ഇത്തിരി വയറ് കാണുമ്പോള്‍ കാമം ഉണരുന്നവരാണ് നമ്മുടെ നാട്ടില്‍; നിരഞ്ജന്റെ ഭാര്യയെ കളിയാക്കിയവർക്കുള്ള പ്രതികരണം
മണിയന്‍പിള്ള രാജുവിന്റെ മകന്‍ എന്നതിലുരി മലയാള സിനിമയിലെ യുവനടനാണ് നിരഞ്ജന്‍. പിതാവ് സിനിമാക്കാരനായത് കൊണ്ടല്ല, അഭിനയത്തോടുള്ള താല്‍പര്യം തന്നെയായിരുന്നു നിരഞ്ജന്റെ സിനിമാ പ്രവേശനത്തിന് പിന്നില്‍. തുടക്കത്തില്‍ ചെയ്ത കഥാപാത്രങ്ങള്‍ കാര്യമായി വിജയിച്ചില്ലെങ്കിലും പിന്നീട് ശ്രദ്ധേയനാവാന്‍ താരപുത്രന് സാധിച്ചിരുന്നു.
ഇപ്പോള്‍ അഭിനയ പ്രധാന്യമുള്ള വേഷങ്ങളിലൂടെ പ്രേക്ഷകരുടെ മനസിലേക്ക് എത്തിയിരിക്കുകയാണ് നിരഞ്ജന്‍. ഇതിനിടയിലാണ് കഴിഞ്ഞ ആഴ്ച നിരഞ്ജന്‍ വിവാഹിതനാവുന്നത്. ഏറെ കാലമായി സുഹൃത്തും ലവ്വറുമായ നിരഞ്ജനയായിരുന്നു വധു. ഫാഷന്‍ ഡിസൈനര്‍ കൂടിയായ നിരഞ്ജന വിവാഹശേഷം തന്റെ കരിയറുമായി മുന്നോട്ട് പോവാനാണ് തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ വിവാഹത്തിന് പിന്നാലെ നിരഞ്ജന്റെ ഭാര്യയെ പരിഹസിച്ച് കൊണ്ടുള്ള കമന്റുകളാണ് വരുന്നത്.

നിരഞ്ജന്‍ വിവാഹം കഴിച്ച പെണ്‍കുട്ടി രാജകുടുംബാംഗമാണെന്ന തരത്തില്‍ ആദ്യമേ റിപ്പോര്‍ട്ട് വന്നിരുന്നു. അവിടം മുതലാണ് കൡയാക്കലുകള്‍ തുടങ്ങിയത്. ലളിതമായ വിവാഹത്തിന് ശേഷം ആഘോഷമായ വിവാഹ വിരുന്നും സംഘടിപ്പിച്ചിരുന്നു. റിസപ്ഷനില്‍ നിരഞ്ജന ധരിച്ച വസ്ത്രം മാന്യമല്ലെന്ന് ചൂണ്ടി കാണിച്ചാണ് വിവാഹ വീഡിയോയുടെ താഴെ കമന്റുകള്‍ വരുന്നത്. പലതും ബോഡി ഷെയിമിങ്ങിലേക്ക് കൂടി എത്തുന്ന തരം കമന്റുകളായതോടെ രൂക്ഷവിമര്‍ശനവും ഉയര്‍ന്ന് തുടങ്ങി.
'വിരുന്നിന് വരുന്നവര്‍ക്ക് വധുവും ഒരു കൊച്ചു വിരുന്നൊരുക്കി. രാജകുടുംബം, കരം കൊടുക്കുന്ന പാരമ്പര്യം ആയിരിക്കും. മറ്റുള്ളവര്‍ക്കെല്ലാം മാന്യമായ ഡ്രസ്സ് ഉണ്ടല്ലോ ഇവള്‍ക്ക് മാത്രമാണ് തുണിയില്ലാത്തത്. അടക്കവും ഒതുക്കവും തറവാടിത്തവും ഒക്കെ പറഞ്ഞു കീഴ്ജാതിക്കാരെ അപമാനിക്കുന്ന തമ്പ്രാട്ടിമാര്‍ ഇങ്ങനെ ശരീര പ്രദര്‍ശം നടത്തുമ്പോള്‍ മറ്റുള്ളവരെ പറയാന്‍ എന്ത് യോഗ്യത', എന്ന് തുടങ്ങി നിരവധി വിമര്‍ശനങ്ങളാണ് താരപത്‌നിയെ തേടി എത്തുന്നത്.
'വസ്ത്രം എന്തായാലും കുഴപ്പമില്ല. പക്ഷെ ഓരോരുത്തര്‍ക്കും ചേരുന്ന ഡ്രസ്സ് ആണെങ്കില്‍ കാണാന്‍ ഭംഗി ഉണ്ടാവും. ഈ കുട്ടിക്ക് ഈ ഡ്രസ്സ് അത്ര ചേരുന്നില്ല. ഈ കുട്ടിയെ കാണാന്‍ എന്ത് ഭംഗിയാണ്. ഡ്രസ്സ് കൂടി ഒന്ന് കറകട്് ചെയ്തിരുന്നുവെങ്കില്‍ സൂപ്പറാവുമായിരുന്നു. എന്നൊക്കെയാണ് പൊതുവേയുള്ള കമന്റുകളില്‍ പറയുന്നത്. എന്നാല്‍ എത്ര മോശമായിട്ടാണ് ആളുകള്‍ ഇത്തരം കാര്യങ്ങള്‍ സംസാരിക്കുന്നതെന്ന്', ചോദിച്ച് നിരഞ്ജനയെ അനുകൂലിക്കുകയാണ് മറ്റ് ചിലര്‍.

'എന്ത് വസ്ത്രം ധരിക്കണമെന്നത് ഓരോരുത്തരുടെയും ഇഷ്ടമാണ്. നിരഞ്ജന്റെ ഭാര്യ ഒരു ഡിസൈനറാണ്. അവരുടെ വസ്ത്രം വളരെ സിംപിളും മനോഹരവുമാണ്. 80 കളില്‍ നിന്ന് ട്രെയിന്‍ കിട്ടാത്ത കേരളത്തില്‍ മാത്രമേ ഇതുപോലെയുള്ള കമന്റുകള്‍ വരികയുള്ളു. ഈ സമയത്ത് ഇതുപോലെയുള്ള വാക്കുകള്‍ വളരെ മോശമായി പോയി. മറ്റൊരാളുടെ വ്യക്തി ജീവിതത്തിലേക്ക് കടന്ന് ചെന്ന് എന്ത് തോന്ന്യാസവും വിളമ്പുന്ന ഇത്തരം ആളുകള്‍ക്കിട്ട് വേണം ആദ്യം കൊടുക്കാന്‍.
അവര്‍ ധരിച്ച വസത്ര്ം അവര്‍ക്ക് കംഫര്‍ട്ടബിള്‍ ആണെങ്കില്‍ പിന്നെ മറ്റുള്ളവര്‍ക്ക് എന്താണ് കുഴപ്പം. ഇത്തിരി വയറ് കാണുമ്പോള്‍ തന്നെ കാമം ഉണരുന്നവന്മാരല്ലേ നമ്മുടെ നാട്ടില്‍ അതിന്റെ കുഴപ്പം ആണ്. കാണുന്നവന്റെ മനസിന്റെ കുഴപ്പം അല്ലാതെ ഡ്രസ്സിന്റെയല്ല. ഡ്രസ് വെറും മനുഷ്യ നിര്‍മിതം മാത്രമല്ലേ, ദൈവം നമ്മളെ സൃഷ്ടിച്ചത് പോലും ഇതൊന്നുമില്ലാതെയാണ്. അത് തിരിച്ചറിയാന്‍ പോലും പലര്‍ക്കും കഴിയുന്നില്ലല്ലോ'.. എന്നിങ്ങനെ നൂറ് കണക്കിന് കമന്റുകളാണ് നിരഞ്ജന്റെ ഭാര്യയെ അനുകൂലിച്ചും പ്രതികൂലിച്ചും വരുന്നത്.
എന്നാല്‍ ഇതൊക്കെ വളരെ സിംപിളായ കാര്യമെന്ന് ചിന്തിക്കുന്ന സ്വഭാമാണ് താരങ്ങള്‍ക്ക്. ഇരുവരും വിവാഹത്തിന് ശേഷം നല്‍കിയ പ്രതികരണങ്ങളില്‍ നിന്നെല്ലാം ജീവിതത്തെ വളരെ സീരിയസായി എടുക്കുന്നവരാണെന്ന് വ്യക്തമായതാണ്. അതേ സമയം വൈകാതെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി നടന്‍ തന്നെ രംഗത്ത് വരണമെന്നാണ് ആരാധകരുടെ ആവശ്യം.


Click it and Unblock the Notifications











