'നീ മണിയൻപിള്ള രാജുവിന്റെ മകനായതുകൊണ്ടാവുമെന്ന് അവർ പറഞ്ഞു, എന്നെ ഒന്നിനും കൊള്ളൂല്ലേയെന്ന് തോന്നി'; നിരഞ്ജ്

ബ്ലാക്ക്‌ ബട്ടര്‍ഫ്ലൈ എന്ന ചിത്രത്തിലൂടെയാണ്‌ മണിയൻ പിള്ളരാജുവിന്റെ മകൻ നിരഞ്ജ് ചലച്ചിത്രരംഗത്ത് എത്തുന്നുന്നത്. 2017ല്‍ ബോബി എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിച്ചു. പിന്നീട് സകലകലാശാല, ഫൈനല്‍സ്, സൂത്രക്കാരന്‍ തുടങ്ങിയ ചിത്രങ്ങളിലും താരപുത്രൻ അഭിനയിച്ചിരുന്നു. നിരഞ്ജിന്റെ ഏറ്റവും പുതിയതായി റിലീസ് ചെയ്ത ചിത്രം മധുര മനോഹര മോഹമാണ്. അടുത്തിടെയായിരുന്നു താരത്തിന്റെ വിവാഹം.

തന്റെ സിനിമകളുടെ പ്രമോഷന് സജീവമായി പങ്കെടുക്കാറുള്ള നടൻ കൂടിയാണ് നിരഞ്ജ്. കാക്കിപ്പട എന്ന സിനിമയിൽ നിരഞ്ജ് അവതരിപ്പിച്ച അക്ഷയ് എന്ന കഥപാത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്.

ഓരോ പടിയും പതിയെ പതിയെ ചവിട്ടി മലയാള സിനിമയിൽ കാലുറപ്പിച്ച് നിൽക്കാനുള്ള ശ്രമത്തിലാണ് നിരഞ്ജ്. പൊതുവെ സിനിമാ താരങ്ങശളുടെ മക്കൾ സിനിമയിൽ അരങ്ങേറിയാൽ നെപ്പോട്ടിസമെന്ന് മുദ്രകുത്തി പരിഹസിക്കുന്നത്. തനിക്കുള്ള കഴിവ് തെളിയിക്കാൻ പോലും പലർക്കും അവസരം ലഭിക്കാറില്ല. അതിന് മുമ്പ് ജഡ്ജ് ചെയ്യപ്പെടും. അത്തരത്തിലുള്ള കമന്റുൾ നിരവധി നിര‍ഞ്ജ് കേട്ടിട്ടുണ്ട്.

Niranj Maniyanpilla Raju

ഇപ്പോഴിതാ നടൻ മണിയൻപിള്ള രാജുവിന്റെ മകനായതുകൊണ്ട് കേട്ടിട്ടുള്ള പരിഹാസങ്ങളെ കുറിച്ച് നിരഞ്ജ് പറഞ്ഞ വീഡിയോയാണ് വൈറലാകുന്നത്. സ്കൂൾ കാല​ഘട്ടത്തിലെ അനുഭവങ്ങളാണ് യുവ നടൻ വെളിപ്പെടുത്തിയത്. 'നാലാം ക്ലാസിൽ പഠിക്കുന്ന സമയത്ത് കുട്ടികളെല്ലാം ചുറ്റും കൂടിയിരുന്ന് നടന്മാരുടെ പേരുകൾ പറഞ്ഞ് കളിക്കുകയായിരുന്നു.'

'അതിനിടയിൽ ഒരു പയ്യൻ മണിയൻപിള്ള രാജുവെന്ന് പറഞ്ഞത് കേട്ടപ്പോൾ എനിക്ക് ഭയങ്കര അഭിമാനം തോന്നി. ഇക്കാര്യം ഞാൻ അടുത്തിരുന്ന പയ്യനോട് പറഞ്ഞപ്പോൾ അവൻ പറഞ്ഞു അവന്റെ മാമന്റെ പേര് മണിയൻപിള്ള രാജു എന്നാണെന്നും അദ്ദേഹവും സിനിമയിലുണ്ടെന്നും പുള്ളിയെ പറ്റിയാണ് പിളേളര് പറഞ്ഞതെന്നും പറഞ്ഞു.'

'അതുകേട്ടതോടെ ഞാൻ അമ്പരന്നു. അല്ല എന്റെ അച്ഛനെ പറ്റിയാണ് അവർ പറഞ്ഞതെന്ന് ഞാൻ തർക്കിച്ചെങ്കിലും ആ പയ്യൻ സമ്മതിച്ചില്ല. എനിക്ക് ഭയങ്കര വിഷമമായി. വേറെയും മണിയൻപിള്ള രാജു സിനിമയിലുണ്ടോയെന്ന സംശയമായിരുന്നു പിന്നീട്.'

'അതുപോലെ തന്നെ ഒരു പെൺകുട്ടി എന്നോട് ക്രഷുള്ള കാര്യം സുഹൃത്തിനോട് പറഞ്ഞപ്പോൾ അവൻ ഉടനെ പറഞ്ഞ മറുപടി അത് നീ മണിയൻപിള്ള രാജുവിന്റെ മകനായതുകൊണ്ടാവും എന്നാണ്. എന്നെ ഒന്നിനും കൊള്ളില്ലേ എന്നാണ് എനിക്ക് ഉടൻ മനസിൽ തോന്നിയതെന്നും', നിരഞ്ജ് സ്കൂൾ കാലഘട്ടത്തിലെ അനുഭവങ്ങൾ പങ്കുവെച്ച് പറഞ്ഞു.

Niranj Maniyanpilla Raju

അടുത്തിടെ പുറത്തിറങ്ങിയ ഡിയർ വാപ്പിയെന്ന സിനിമയിൽ മണിയൻ പിള്ള രാജുവും നിരഞ്ജും ഒരുമിച്ച് അഭിനയിച്ചിരുന്നു. അച്ഛനും മകനുമായിത്തന്നെയാണ് ഇരുവരും അഭിനയിച്ചത്. നിരഞ്ജിനെ കാസ്റ്റ് ചെയ്തതിന് ശേഷമാണ് മണിയൻപിള്ള രാജുവിനെ സിനിമയിലേക്ക് കാസ്റ്റ് ചെയ്തത്. ജീവിതത്തിൽ അച്ഛനാണല്ലോ സിനിമയിലും അതുവേണോ എന്നായിരുന്നു ആദ്യം ഡിയർ വാപ്പി ടീമിനോട് മണിയൻപിള്ള രാജു ചോദിച്ചത്.

അങ്ങനെ വേണമെന്ന് നിർമാതാവിനും സംവിധായകനും നിർബന്ധമായതോടെയാണ് താരം അഭിനയിച്ചത്. താൻ സിനിമയിൽ ആയതുകൊണ്ട് ആ സ്വാധീനം വഴി മകന് വഴിവെട്ടികൊടുക്കാൻ മണിയൻപിള്ള രാജു മുതിർന്നിട്ടില്ല. സ്വന്തം കഴിവുകൊണ്ട് വളരാണ് നിരഞ്ജിനെ താരം ഉപദേശിച്ചത്.

സിനിമയിൽ അഭിനയിക്കണമെന്ന് ആദ്യം പറയുന്നത് അച്ഛനോടാണ്. അതൊന്നും അങ്ങനെ സാധിക്കില്ല. അതിനൊക്കെ നല്ല കഴിവുണ്ടാകണം. പാഷൻ വേണം എന്നൊക്കെയായിരുന്നു മറുപടി. ഛോട്ടാ മുംബൈയിൽ ചാൻസ് ചോദിക്കുമ്പോഴാണ് കേട്ടോ അച്ഛന്റെ ആ ഡയലോഗ്.

അപ്പോൾ ഞാൻ സ്കൂൾ വിദ്യാർഥിയാണ്. അന്നേ മനസിലായി അച്ഛൻ സിനിമാ നടനാണെന്ന പരിഗണന കൊണ്ട് എനിക്ക് സിനിമ കിട്ടില്ലെന്ന്. ഇന്ന് പക്ഷെ ആ ചിന്തയാണ് എന്റെ ആദർശം. അച്ഛന്റെ പേരിലല്ല തന്റെ കഴിവുകൊണ്ട് തന്നെ സിനിമയുടെ ഭാഗമാകണം എന്നാണ് തീരുമാനിച്ചിരിക്കുന്നതെന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ നിരഞ്ജ് പറഞ്ഞിരുന്നു.

Read more about: maniyanpilla raju
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X