പേളിക്ക് മുന്നിൽ കുറ്റസമ്മതം നടത്തി നീരജ് മാധവ്, തൊപ്പിവെച്ചത് ഇതു കൊണ്ട്... വെളിപ്പെടുത്തി താരം

യുവതാരങ്ങളിൽ പ്രധാനിയാണ് നടൻ നീരജ് മാധവ്. സിനിമയിൽ മാത്രമല്ല വെബ് സീരീസിലും താരം സജീവമാണ്. അഭിനേതാവ് എന്നതിൽ ഉപരി മികച്ച ഡാൻസർ കൂടിയാണ് നീരജ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ അഭിപ്രായങ്ങൾ പങ്കുവെച്ച് രംഗത്തെത്താറുണ്ട്. പലപ്പോഴും ഇതെല്ലാം ചർച്ച വിഷയമാകാറുമുണ്ട്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തൊപ്പി വെച്ച ലുക്കിലാണ് താരം സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്നത്. എന്നാൽ ആദ്യമൊക്കെ തൊപ്പി പുതിയ സ്റ്റൈലാകുമെന്ന് കരുതിയെങ്കിലും പിന്നേയും ഇതേ ഗെറ്റപ്പിൽ തന്നെയായിരുന്നു നീരജ് പ്രേക്ഷകർക്ക് മുന്നിൽ എത്തിയത്. ഇതോട് കൂടി ഇതിന്റെ രഹസ്യം ആരാഞ്ഞ് പ്രേക്ഷകർ രംഗത്തെത്തുകയായിരുന്നു. ഇപ്പോഴിത തൊപ്പിക്കുള്ളിലെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് നടൻ. പേളി മാണിയുമായുള്ള ചാറ്റ് ഷോയ്ക്കിടെയാണ് രഹസ്യം പരസ്യമാക്കിയത്. പേളി മാണിയുടെ യൂട്യൂബ് ചാനലിലെ ലോക്ക് ഡൗൺ ടോക്സിലാണ് നീരജ് ഇത് വെളിപ്പെടുത്തിയിരിക്കുന്നത്.

 തൊപ്പിക്ക് പിന്നിലെ രഹസ്യം

പേളിയുമായി സംസാരിക്കവെയാണ് നീരജിന്റെ തെപ്പിക്ക് പിന്നിലെ രഹസ്യം ആരാഞ്ഞത്. നീരജിന്റെ തലയ്ക്ക് എന്ത് പറ്റി എന്നായിരുന്നു പേളിയുടെ ചോദ്യം. തന്റെ തലക്ക് ഒന്നും പറ്റിയില്ലെന്ന് നടൻ പറഞ്ഞ് ഒഴിയാൻ ശ്രമിച്ചുവെങ്കിലും ഒടുവിൽ പേളിയുടെ നിർബന്ധത്തിന് വഴങ്ങി ആ രഹസ്യം പരസ്യമാക്കുകയായിരുന്നു. ഒരു കുറ്റസമ്മതം നടത്താമെന്ന് പറഞ്ഞാണ് നീരജ് തൊപ്പിക്കുള്ളിലെ രഹസ്യം പുറം ലോകത്ത് എത്തിച്ചത്.

 പുതിയ ഗെറ്റപ്പ്

ലോക്ക് ഡൗണിന് മുൻപ് ഒരു സിനിമയ്ക്ക് വേണ്ടി മുടി സ്ട്രേറ്റനിംഗും സ്മൂത്തിംഗും ചെയ്തിരുന്നുവെന്നും അത് ലോക്ക് ഡൗൺ കഴിഞ്ഞിട്ട് ഫസ്റ്റ് ലുക്കായി പുറത്തുവിടാനിരിക്കുകയായിരുന്നു. പക്ഷെ ഈ ലോക്ക് ഡൗൺ മാറാത്ത സ്ഥിതിയ്ക്ക് ഇത് രഹസ്യമായി കൊണ്ട് നടക്കുന്നതിൽ കാര്യമില്ലല്ലോ.. എന്ന് പറഞ്ഞു കൊണ്ടായിരുന്നു നീരജ് തൊപ്പി മാറ്റി ലുക്ക് പുറത്ത് വിട്ടത്. പേളിയുടെ ടോക്ക് ഷോയിൽ പുതിയ സ്റ്റൈൽ വെളിപ്പെടുത്തിയതിന് പിന്നാലെ ഫേസ്ബുക്കിലും നീരജ് തൊപ്പിയില്ലാത്ത ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്.

വീട്ടിലാണ്

ലോക്ക് ഡൗൺ കുടുംബത്തോടൊപ്പം കോഴിക്കോടുള്ള വീട്ടിലാണ്. അച്ഛൻ, അമ്മ, അനിയൻ, ദീപ്തി എന്നിങ്ങനെ എല്ലാവരും ഒരുമിച്ച് ഇത്രയും ദിവസം ഇതാദ്യാമായിട്ടാണ്. ആദ്യത്തെ 15 ദിവസം ഫുൾ അലമ്പായിരുന്നു. പ്രത്യേകിച്ച് ഒന്നും നടന്നില്ല. കുറച്ച് ടിക് ടോക്ക് വീഡിയോ ചെയ്തു, എന്നാൽ അത് വർക്കൗട്ട് ആയില്ല. പിന്നെയാണ് ഹിപ് ഹോപപ് ബീറ്റിന് വരികൾ എഴുതാൻ തുടങ്ങിയത്. ചുമ്മാ ഇരുന്ന് ഹിപ്പ് ഹോപ്പുകള്‍ കേട്ടിരുന്നപ്പോഴാണ് ജംഗിള്‍ സ്പീക്സ് എന്ന ഹിപ് ഹോപ്പ് ഗാനങ്ങള്‍ പിറന്നതെന്നും നീരജ് പറഞ്ഞു. ആദ്യം ഒരു പാട്ടെഴുതിയപ്പോൾ യൂട്യൂബിൽ നല്ല പ്രതികരണം ലഭിച്ചിരുന്നു.

ജംഗിൾ സ്പീക്സ്

മൂന്നാറിൽ ആന ഇറങ്ങിയ വാർത്ത കേട്ടതിന് പിന്നാലെയാണ് മൃഗങ്ങളുടെ കാഴ്ചപ്പാടിൽ മനുഷ്യരെ കുറിച്ച് ചിന്തിക്കുന്ന രീതിയിൽ വരികൾ ഇറങ്ങിയത്. ആ ഒരു ചിന്തയിൽ നിന്നാണ് പടയപ്പ ആന, സുപ്രൻ പന്നി, ബോബി മഞ്ഞചേര, സുലൈമാൻ കുരങ്ങൻ ഇവരൊക്കെ ജംഗിള്‍ സ്പീക്സിൽ ജനിച്ചത്. ഇനി അടുത്തതായി വരാനുളളത് ചിത്ര ഗുപ്തൻ മയിലാണ് ഇനി പുറത്തിറങ്ങാൻ പോകുന്നത് പണി പാളി എന്ന ട്രാക്കാണ്.ഇനി ചറപറ ട്രാക്കുകള്‍ ഇറങ്ങുമെന്നും നീരജ് ടോക്ക് ഷോയിൽ പറഞ്ഞു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X