന്ദിനി ശ്രീയും ഒരു പ്രധാന വേഷത്തിലെത്തിയിരുന്നു, ജിബിറ്റിനെ കുറിച്ചുള്ള ഓർമ പങ്കുവെച്ച് നന്ദിനിയും എത്തിയിരുന്നു. കേട്ട വാർത്ത സത്യമാകല്ലേ എന്നായിരുന്നു തന്റെ പ്രാർഥനയെന്ന് നന്ദിനി കുറിച്ചു.കോഴിപ്പോര് സിനിമയുടെ ഷൂട്ടിങ് സെറ്റിൽ ഞങ്ങള്‍ ഒരുമിച്ച് അഭിനിയച്ചപ്പോഴാണ് ജിബിറ്റിനെ കൂടുതൽ അറിയാനായത് .ഏത്ര മനോഹരമായ നടനായിരുന്നു അദ്ദേഹമെന്ന് അറിയാനായത് അപ്പോഴാണ്. ഏറെ കഴിവുകളുള്ളയാളാണ്. ഏറെ സൗഹൃദമനോഭാവമുള്ളയാളായിരുന്നു അദ്ദേഹം.

     ഇല്ലെന്ന്  വിശ്വസിക്കാനാകുന്നില്ല

    നിര്‍ത്താതെ സംസാരിക്കുന്നയാളായിരുന്നു. ഏറെ ഉത്സാഹമുള്ളയാള്‍. ജിബിറ്റ് ഇനിയില്ലെന്ന് വിശ്വസിക്കാനാവുന്നില്ല.ഞാൻ അവസാനം അപ്‍ലോഡ് ചെയ്ത പോസ്റ്റ് വരെ ലൈക്ക് ചെയ്തിട്ടുണ്ടായിരുന്നു.വസാനം എന്നോട് പറഞ്ഞത്, അടുത്ത സിനിമ പ്ലാൻ ചെയ്യുന്നുണ്ട്... നമുക്ക് ചെയ്യണ്ടേ?? എന്നായിരുന്നു.'- നന്ദിനി പറഞ്ഞു. ജിബിറ്റിനെ കുറിച്ചുള്ള ഓർമ പങ്കുവെച്ച് സംവിധായകൻ ബിലഹരിയു എത്തിയിരുന്നു,സ്കൂൾ കാലം മുതൽ തുടങ്ങിയ സൗഹൃദമായിരുന്നു ഇവരുടേത്.

    English summary
    Actor Navajith Narayan Heart Touching Memory Of Director Jibit George
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X