വയനാട്ടിലെ ദുരന്ത ബാധിതർക്ക് താനും കുടുംബവും സാധനങ്ങൾ സംഭാവന ചെയ്യാതിരിക്കാനുള്ള കാരണം വെളിപ്പെടുത്തി നിഹാൽ!
കേരളത്തെ നടുക്കിയ മുണ്ടക്കൈ ഉരുൾപൊട്ടലിൽ മരണം 387 ആയി. ഇതിൽ 172 പേരെയാണ് ഇതുവരെ തിരിച്ചറിഞ്ഞിട്ടുള്ളത്. ഇവരിൽ 8 പേരുടെ മൃതദേഹം കഴിഞ്ഞ ദിവസം സംസ്കരിച്ചു. ഓദ്യോഗിക കണക്കനുസരിച്ച് 221 പേരാണ് മരിച്ചത്. ഇനിയും 180 പേരെ കണ്ടെത്താനുണ്ട്. ഇവർക്കായുള്ള തെരച്ചിൽ തുടരുന്നുണ്ട്. ദുരന്തം ബാധിച്ചവർ ദുരിതാശ്വാസ ക്യാമ്പുകളിലാണ് കഴിയുന്നത്. അതേസമയം തങ്ങളാൽ കഴിയും വിധം എല്ലാ സഹായങ്ങളും ദുരന്തത്തിൽ ഉൾപ്പെട്ടവർക്ക് എത്തിക്കാനുള്ള കഠിനപരിശ്രമത്തിലാണ് കേരള ജനത. സെലിബ്രിറ്റികളും ബിസിനസുകാരുമെല്ലാം വലിയ സഹായങ്ങൾ വയനാടിനെ തിരിച്ച് പിടിക്കാൻ പ്രഖ്യാപിച്ചിട്ടുമുണ്ട്.
അതേസമയം നടനും യുട്യൂബറുമായ നിഹാൽ പിള്ള ഇതുവരെയും വയനാട്ടിലേക്ക് സാധനങ്ങൾ സംഭാവന ചെയ്തിരുന്നില്ല. അൻപോട് കൊച്ചിയിൽ അടക്കം പ്രവർത്തിച്ചിട്ടുള്ള താൻ എന്തുകൊണ്ടാണ് ദുരന്ത ബാധിതർക്ക് സാധനങ്ങൾ സംഭാവന ചെയ്യാതിരുന്നതെന്ന് നിഹാൽ യുട്യൂബിൽ പങ്കുവെച്ച പുതിയ വീഡിയോയിൽ വെളിപ്പെടുത്തി.

നിഹാലിന്റെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... ആരുടെയും ഇമോഷൻസ് ഹേർട്ട് ചെയ്യാനല്ല എന്റെ ഈ വീഡിയോ. എന്റെ ജീവിതത്തിൽ ഇതുവരെ ഇത്രയും സങ്കടമുണ്ടാകുന്ന ഒരു ദുരന്തം ഞാൻ കണ്ടിട്ടില്ല. നമ്മുടെ കേരളത്തിൽ നടക്കുന്ന ദുരന്തങ്ങളാണ് എന്നെ കൂടുതൽ ബാധിക്കാറുള്ളത്. വയനാട് ദുരന്തമുണ്ടായ സ്ഥലത്ത് ആളുകൾക്ക് വീണ്ടും തിരികെ പോയി വീട് നിർമ്മിച്ച് താമസിക്കാൻ കഴിയില്ലെന്നാണ് ഞാൻ ഒരു എക്സ്പേർട്ട് പറഞ്ഞത് കേട്ടത്.
ഞാൻ കേട്ട കാര്യങ്ങൾ നിങ്ങളോട് ഷെയർ ചെയ്തുവെന്ന് മാത്രം. ഇപ്പോൾ വയനാട്ടിൽ നടക്കുന്നത് ദുരന്തത്തിൽപ്പെട്ടവരുടെ മൃതദേഹങ്ങൾ കണ്ടെത്താനുള്ള ശ്രമങ്ങളാണ്. അൻപോട് കൊച്ചിയിൽ അടക്കം പ്രവർത്തിച്ചിട്ടുള്ളയാളാണ് ഞാൻ. പക്ഷെ ഒരു ദുരന്തം നടന്ന സ്ഥലത്തെ ആളുകൾക്ക് ഇത്രയേറെ സഹായം വരുന്നത് ഞാൻ ആദ്യമായിട്ടാണ് കാണുന്നത്.
വേറെ സംസ്ഥാനത്ത് നിന്ന് അടക്കം സഹായങ്ങൾ വന്നു. പലരും വീട് വെച്ച് കൊടുക്കാനുള്ള സന്മനസ് പ്രകടിപ്പിച്ച് വരെ എത്തി. ആ ദുരന്തം അത്രയേറെ വേദനിപ്പിച്ചതുകൊണ്ടാകാം എല്ലവാരും സഹായിക്കാൻ എത്തിയത്. പക്ഷെ എനിക്ക് തോന്നുന്നു. സാധനങ്ങൾ നൽകുന്നതിന് പകരം പണം നൽകിവേണം ദുരന്തത്തിൽപ്പെട്ടവരെ ഇനി സഹായിക്കാൻ എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. കാരണം ഒരുപാട് സാധനങ്ങൾ ഇതിനോടകം അവർക്ക് ലഭിച്ച് കഴിഞ്ഞു.
അതുകൊണ്ട് നമ്മൾ അധ്വാനിച്ച് പണം സമ്പാദിച്ച് അവർക്ക് നൽകുന്നത് കുറച്ച് കൂടുതൽ ഉപകാരപ്പെടും. വീടും ടൗൺഷിപ്പുമൊക്കെ ദുരന്ത ബാധിതർക്ക് കിട്ടുമെന്ന് പ്രഖ്യാപനം വന്നിട്ടുണ്ട്. പക്ഷെ അത് എന്ന് കിട്ടുമെന്ന് അറിയില്ല. വീടൊക്കെ അതിവേഗത്തിൽ കിട്ടിയാലും അവർ സീറോയിൽ തന്നെയാണ് നിൽക്കുന്നത്.

കാരണം അവരുടെ സ്വർണ്ണം, വിലപ്പെട്ട ഡോക്യുമെന്റ്സ് എല്ലാം അവർക്ക് നഷ്ടപ്പെട്ടു. വീട് കിട്ടിയാലും മുന്നോട്ട് എന്ത് എന്നുള്ള ചോദ്യമുണ്ട്. തൊഴിൽ തുടങ്ങാൻ അടക്കം പണം നൽകിയാണ് നമ്മൾ ഇനി അവരെ സഹായിക്കേണ്ടത്. ഒരു സ്പെഷ്യൽ ട്രീറ്റ്മെന്റാണ് അവർക്ക് കുറച്ചുനാൾ നമ്മൾ നൽകേണ്ടത്. അവരെ സന്തോഷവാന്മാരാക്കി നിർത്തേണ്ടത് നമ്മുടെ കടമയാണ്.
കുറച്ചുനാൾ കഴിഞ്ഞാൽ ഇവരെ മറക്കാതെ വിദ്യാഭ്യാസം, ജോലി എന്നിവയില്ലെല്ലാം നമ്മൾ പണം നൽകി സഹായിക്കണം. അവർ ഇത്രയും വർഷം കഷ്ടപ്പെട്ടതെല്ലാം പോയില്ലേ... മറ്റുള്ളവർ ഹെൽപ്പ് ചെയ്യുന്നത് കണ്ടിട്ടാണ് ഹെൽപ്പ് ചെയ്യാനുള്ള തോന്നൽ എനിക്കും വന്നത്. ദുരന്ത ബാധിതരെ ഒന്നോ, രണ്ടോ വർഷം കഴിയുമ്പോൾ മറക്കരുത്. വയനാട്ടിൽ ജീവിക്കുന്ന പലരേയും ഈ ദുരന്തം ബാധിച്ചിട്ടുണ്ട്.
കാരണം ഈ ദുരന്തത്തിനുശേഷം വയനാട്ടിലെ പല റിസോർട്ടുകളും പ്രവർത്തിക്കുന്നില്ല. അവിടെയുള്ള ജീവനക്കാർ അടക്കം ദുരന്തത്തിന്റെ പരിണിത ഫലം അനുഭവിക്കുന്നുണ്ട്. നമ്മൾ മാക്സിമം ജോലി ചെയ്ത് പണം സമ്പാദിച്ച് നേരിട്ട് അവരെ ഹെൽപ്പ് ചെയ്യാൻ കഴിയുമെങ്കിൽ അത് ചെയ്യുക എന്നാണ് നിഹാൽ വീഡിയോയിൽ പറഞ്ഞത്.
നിഹാലിന്റെ വീഡിയോയെ അനുകൂലിച്ചാണ് ഏറെയും കമന്റുകൾ. മുന്നോട്ടുള്ള ജീവിതത്തിന് തുണയാകാൻ ദുരിതബാധിതരെ അവരുടെ ആവശ്യം അറിഞ്ഞ് നേരിട്ട് സഹായിക്കാൻ ആലോചനയുള്ളതായി പലരും കമന്റിൽ കുറിച്ചു.


Click it and Unblock the Notifications